മമ്മൂട്ടിയോടൊപ്പം ഷാനി: ഇനി കാണാനിരിക്കുന്നതു നിരവധി എന്ന് ആരാധകർ! മുടിയും താടിയും മീശയുമൊക്കെ നീട്ടി ഭീഷ്മപർവ്വം എന്ന അമൽ നീരദ് സിനിമയ്ക്കായി ഒരുങ്ങുകയായിരുന്നു മമ്മൂട്ടി. ഇപ്പോഴിതാ നടനും ചിത്രകാരനുമായ ഷാനി ഷാകിയോടൊപ്പമുള്ള അദ്ദേഹത്തിൻറെയൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ്. മലയാളത്തിൻറെ സ്വന്തം മെഗാസ്റ്റാർ കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടയ്ക്ക് അഡാറ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഞെട്ടിച്ചതാണ്. അതും പോരാഞ്ഞ് ദി പ്രീസ്റ്റ്, വൺ സിനിമകളുടെ പത്ര സമ്മേളനത്തിനും ബറോസ് പൂജയ്ക്കുമൊക്കെ കിടിലൻ ലുക്കിലെത്തി ആരാധകരെ കൈയ്യിലെടുക്കുകയുമുണ്ടായി.
അതിനിടയിൽ പകർത്തിയിരിക്കുന്നതാണ് ചിത്രം. രാജാവിനൊപ്പം ഒരു ഷൂട്ട് നടത്തി. പുതിയ ചിത്രങ്ങൾ റെഡിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് ചിത്രം പങ്കുവെച്ച് ഷാനി കുറിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറും നടനുമായാ ഷാനി ഷാകി മെഗാസ്റ്റാറിൻറെ ഒരു ഫോട്ടോഷൂട്ട് അടുത്തിടെ നടത്തിയിരുന്നു. മദർ ഇന്ത്യ എന്ന പേരിലൊരു ചിത്രം സംവിധാനം ചെയ്യാനിരിക്കുകയുമാമദ്ദേഹം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മപർവ്വം, പുഴു, സിബിഐ 5 തുടങ്ങിയ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. സെപ്റ്റംബർ 7ന് മമ്മൂട്ടിക്ക് 70 വയസ്സാവുകയുമാണ്. നികൊഞ്ഞച, കർമ കാർട്ടൽ, അച്ഛാദിൻ, ബിടെക് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഷാനി.
താരങ്ങളായ ആൻസൺ പോൾ, മഹിമ നമ്പ്യാർ, ശ്വേത മേനോൻ ഉൾപ്പെടെ നിരവധി താരങ്ങൾ ലൗ റിയാക്ഷനുകളുമായി എത്തിയിട്ടുണ്ട്. കൂടാതെ ഒട്ടനവധി മമ്മൂക്ക ആരാധകരുമുണ്ട്. ഷാനി പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെ നിരവധി കമൻറുകളാണ് വരുന്നത്. അമ്പോ ഭീഷ്മ കളത്തിൽ ഇറങ്ങുന്നു എന്നല്ലേ അതിനർത്ഥം, ഈ സെപ്റ്റംബറിൽ 70 തികയാൻ പോകുന്ന പയ്യനാ അത്, നിങ്ങളുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നു, പുതിയ സിനിമയാണോ, ഇനി എന്തൊക്കെ കാണണം തുടങ്ങിയ കമൻറുകൾ വന്നിട്ടുമുണ്ട്. മലയാളത്തിൻറെ സ്വന്തം മെഗാസ്റ്റാർ കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടയ്ക്ക് അഡാറ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഞെട്ടിച്ചതാണ്. അതും പോരാഞ്ഞ് ദി പ്രീസ്റ്റ്, വൺ സിനിമകളുടെ പത്ര സമ്മേളനത്തിനും ബറോസ് പൂജയ്ക്കുമൊക്കെ കിടിലൻ ലുക്കിലെത്തി ആരാധകരെ കൈയ്യിലെടുക്കുകയുമുണ്ടായി.
മദർ ഇന്ത്യ എന്ന പേരിലൊരു ചിത്രം സംവിധാനം ചെയ്യാനിരിക്കുകയുമാമദ്ദേഹം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മപർവ്വം, പുഴു, സിബിഐ 5 തുടങ്ങിയ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. സെപ്റ്റംബർ 7ന് മമ്മൂട്ടിക്ക് 70 വയസ്സാവുകയുമാണ്. നികൊഞ്ഞച, കർമ കാർട്ടൽ, അച്ഛാദിൻ, ബിടെക് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഷാനി. താരങ്ങളായ ആൻസൺ പോൾ, മഹിമ നമ്പ്യാർ, ശ്വേത മേനോൻ ഉൾപ്പെടെ നിരവധി താരങ്ങൾ ലൗ റിയാക്ഷനുകളുമായി എത്തിയിട്ടുണ്ട്. കൂടാതെ ഒട്ടനവധി മമ്മൂക്ക ആരാധകരുമുണ്ട്. ഷാനി പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെ നിരവധി കമൻറുകളാണ് വരുന്നത്. അമ്പോ ഭീഷ്മ കളത്തിൽ ഇറങ്ങുന്നു എന്നല്ലേ അതിനർത്ഥം, ഈ സെപ്റ്റംബറിൽ 70 തികയാൻ പോകുന്ന പയ്യനാ അത്, നിങ്ങളുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നു, പുതിയ സിനിമയാണോ, ഇനി എന്തൊക്കെ കാണണം തുടങ്ങിയ കമൻറുകൾ വന്നിട്ടുമുണ്ട്.