ധനുഷിനു ഹോളിവുഡിലേക്കുള്ള ടിക്കറ്റ് കിട്ടാൻ ഈ സിനിമകളാണ് കാരണം!

Divya John
 ധനുഷിനു ഹോളിവുഡിലേക്കുള്ള ടിക്കറ്റ് കിട്ടാൻ ഈ സിനിമകളാണ് കാരണം! ആഘോഷിക്കുമ്പോൾ, തമിഴകം ധനുഷിന്റെ ജന്മദിനം കൊണ്ടാടുകയാണ്. പകരം വയ്ക്കാനില്ലാത്ത അഭിനയ മികവ് ആണ് ധനുഷിനെ രണ്ട് തവണ ദേശീയ പുര്‌സാകരത്തിന് അർഹനാക്കിയത്. തമിഴ് സിനിമയിൽ നിന്ന് തുടങ്ങി ഹോളിവുഡ് വരെ വന്ന് നിൽക്കുകയാണ് ഇന്ന് ധനുഷിന്റെ അഭിനയ ജീവിതം. അവിടെ വരെ എത്തുന്നതിന് മുൻപുള്ള ധനുഷിന്റെ ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. പുതുപ്പേട്ടിയാണ് ശരിയ്ക്കും ധനുഷിന്റെ തുടക്കം എന്ന് പറഞ്ഞാലും തെറ്റില്ല. ഈ ചിത്രത്തിന് ശേഷമാണ് തമിഴിൽ ധനുഷിന് തുടർച്ചയായി സിനിമകൾ വന്നു തുടങ്ങിയത്. 


  ധനുഷിന് ആദ്യത്തെ കരിയർ ബ്രേക്ക് നൽകിയ ചിത്രമാണ് പുതുപ്പേട്ടെ. ധനുഷിന്റെ സഹോദരൻ കൂടെയായ സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രം പൊളിട്ടിക്കൽ ഗ്യാങ്സ്റ്റർ ചിത്രമാണ്. വാണിജ്യ സിനിമകളുടെ ഭാഗമാവുന്നതിനൊപ്പം ധനുഷ്, തന്റെ അഭിനയ കല പുറത്തെടുക്കുന്ന, ഏറെ അഭിനയ സാധ്യതകളുള്ള വേഷങ്ങളും തിരഞ്ഞെടുത്തു ചെയ്തു. അങ്ങനെയാണ് വെട്രിമാരൻ സംവിധാനം ചെയ്ത ആടുകളം എന്ന ചിത്രത്തിലൂടെ നടൻ ആദ്യത്തെ ദേശീയ പുരസ്‌കാരം നേടിയെടുത്തത്. തുടരെ തുടരെ ധനുഷ് ചെയ്യുന്ന ചിത്രങ്ങൾ എല്ലാം ബോക്‌സോഫീസിൽ വിജയം ഉറപ്പിച്ചു. വെൽരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ വേലയില്ലാ പട്ടധാരി എന്ന ചിത്രം മികച്ച എന്റർടൈൻമെന്റ് ആയിരുന്നു. 



   പഠിച്ച് പുറത്തിറങ്ങി ജോലിയില്ലാതെ അലയുന്ന ഒരുപാട് എൻജിനിയറിങ് സ്റ്റുഡന്റ്‌സിന് പ്രചോദനമായിരുന്നു ഈ ചിത്രം. 
സിനിമയ്ക്ക് വേണ്ടി കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ ധനുഷ് സഞ്ചരിച്ചു. വൈകാരികമായി ഏറെ വേട്ടയാടുന്ന കഥാപാത്രത്തെ അത്രയേടെ നാച്വറൽ ആയിട്ടാണ് ധനുഷ് അവതരിപ്പിച്ചത്. ആത്മഹത്യാ ശ്രമം പരാജയപ്പെട്ട് കരയുന്ന സീൻ ഒന്നും ഒരിക്കലും മറക്കാൻ പറ്റില്ല. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപേ, ചിത്രത്തിൽ ധനുഷ് പാടിയ 'വൈ ദീസ് കൊലവറി' എന്ന ഗാനം അന്താരാഷ്ട്ര തലത്തിൽ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. സിനിമയ്ക്ക് വേണ്ടി കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ ധനുഷ് സഞ്ചരിച്ചു



  വൈകാരികമായി ഏറെ വേട്ടയാടുന്ന കഥാപാത്രത്തെ അത്രയേടെ നാച്വറൽ ആയിട്ടാണ് ധനുഷ് അവതരിപ്പിച്ചത്. ആത്മഹത്യാ ശ്രമം പരാജയപ്പെട്ട് കരയുന്ന സീൻ ഒന്നും ഒരിക്കലും മറക്കാൻ പറ്റില്ല.വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ തീർത്തും വ്യത്യസ്തമായ ലുക്ക് ആണ് ധനുഷ് സ്വീകരിച്ചത്. ധനുഷിന് രണ്ടാമത്തെ ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത് ഈ ചിത്രമാണ്.ഏത് റോൾ നൽകിയാലും അനായാസം ചെയ്തു ഫലിപ്പിയ്ക്കും എന്ന് ധനുഷ് വീണ്ടും തെളിയിക്കുകയായിരുന്നു അസുരൻ എന്ന ചിത്രത്തിലൂടെ.

Find Out More:

Related Articles: