15 കിലോ തൂക്കം കുറച്ച് വമ്പൻ മേക്കോവർ നടത്തി ചിമ്പു: ഗൗതം മേനോൻ സിനിമയ്ക്കായി പ്രേക്ഷകർ! 15 കിലോ തൂക്കം കുറച്ച് വമ്പൻ മേക്കോവർ നടത്തി ചിമ്പു: ഗൗതം മേനോൻ സിനിമയ്ക്കായി പ്രേക്ഷകർ! ജെസ്സി - കാർത്തിക് പ്രണയം തമിഴകത്തെ പോലെ തന്നെ മനസിലേറ്റിയരാണ് മലയാളികളും. ഇപ്പോഴിതാ ഗൗതം മേനോൻ ചിമ്പു കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന സന്തോഷ വാർത്തയാണ് തമിഴ് സിനിമ ലോകത്തിനു പറയാനുള്ളത്. മറ്റൊരു പ്രത്യേകത ഇവർക്കൊപ്പം എ ആർ റഹ്മാനും ചേരുന്നു എന്നാണു. എന്തായാലും ആവേശത്തിലാണ് ആരാധകർ. തമിഴകത്തിന്റെ പ്രിയപ്പെട്ട താരമാണ് ചിമ്പു എന്ന സിലമ്പരശൻ. അതുപോലെ തന്നെയാണ് ഗൗതം മേനോൻ എന്ന സംവിധായനും. ഇപ്പോഴിതാ ചിത്രത്തിനായി നടൻ 15 കിലോ തൂക്കം കുറച്ചു എന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ നിർമാതാവ് ഇഷാരി ഗണേഷ് തന്നെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.
ഈ കഥാപാത്രത്തിനായി അദ്ദേഹം 15 കിലോയോളം തൂക്കം കുറച്ചു, ഇപ്പോൾ കൂടുതൽ പ്രായം കുറഞ്ഞ പോലെയാണ്. കഴിഞ്ഞ ആറു മാസമായി ഒരു ഇൻസ്ട്രക്ടറുടെ കീഴിൽ ഇതിനായി അദ്ദേഹം പരിശീലിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സിനിമയിൽ അദ്ദേഹം ഒരുപാട് സ്റ്റാൻഡുകൾ ചെയ്യുന്നുണ്ട്, അതിനുള്ള പരിശീലനവും നടക്കുന്നു," പ്രൊഡ്യൂസർ പറഞ്ഞു. "ഇത് ഒരു റൂറൽ ആക്ഷൻ ഡ്രാമയാണ്. STRന്റെ കഥാപാത്രത്തെക്കുറിച്ചു ഇപ്പോൾ എനിക്ക് കൂടുതൽ ഒന്നും പറയാനാകില്ല , എന്നാലും ഒരു കാര്യം ഉറപ്പാണ് അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമായിരിക്കും ഇത്. "കാക്ക കാക്ക എന്ന സിനിമയിലെ ഒരു പാട്ടിലെ വരിയാണ് നദികളിലെ നീരാടും സൂര്യൻ, ആദ്യം ഇതാണ് സിനിമക്കായി ആദ്യം തീരുമാനിച്ച പേര്. എന്നാൽ പിന്നെ വെന്തു തനിന്ദത് കാട് എന്ന ഭാരതിയാർ കവിതയിലെ വരി കൂടുതൽ ചേർച്ചയാകും എന്ന് തോന്നി.
മാത്രമല്ല ഭാരതിയാറിന്റെ നൂറാം ചരമ വാർഷികം കൂടെയാണ് ഈ വർഷം, ഈ പേര് അദ്ദേഹത്തിനുള്ള ഒരു സമർപ്പണം കൂടിയാകുന്നു," എന്നും പ്രൊഡ്യൂസർ പറഞ്ഞു.
ചിമ്പുവിന്റെ അമ്മയായി രാധിക ശരത്കുമാറാകും വേഷമിടുക. തിരിച്ചെന്തുർ ആണ് ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്നതെന്നും ഇതിനു ശേഷം ചെന്നൈ, മുംബൈ എന്നീ സ്ഥലങ്ങളിലും ഷൂട്ട് ഉണ്ടാകും എന്നും പ്രൊഡ്യൂസർ പറയുന്നു. നദികളിലെ നീരാടും സൂര്യൻ എന്നാണ് ആദ്യം ഈ സിനിമക്കായി കണ്ടുവെച്ചിരുന്ന പേര്, എന്നാൽ പിന്നീട് അത് വെന്തു തനിന്ദത് കാട് എന്ന് മാറ്റുകയായിരുന്നു. "ഇത് ഒരു റൂറൽ ആക്ഷൻ ഡ്രാമയാണ്.
STRന്റെ കഥാപാത്രത്തെക്കുറിച്ചു ഇപ്പോൾ എനിക്ക് കൂടുതൽ ഒന്നും പറയാനാകില്ല , എന്നാലും ഒരു കാര്യം ഉറപ്പാണ് അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമായിരിക്കും ഇത്. ഈ കഥാപാത്രത്തിനായി അദ്ദേഹം 15 കിലോയോളം തൂക്കം കുറച്ചു, ഇപ്പോൾ കൂടുതൽ പ്രായം കുറഞ്ഞ പോലെയാണ്. കഴിഞ്ഞ ആറു മാസമായി ഒരു ഇൻസ്ട്രക്ടറുടെ കീഴിൽ ഇതിനായി അദ്ദേഹം പരിശീലിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സിനിമയിൽ അദ്ദേഹം ഒരുപാട് സ്റ്റാൻഡുകൾ ചെയ്യുന്നുണ്ട്, അതിനുള്ള പരിശീലനവും നടക്കുന്നു," പ്രൊഡ്യൂസർ പറഞ്ഞു.