ഞാൻ ചെയ്യുന്നില്ല എന്ന് പറഞ്ഞ വേഷമാണ് മാലിക്കിലേത്; പാർവ്വതി പറയുന്നു!

Divya John
 ഞാൻ ചെയ്യുന്നില്ല എന്ന് പറഞ്ഞ വേഷമാണ് മാലിക്കിലേത്; പാർവ്വതി പറയുന്നു!  ഫഹദിനൊപ്പം മാലിക് എന്ന മഹേഷ് നാരായണൻ ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം ആർക്കും അറിയില്ല, താൻ സസ്‌പെൻസ് ആയി വച്ചേക്കുകയായിരുന്നു എന്ന് പാർവ്വതി പറയുന്നു. ബിഹൈന്റ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവ്വതി. 'മാലിക്' എന്ന സിനിമ കണ്ടവർക്ക് അറിയാം, പാർവ്വതി കൃഷ്ണ എന്ന നടി തകർത്ത് അഭിനയിക്കുകയായിരുന്നു.ഓഡിഷന് പങ്കെടുക്കണം എന്ന കാരണത്താൽ പല സിനിമകളും ഞാൻ ഉപേക്ഷിച്ചിട്ടുണ്ട്. 




  മാലിക്കിന് വേണ്ടി വിളിച്ചപ്പോഴും, ഇല്ല എനിക്ക് പറ്റില്ല എന്ന് തന്നെയാണ് ആദ്യം പറഞ്ഞത്. പിന്നീട് ഒന്ന് വന്ന്, സ്‌ക്രീൻ ടെസ്റ്റ് നടത്തൂ എന്ന് പറഞ്ഞപ്പോഴാണ് പോയത്. ആ വേഷം കിട്ടുകയും ചെയ്തു. ഒരുപാട് പേരെ ആ കഥാപാത്രത്തിന് വേണ്ടി ഓഡിഷൻ ചെയ്തിരുന്നു എന്നാണ് കേട്ടത് എന്ന് പാർവ്വതി പറയുന്നു. മാലിക്കിലെ വേഷം വേണ്ട എന്ന് പറഞ്ഞ ആളാണ് ഞാൻ. എനിക്ക് ഓഡിഷനിൽ പങ്കെടുക്കുന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല.  പണ്ട് ഫഹദിനെ അഭിമുഖം ചെയ്തതിന്റെ പേരിൽ പലരും എന്നെ ട്രോൾ ചെയ്തിരുന്നു. ഫഹദിനെ പോലൊരു നടനോട് നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് കുളമാക്കി എന്ന് പറഞ്ഞായിരുന്നു ട്രോൾ. 




   അതേ ഫഹദിനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞപ്പോൾ ഞാനൊന്ന് അഹങ്കരിച്ചു എന്നും നടി പറഞ്ഞു.സിനിമ കണ്ട് പലരും വിളിയ്ക്കുകയും മസേജ് അയക്കുകയും അഭിനന്ദിയ്ക്കുകയും ചെയ്തിട്ടുണ്ട് എന്നും പാർവ്വതി പറഞ്ഞു.ഫഹദ് കണ്ടപ്പോൾ തന്നെ ചോദിച്ചുവത്രെ, അന്ന് അഭിമുഖം ചെയ്ത കുട്ടിയല്ലേ എന്ന്. സെറ്റ് ഭയങ്കര സീരിയസ് ആയിരുന്നു എന്നും അധികം കളിയും ചിരിയൊന്നും ഉണ്ടായിരുന്നില്ല എന്നും പാർവ്വതി പറയുന്നു. എല്ലാവരും കഥാപാത്രങ്ങളായി തന്നെയാണ് പെരുമാറിയത്. ഞാൻ പോലും യാന്ത്രികമായി അങ്ങനെയാവുകയായിരുന്നു - പാർവ്വതി പറഞ്ഞു. ഒപ്പം സിനിമ കണ്ട് പലരും വിളിയ്ക്കുകയും മസേജ് അയക്കുകയും അഭിനന്ദിയ്ക്കുകയും ചെയ്തിട്ടുണ്ട് എന്നും പാർവ്വതി പറഞ്ഞു. 





  പണ്ട് ഫഹദിനെ അഭിമുഖം ചെയ്തതിന്റെ പേരിൽ പലരും എന്നെ ട്രോൾ ചെയ്തിരുന്നു.'മാലിക്' എന്ന സിനിമ കണ്ടവർക്ക് അറിയാം, പാർവ്വതി കൃഷ്ണ എന്ന നടി തകർത്ത് അഭിനയിക്കുകയായിരുന്നു.ഓഡിഷന് പങ്കെടുക്കണം എന്ന കാരണത്താൽ പല സിനിമകളും ഞാൻ ഉപേക്ഷിച്ചിട്ടുണ്ട്. മാലിക്കിന് വേണ്ടി വിളിച്ചപ്പോഴും, ഇല്ല എനിക്ക് പറ്റില്ല എന്ന് തന്നെയാണ് ആദ്യം പറഞ്ഞത്. പിന്നീട് ഒന്ന് വന്ന്, സ്‌ക്രീൻ ടെസ്റ്റ് നടത്തൂ എന്ന് പറഞ്ഞപ്പോഴാണ് പോയത്. ആ വേഷം കിട്ടുകയും ചെയ്തു. ഒരുപാട് പേരെ ആ കഥാപാത്രത്തിന് വേണ്ടി ഓഡിഷൻ ചെയ്തിരുന്നു എന്നാണ് കേട്ടത് എന്ന് പാർവ്വതി പറയുന്നു. മാലിക്കിലെ വേഷം വേണ്ട എന്ന് പറഞ്ഞ ആളാണ് ഞാൻ.

Find Out More:

Related Articles: