'പൊന്നിയിൻ സെൽവനെ'ക്കുറിച്ചു ബാബു ആന്റണി മനസ്സ് തുറക്കുന്നു!

Divya John
 'പൊന്നിയിൻ സെൽവനെ'ക്കുറിച്ചു ബാബു ആന്റണി മനസ്സ് തുറക്കുന്നു! ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മണിരത്നം സിനിമ പൊന്നിയിൻ സെൽവനിൽ ഒരു രാജാവിന്റെ കഥാപാത്രമാണ് ബാബു ആന്റണി കൈകാര്യം ചെയ്യുന്നത്. വർഷങ്ങൾക്ക് ശേഷം തമിഴ് സിനിമയുടെ പ്രിയപ്പെട്ട സംവിധായകൻ മണിരത്‌നത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് മലയാളികളുടെ മസിൽ മാൻ ബാബു ആന്റണി. ഈയിടെ ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ താരം സിനിമയുടെ പുതിയ വിശേഷങ്ങൾ പങ്കുവച്ചിരുന്നു. "ഏതൊരു നടനും ആഗ്രഹിക്കുന്ന സംവിധായകൻ എന്നതിലുപരി മണിരത്‌നം എന്ന വ്യക്തി വളരെ ജന്റ്റിൽ ആണ്.






   വളരെ സ്മൂത്ത് ആയ ഒരു അനുഭവമാണ് അദ്ദേഹത്തിന്റെ കൂടെയുള്ള വർക്ക്. 
മാത്രമല്ല റിസ്ക് എടുക്കുവാൻ ആവേശമുള്ള ആളാണ് അദ്ദേഹം. എംജിആറും കമൽഹാസനുമെല്ലാം എടുക്കാൻ ശ്രമിച്ചിട്ടും നടക്കാതെപോയ ഒരു സിനിമയാണിത്. 'ചെയ്തെടുക്കാൻ ബുദ്ധിമുട്ട്' എന്നത് ഈ സിനിമയുടെ ചരിത്രത്തിൽ തന്നെ ഉണ്ട്," അദ്ദേഹം പറയുന്നു.ചിത്രത്തിൽ കൊടികൻ എന്ന കഥാപാത്രമാണ് താൻ കൈകാര്യം ചെയ്യുന്നതെന്നും ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലും വിക്രം, കാർത്തി, പ്രഭു എന്നിവർക്കൊപ്പം താനും ഉണ്ടാകും എന്നും ബാബു ആന്റണി പറയുന്നു."സംവിധായകന്മാരായ ഭരതനും മണിരത്നത്തിനും ഒക്കെ വല്ലാത്ത വിഷൻ ആണ്. ഞാൻ ചെയ്തുകൊണ്ടിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായി ഒരു രാജാവിന്റെ വേഷമാണ് ഭരതൻ എനിക്ക് വൈശാലിയിലെ തന്നത്.







  എന്റെ കരിയറും അദ്ദേഹത്തിന്റെ പേരും ഒക്കെ ഇതിനാൽ ബാധിക്കപ്പെടും എന്ന് ഞാൻ അന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു, പക്ഷെ അദ്ദേഹം ഇതിനായി വാശിപിടിച്ചു. 
മണി സാറും ഇപ്പോൾ അത് തന്നെയാണ് ചെയ്യുന്നത്. ഒരിക്കൽ അവർ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ കോംപ്രമൈസ് ഇല്ല. എനിക്ക് തോന്നുന്നത് അവർ ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും ഒരു സ്കെച് വരച്ചിട്ടുണ്ടാകാം, ഈ കഥാപാത്രത്തിന് ഞാനുമായിട്ടായിരിക്കാം ഏറ്റവും സാമ്യം," അദ്ദേഹം പറയുന്നു. കൊറോണ മാത്രമായിരുന്നില്ല ബാബു ആന്റണിക്കും പൊന്നിയിൽ സെൽവനും ഇടയിലുള്ള വില്ലൻ.






   സിനിമയുടെ ചിത്രീകരണത്തിനായി എത്തിയപ്പോൾ താരത്തിന് ഫ്‌ളൈറ്റിൽ വെച്ച് ഒരു ഉളുക്ക് ഉണ്ടാകുകയും അതിയായ വേദന കാരണം ഈ സിനിമ തനിക്ക് ചെയ്യാൻ കഴിയില്ല എന്ന തീരുമാനത്തിലേക്ക് എത്തുകയും ചെയ്യുമെന്ന് നടൻ കരുതിയിരുന്നു. എങ്കിലും മണി രത്‌നം ആ കഥാപാത്രത്തിന്റെ കാര്യത്തിൽ വളരെ ഉറച്ച തീരുമാനത്തിൽ ആയിരുന്നു. സെറ്റിൽ എത്തിയപ്പോൾ വിക്രം ഉൾപ്പടെ ഉള്ള താരങ്ങൾ അടുത്ത് വന്നു പരിചയപ്പെട്ടതും കാർത്തി, ഞാൻ താങ്കളുടെ സിനിമകൾ കണ്ടാണ് വളർന്നത് എന്ന് പറഞ്ഞതും എല്ലാം ജീവിതത്തിലെ അനുഗ്രഹങ്ങളാണ് എന്നും നടൻ പറയുന്നു.

Find Out More:

Related Articles: