സൂപ്പർ താരങ്ങൾക്ക് പകരം പുതുമുഖങ്ങളെ അഭിനയിപ്പിയ്ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായാകാൻ വിനയൻ!

Divya John
 സൂപ്പർ താരങ്ങൾക്ക് പകരം പുതുമുഖങ്ങളെ അഭിനയിപ്പിയ്ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായാകാൻ വിനയൻ! ചിത്രത്തിലെ ആറാട്ടുപുഴ വേലായുധൻ എന്ന കഥാപാത്രം സിജു വിൽസണിന്റെ കരിയറിലെ ഒരു വഴിത്തിരവായിരിയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല. കഥാപാത്രത്തിന് വേണ്ടി സിജു നടത്തിയ മുന്നൊരുക്കങ്ങളും, ശാരീരിക മാറ്റങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സിജു വിൽസണിനെ നായകനാക്കി പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രമാണ് വിനയൻ ഇപ്പോൾ സംവിധാനം ചെയ്തുകൊണ്ടിരിയ്ക്കുന്നത്. പുതുമുഖങ്ങളെ അഭിനയിപ്പിയ്ക്കുന്നതിലോ, അല്ലെങ്കിൽ അഭിനേതാക്കളെ മുന്നോട്ടു കൊണ്ടു വരുന്നതിലോ തനിയ്ക്ക് യാതൊരു തര പ്രശ്‌നങ്ങളും ഇല്ല എന്ന് വിനയൻ പറയുന്നു.





   വൻ ബജറ്റിലൊരുക്കുന്ന ചിത്രത്തിൽ അത്രയ്‌ക്കൊന്നും സ്റ്റാർ വാല്യു ഇല്ലാത്ത താരത്തെ കേന്ദ്ര കഥാപാത്രമാക്കിയതിന് പിന്നിലെ കാരണത്തെ കുറിച്ച് ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ വിനയൻ തുറന്ന് പറഞ്ഞു.  ആയോധനകലകൾ എല്ലാം അഭ്യസിച്ച് സിനിമയ്ക്ക് ഏറ്റവും മികച്ചത് തന്നെ നൽകണം എന്ന് സിജു ആഗ്രഹിച്ചു. ഞാൻ ഇകുവരെ പ്രവൃത്തിച്ച നടന്മാരിൽ, ഏറ്റവും കൂടുതൽ കരിയർ മാറ്റം സംഭവിക്കാൻ പോവുന്നത് സിജുവിന് ആയിരിയ്ക്കും എന്ന് വിനയൻ പറഞ്ഞു. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സിജു വിൽസണിന്റെ പാഷൻ എന്നെ സംതൃപ്തിനാക്കിയിരുന്നു. 'വലിയ താരങ്ങൾ ഉള്ളപ്പോഴും ഞാൻ തിരഞ്ഞെടുത്തത് തുടക്കകാരെയാണ്. സത്യം എന്ന എന്റെ ചിത്രത്തിൽ അഭിനയിക്കുമ്പോൾ പൃഥ്വിരാജിന് 22 വയസ്സാണ് പ്രായം. ഇപ്പോഴും പൃഥ്വിരാജിന്റെ ആരാധകർ, നടന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി സത്യം കാണുന്നു'' വിനയൻ തുടർന്നു.





  ജയസൂര്യ, ദിവ്യ ഉണ്ണി, കലാഭവൻ മണി തുടങ്ങിയവർക്കൊക്കെ വെള്ളിത്തിരയിൽ വഴി വെട്ടിക്കൊടുത്ത സംവിധായകനാണ് വിനയൻ. എന്റെ സിനിമയിൽ ഒപ്പ് വച്ച ശേഷമാണ് ജയസൂര്യയുടെ അപരന്മാർ നഗരത്തിൽ എന്ന ചിത്രം റിലീസ് ചെയ്തത്. ആ സിനിമ കണ്ട പലരും എന്നെ വിളിച്ചു പറഞ്ഞു, 'ജയസൂര്യയെ നായകനാക്കുന്നതിന് മുൻപ് ഒരിക്കൽ കൂടെ ചിന്തിച്ചുകൂടെ' എന്ന്. പക്ഷെ എനിക്കുറപ്പുണ്ടായിരുന്നു, കഥ പറഞ്ഞു കേൾക്കുമ്പോൾ മുതലുള്ള ജയസൂര്യയുടെ പോസിറ്റീവ് വൈഭിൽ ഞാൻ വിശ്വസിച്ചു- വിനയൻ ഓർക്കുന്നു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിലേക്ക് ഞാൻ അബിളി ദേവിയെ വിളിയ്ക്കുമ്പോൾ അവർ സീരിയലിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്. 




  കരുമാടി കുട്ടൻ എന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണയെ വില്ലനായി വയ്ക്കുമ്പോൾ, അയാളും സീരിയൽ രംഗത്ത് ആയിരുന്നു. പക്ഷെ നോക്കൂ, അവരുടെ കഴിവ് പുറത്ത് വന്നില്ലേ. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, പുതുമുഖങ്ങളെ അഭിനയിപ്പിയ്ക്കുന്നതിലോ, അഭിനേതാക്കളെ മുന്നോട്ട് കൊണ്ടു വരുന്നതിലോ എനിക്ക് പ്രശ്‌നമില്ല. കഴിവ് ഉണ്ടായിരിയ്ക്കണം എന്നതാണ് എന്റെ വിശ്വാസം - വിനയൻ പറഞ്ഞു. ടെലിവിഷൻ താരങ്ങളെ വച്ച് സിനിമകൾ ചെയ്യുമ്പോഴും സംവിധായകർ രണ്ട് വട്ടം ആലോചിക്കും.

Find Out More:

Related Articles: