കുട്ടി നിഷ്കളങ്കനാണെങ്കിൽ കോൾ റെക്കോർഡ് ചെയ്തത് എന്തിനെന്ന് മുകേഷ്!

Divya John
കുട്ടി നിഷ്കളങ്കനാണെങ്കിൽ കോൾ റെക്കോർഡ് ചെയ്തത് എന്തിനെന്ന് മുകേഷ്! ഫോൺ ചെയ്ത വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച സംഭവത്തിൽ വിശദീകരണവുമായി കൊല്ലം എംഎൽഎ മുകേഷ്. പാലക്കാട് സ്വദേശിയായ വിദ്യാർത്ഥിയുമായുള്ള സംഭാഷണം വിവാദമായതിനു പിന്നാലെയാണ് എംഎൽഎ വിശദീകരണവുമായി രംഗത്തെത്തിയത്. ഫോൺ റെക്കോർഡ് ചെയ്യുന്നതിനായി കരുതിക്കൂട്ടി വിളിച്ചതാണെന്നാണ് മുകേഷിന്റെ ആരോപണം. ഫോൺ ചാർജ് ചെയ്തു കഴിഞ്ഞാൽ ഒരു മണിക്കൂറുകൊണ്ട് ഫോണിന്റെ ചാർജ് പോകും വിധത്തിൽ തുടർച്ചയായി, ഹരാസ് ചെയ്യുന്ന രീതിയിൽ പല സ്ഥലങ്ങളിൽ നിന്നും കോളുകൾ വരികയാണ്. ചിലർക്ക് ട്രെയിൻ വൈകിയോ എന്ന് അറിയണം. ചിലർ കരണ്ടില്ലെന്ന് പറയുന്നു.



  പ്ലാൻ ചെയ്ത് എന്നെയൊന്ന് പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. പക്ഷേ ഇത്രയും നാളായിട്ട് അവർക്ക് വിജയിക്കാൻ കഴിഞ്ഞില്ല. എന്നെപ്പോലെ ഫോണെടുത്ത് റിപ്ലേ ചെയ്യുന്ന ആളെ ഞാൻ കേരളത്തിൽ കണ്ടിട്ടില്ല. കോളെടുക്കാൻ പറ്റിയില്ലെങ്കിൽ തിരികെ വിളിക്കുന്നതും ഞാൻതന്നെയായിരിക്കും. ഇത് എന്തോ വലിയ പ്ലാനിങ്ങിന്റെ ഭാഗമാണ്, മുകേഷ് എംഎൽഎ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വന്നതിനു ശേഷം ഈ ദിവസം വരെ നിരന്തരമായി തനിക്ക് നിരന്തരം കോളുകൾ വരുന്നുണ്ട്. ഒരു തരം വേട്ടയാടൽ എന്നു പറയാം.വളരെ പ്രധാനപ്പെട്ട മീറ്റിങ് കട്ടായി പോയെന്ന് ആ കുട്ടിയോട് പറഞ്ഞു. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ അവിടുത്തെ എംഎൽഎയോട് പറയാൻ പറഞ്ഞു. ഓരോ മണ്ഡലത്തിനും ഓരോ എംഎൽഎയുണ്ട്. അപ്പോൾ എംഎൽഎയെ വിളിച്ചില്ലെന്ന് പറഞ്ഞു. അവിടുത്തെ എംഎൽഎ ആരാണെന്ന് അറിയാമോയെന്ന് ചോദിച്ചു.




   അത് അറിയില്ലെന്ന് പറഞ്ഞു. പത്താം ക്ലാസിൽ പഠിക്കുന്ന ആൾ എംഎൽഎയെ അറിഞ്ഞിരിക്കണമെന്ന് ഞാൻ പറഞ്ഞു. ചൂരലുകൊണ്ട് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായാണെന്നും എംഎൽഎ വ്യക്തമാക്കി. ആ കുട്ടി വിളിച്ചപ്പോൾ ഞാൻ സൂം മീറ്റിങ്ങിലാണെന്ന് പറഞ്ഞു. എന്നാൽ തുടർച്ചയായി ആറ് തവണ വിളിച്ചപ്പോൾ മീങ്ങിങ് കട്ടായി പോയി. ഈ വിഷയത്തിൽ ഇരവിപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭാഷണം റെക്കോർഡ് ചെയ്യാനായി കുട്ടികളെ ഉപയോഗിച്ച് തന്നെ വിളിപ്പിക്കുകയാണെന്നും മുകേഷ് ആരോപിച്ചു. ആറ് പ്രാവശ്യം എന്നെ വിളിച്ചു. സൂം മീറ്റിങ്ങിലാണെന്ന് പറഞ്ഞ സംഭാഷണം എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും മുകേഷ് ചോദിച്ചു.




    തന്റെ ഓഫീസിൽ നിന്നാണെന്നു പറഞ്ഞ് ആശുപത്രികളിലേക്കും ബാങ്കിലേക്കുമൊക്കെ വിളിച്ച് മോശമായി പെരുമാറാറുണ്ടെന്ന് മുകേഷ് പറഞ്ഞു. ഒപ്പം എന്റെയൊരു സുഹൃത്ത് നമ്പർ തന്നിട്ട് വിളിക്കാൻ പറഞ്ഞു എന്നാണ് കുട്ടി പറയുമ്പോൾ അത് ഫ്രണ്ടല്ല അത് ശത്രുവാണ്. ആ കുട്ടിയുടെ മാത്രമല്ല നാടിന്റെ ശത്രുവാണ്. എന്നെ വിളിച്ച കുട്ടി അത്രയ്ക്ക് നിഷ്കളങ്കനാണെങ്കിൽ എന്തിനാണ് കോൾ റെക്കോർഡ് ചെയ്തത്. ആറ് പ്രാവശ്യം എന്തിന് വിളിച്ചു. ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയുള്ള പദ്ധതി അനുസരിച്ചാണെന്ന് എംഎൽഎ പറഞ്ഞു.

Find Out More:

Related Articles: