ഇന്ന് മലയാള സിനിമ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് പ്രധാന കാരണം ദിലീപേട്ടൻ ആണെന്ന് ഒമർ ലുലു!

Divya John
ഇന്ന് മലയാള സിനിമ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് പ്രധാന കാരണം ദിലീപേട്ടൻ ആണെന്ന് ഒമർ ലുലു! അപൂർവ്വരാഗം, ടു കൺട്രീസ് തുടങ്ങിയ സിനിമകൾ എഴുതിയ നജീംകോയ ആയിരിക്കും ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതെന്നും ഒമർ ലുലു വ്യക്തമാക്കിയിരുന്നു.പവർ സ്റ്റാറിന് ശേഷം ദിലീപിനെ നായകനാക്കി അംബാനി എന്നൊരു സിനിമയെക്കുറിച്ച് ആലോചിക്കുന്നതായി ഒമർ ലുലു വെളിപ്പെടുത്തിയത് ഒരു ആരാധകൻ്റെ കമൻ്റിന് മറുപടിയായിട്ടായിരുന്നു. എന്നാൽ സംഗതി സീരിയസായിട്ടാണോ എന്ന സംശയത്തിലായിരുന്നു ചില സിനിമാപ്രേമികൾ. പിന്നീട് ഇത് തൻ്റെ വലിയ ആഗ്രഹമാണെന്ന് ഒമർ ലുലു തന്നെ വ്യക്തമാക്കുകയും ചെയ്തു.




   അത്തരത്തിൽ ശ്രദ്ധ നേടിയ ഒരു ട്രോൾ പങ്കുവെച്ചുകൊണ്ട് ഒമർ ലുലു കുറിച്ച വാക്കുകളും ശ്രദ്ധ ആകർഷിക്കുന്നുണ്ട്. പഴയ ദിലീപിനെ തിരിച്ചെത്തിക്കുമെന്ന് ഒമർ ദിലീപ് ആരാധകർക്ക് ഉറപ്പേകുന്നതായ മീം പങ്കുവെച്ചുകൊണ്ട് ദിലീപിൻ്റെ മലയാള സിനിമയിലെ കരുത്ത് ഓർമ്മിപ്പിക്കുകയാണ് ഒമർ.ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച ഒമർ ലുലുവിൻ്റെ പോസ്റ്റ് മീമുകളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. ഒമർ ലുലു കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. 'ഇന്ന് മലയാള സിനിമ ഇവിടെ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് പ്രധാന കാരണം ദിലീപ്പേട്ടൻ ആണ്.2000 മുതൽ ഒരുപാട്‌ നിർമാതാക്കൾ ഇല്ലാതെ ആകുന്ന അവസ്ഥയും, തീയറ്റർ പൊളിച്ച് കല്ല്യാണ മണ്ഡപം ആക്കുന്ന അവസ്ഥയും മാറിയത് ദിലീപ് എന്ന വ്യക്തി കാരണം മാത്രമാണ്.




   ഇന്നത്തെ മഴയിൽ കുതിർന്ന കുറച്ച് നവോത്ഥാന സിനിമാക്കാർ അറിയാൻ വേണ്ടി മാത്രമാണെന്നും ഒമർ കുറിച്ചു. 'ദിലീപ് ഏട്ടനെ വെച്ച് റീച്ച് കേറ്റണ്ട കാര്യം എനിക്കില്ല, ഒറ്റ സീൻ കൊണ്ട് ലോകം മുഴുവൻ ഒരു പെൺകുട്ടിയെ എത്തിക്കാം എങ്കിൽ എനിക്ക് അറിയാം എങ്ങനെ റീച്ച് കേറ്റണം എന്ന്' എന്നായിരുന്നു ഇതിനോട് ഒമറിൻ്റെ റിപ്ലൈ.ഇതിനു മറുപടിയായി 'ഇനി കുറച്ചു കാലം പേട്ടനെ വെച്ചു റീച്ചു കയറ്റാം' എന്ന് കുറിച്ച ആരാധകന് ഒമർ നൽകിയ മറുപടിയും മാസ്സ് ആണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.ഈ സിനിമയെ പറ്റി ഒമർ പറയുന്നത് ഇങ്ങനെയാണ്. 'ഇത് എന്റെ ഒരു ആഗ്രഹമാണ് ഒരു ഒഫീഷ്യൽ കൺഫോർമേഷൻ അല്ല, പക്ഷേ ഇത് നടക്കാൻ ഞാൻ 100% ഞാൻ ശ്രമിക്കും. 




  അംബാനി - ആൻ ഒമർ ബിസിനസ്.' ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലൂടെ 2016ലാണ് ഒമർ ലുലു സംവിധാന രംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് ചങ്ക്സ്, ഒരു അഡാർ ലൗ, ധമാക്ക, അഡാർ ലവ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.ഒമർ ലുലു ഒരുക്കുന്ന ആദ്യ മാസ് ചിത്രമാണ് ‘പവർസ്റ്റാർ’. അടുത്ത കാലത്ത് അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ബാബു ആന്റണിയെ നായകനാക്കി പവർ സ്റ്റാർ എന്ന ചിത്രം ഒരുക്കുന്ന തിരക്കിലാണ് ഒമർ ലുലു ഇപ്പോൾ.

Find Out More:

Related Articles: