പോർച്ചുഗീസ് ബ്ലാക്ക് മാജിക്കുമായി ഓഹ ഒടിടിയിലും, ഏറെ ദുരൂഹതകൾ നിറച്ച് 'കുറാത്തിന്റെ ടൈറ്റിൽ പോസ്റ്ററും'!

Divya John
 പോർച്ചുഗീസ് ബ്ലാക്ക് മാജിക്കുമായി ഓഹ ഒടിടിയിലും, ഏറെ ദുരൂഹതകൾ നിറച്ച് 'കുറാത്തിന്റെ ടൈറ്റിൽ പോസ്റ്ററും'!  ആൽബിയുടേയും ലില്ലിയുടെയും സന്തോഷകരമായ ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന ഞെട്ടിക്കുന്ന സംഭവ വികാസങ്ങളും അതിന്റെ പിന്നിലെ രഹസ്യങ്ങളുടെയും കഥ പറയുന്ന ഈ ചിത്രത്തിൽ ലില്ലിയായി സൂര്യ ലക്ഷ്മിയും ആൽബിയായി ശ്രീജിത്ത് പണിക്കരും വേഷമിടുന്നു.  സ്മിത ശശി,സന്തു ഭായി,ചെറി,മാസ്റ്റർ ദേവനാരായണൻ എന്നിവരാണ് മറ്റു താരങ്ങൾ. വശ്യ മനോഹരമായ രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ജ്യോതിഷ് ടി കാശിയുടെ വരികൾക്ക് നവാഗതരായ അജീഷ് ആന്റോ , സുമേഷ് സോമസുന്ദർ എന്നിവർ സംഗീതം പകരുന്നു. ഹരിശങ്കർ ,നഫ്ല, സുമേഷ് സോമസുന്ദർ എന്നിവരാണ് ഗായകർ. 




    മലയാള സിനിമ ചരിത്രത്തിലാദ്യമായി പോർച്ചുഗീസ് ബ്ലാക്ക് മാജിക്കിനെ അടിസ്ഥാനമാക്കികൊണ്ട് നവാഗതനായ ശ്രീജിത്ത് പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലർ ലൗ ചിത്രമായ " ഓഹ " പത്തോളം ഒടിടി ഫ്ലാറ്റ് ഫോമിൽ റിലീസായി.പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകർ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നിജോ എം ജെ,കല-സന്തുഭായ്,മേക്കപ്പ്-സുജിത്ത് പറവൂർ,വസ്ത്രാലങ്കാരം-അക്ഷയ ഷൺമുഖൻ,സ്റ്റിൽസ്-മിഥുൻ ടി സുരേഷ്,എഡിറ്റർ-മജു അൻവർ, ചീഫ് അസോസിയേറ്റ് ഡയറക്ർ-ആദർശ് വേണു ഗോപാലൻ,അസ്സോസിയേറ്റ് ഡയറക്ടർ-ബിനീഷ് ജെ പുതിയത്ത്,സംവിധാന സഹായികൾ-അനു ചന്ദ്ര,ഗോപൻ ജി,പശ്ചാത്ത ല സംഗീതം-സുമേഷ് സോമസുന്ദർ,നൃത്തം-സുജിത്ത് സോമസുന്ദരം,ചീഫ് അസ്സോസിയേറ്റ് ക്യാമറമാൻ-അരുൺ ടി ശശി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിഷാദ് പന്നിയാങ്കര.





   സ്വസ്തിക് വിനായക് ക്രിയേഷൻസിന്റെ ബാനറിൽ അനില കെ എം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഇതു വരെ കാണാത്ത വ്യത്യസ്തതകളും ദൃശ്യാനുഭവങ്ങളും സമന്വയിക്കുന്നു. നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "കുറാത്ത്". ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സാധരണ പോസ്റ്റർ അനൗൺസ്മെൻ്റിനപ്പുറം മലയാള സിനിമാ ലോകത്തെ നാൽപതിപ്പരം താരങ്ങളുടേയും മറ്റ് പ്രമുഖരുടേയും പേജിലൂടെ ആണ് പോസ്റ്റർ പുറത്തു ഇറക്കിയത്. 'ഐആം ദി പോപ്പ്' എന്ന ടാഗ് ലൈനിൽ എത്തിയ പോസ്റ്ററിൽ മലയാള സിനിമയിൽ കണ്ടു പരിചയമില്ലാത്ത ആൻ്റിക്രൈസ്റ്റ് കഥാപശ്ചാതലത്തിൽ വരുന്ന ചിത്രം കൂടിയാണ് കുറാത്ത് എന്നാണ് സൂചിപ്പിക്കുന്നത്.




   പ്രേതകഥകളും ബ്ലാക്ക് മാജിക്കുമൊക്കെ പ്രമേയമായി ചിത്രങ്ങൾ എത്തിയിട്ടുണ്ടെങ്കിലും ആൻ്റിക്രൈസ്റ്റ് പ്രമേയമായ ചിത്രങ്ങൾ നാമമാത്രമാണ്. പോസ്റ്ററിൽ ഉൾപ്പെടെ അതിൻ്റെ സൂചനകൾ നൽകിയിട്ടുമുണ്ട്. മുൻപ് ലിജോ ജോസ് പെല്ലിശ്ശേരി ആൻ്റിക്രൈസ്റ്റ് എന്ന പേരിൽ ഒരു ചിത്രം അനൗൺസ് ചെയ്തിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ പുതുമയുള്ള സബ്ജക്ട് കൂടി മലയാള സിനിമ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. താരനിർണയം പൂർത്തിയായി വരുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.


Find Out More:

Related Articles: