മാസ്‌ക് ധരിക്കേണ്ടത് കൊണ്ട് പുറത്തിറങ്ങാൻ മടി; ടൊവിനോ മനസ്സ് തുറക്കുന്നു!

Divya John
  മാസ്‌ക് ധരിക്കേണ്ടത് കൊണ്ട് പുറത്തിറങ്ങാൻ മടി; ടൊവിനോ മനസ്സ് തുറക്കുന്നു! ടൊവിനോ തോമസ് ആദ്യമായി ദുബായിൽ എത്തിയത് 2015 -ലാണ്. മാത്രമല്ല സുഹൃത്തിന്റെ റസ്‌റ്റോറന്റ് ഉദ്ഘാടനത്തിനായി ദുബായിൽ എത്തിയ താരം വളരെ പെട്ടന്ന് മടങ്ങുകയും ചെയ്തു. ആറ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ താരം ദുബായിൽ എത്തിയിരിയ്ക്കുന്നത്, യുഎഇ നൽകുന്ന ഗോൾഡൻ വിസ സ്വീകരിക്കുന്നതിനായിട്ടാണ്. ദുബായി എനിക്ക് രണ്ടാമത്തെ വീട് ആണെന്നും, അടിക്കടി വരാറുണ്ട് എന്നും ഗോൾഡൻ വിസ സ്വീകരിച്ച് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ടൊവിനോ പറഞ്ഞു. സിനിമാ വിശേഷങ്ങളെ കുറിച്ചും മറ്റും സിറ്റി ടൈംസിന് നൽകിയ അഭിമുഖത്തിൽ ടൊവിനോ സംസാരിച്ച കാര്യങ്ങൾ എന്താന്ന് അറിയാം നമുക്ക്. കള എന്ന ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ, ഒരു അഭിനേതാവ് എല്ലാ തരം സിനിമകളും ചെയ്യണം എന്നതാണ് എന്റെ കാഴ്ചപാട് എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.



  അങ്ങനെ മാത്രമേ എനിക്ക് എന്റെ കഴിവ് എത്രമാത്രമാണെന്ന് തിരിച്ചറിയാനും പുറത്തെടുക്കാൻ സാധിക്കുകയുള്ളൂ. ഒരേ തരം കഥാപാത്രങ്ങൾ മാത്രം ചെയ്തുകൊണ്ടിരിയ്ക്കുകയാണെങ്കിൽ ഒരിക്കലും എനിക്ക് എന്റെ മുഴുവൻ കഴിവും പുറത്തെടുക്കാൻ കഴിയില്ല. രു സഹ നടൻ ആയിട്ടാണ് ഞാൻ കരിയർ ആരംഭിച്ചത്. പിന്നീട് വില്ലൻ വേഷങ്ങൾ ചെയ്തു. തുടർന്ന് കോമഡി റോളുകളും നായക വേഷങ്ങളും ചെയ്തു. അതേ സമയം വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനും ഞാൻ ശ്രമിക്കാറുണ്ട്. ഒരേ തരം വേഷങ്ങൾ ചെയ്യുന്നത് ഞാൻ നിയന്ത്രിക്കാറുണ്ട്. കാരണം എപ്പോഴും ഒരേ തരത്തിലുള്ള സിനിമകളും കഥാപാത്രങ്ങളും ചെയ്യുമ്പോൾ എനിക്ക് തന്നെ ബോർ അടിക്കും. അപ്പോൾ പിന്നെ പ്രേക്ഷകരുടെ കാര്യം പറയാനുണ്ടോ. മലയാളത്തിൽ നിന്ന് പല ചിത്രങ്ങളും ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്.


  പല ബോളിവുഡ് സിനിമകളും മലയാളത്തിലും റീമേക്ക് ചെയ്യുന്നു. എന്നാൽ അത്തരത്തിൽ റീമേക്ക് ചെയ്യുന്ന സിനിമകളിൽ അഭിനയിക്കാൻ എനിക്ക് താത്പര്യമില്ല. അപ്പോൾ താരതമ്യപ്പെടുത്തൽ വരും. താരതമ്യം ചെയ്യുന്നതിനോട് എനിക്ക് വെറുപ്പാണ്. മിന്നൽ മുരളി എന്ന ചിത്രമാണ് അടുത്ത റിലീസ്. ചിത്രം ഒടിടിയിൽ ആണ് റിലീസ് ചെയ്യുന്നത്. വളരെ എന്റർടൈൻമെന്റ് ആയിട്ടുള്ള സിനിമയാണ് മിന്നൽ മുരളി. ഒരു സൂപ്പർ ഹീറോ ചിത്രം എന്നതിനപ്പുറം നല്ലൊരു സ്റ്റോറി ലൈൻ ആണ് ചിത്രത്തിന്റേത്. ഇതുവരെ ചെയ്യാത്ത തരം വ്യത്യസ്തമായ കഥയും കഥാപാത്രവുമാണ് ചിത്രത്തിന്റേത്. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും ആദ്യം നോക്കുന്നത് തിരക്കഥയാണ്. അതിന് ശേഷം സംവിധായകൻ ആരാണെന്നും നിർമാതാവ ആരാണെന്നും നോക്കുന്നു. പിന്നെ ഛായാഗ്രഹകൻ, ചിത്രസംയോജകൻ അങ്ങനെ ഓരോ കാര്യവും നോക്കും.


   സിനിമ ഒരിക്കലും വൺ മാൻ ഷോ അല്ല. ടീം വർക്ക് ആണ്. അതുകൊണ്ട് തന്നെ ടീം എങ്ങിനെയാണ് എന്ന് നോക്കിയാണ് സിനിമകൾ ചെയ്യുന്നത്. എല്ലാം നല്ല രീതിയിൽ വന്ന മനോഹരമായ സിനിമ സംഭവിയ്ക്കുന്നു. സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നത് തന്നെയാണ് എനിക്ക് സന്തോഷം നൽകുന്ന കാര്യം. ഒരുപാട് ആളുകൾക്കൊപ്പം ഇരുന്ന് നമ്മുടെ സിനിമ കാണുമ്പേൾ അപ്പോൾ തന്നെ പ്രതികരണം ലഭിയ്ക്കുന്നു. തിയേറ്ററിൽ ഇരുന്ന് സിനിമ കാണുന്നതിന്റെ വികാരം ഒന്ന് വേറെ തന്നെയാണ്. എന്നാൽ ഇപ്പോഴുള്ള സാഹചര്യത്തിൽ ഒ ടി ടി റിലീസ് വലിയൊരു സാധ്യത തന്നെയാണ്. റിലീസിങ് ദിവസം തന്നെ സിനിമ എല്ലായിടത്തും എത്തുന്നു. മലയാള സിനിമയ്ക്ക് മറ്റ് ഇന്റസ്ട്രികളിലും വലിയ സ്വീകരണം ലഭിയ്ക്കുന്നു എന്നത് വലിയ കാര്യമാണ്.

Find Out More:

Related Articles: