അല്ലിയുടെ വരവോടെ ജീവിതം മാറി, പൃഥ്വിരാജിന്റെ സ്വഭാവം മാറ്റിയ മകൾ അല്ലിയുടെ വിശേഷങ്ങൾ!
2011 ലായിരുന്നു പൃഥ്വിയും സുപ്രിയയും വിവാഹിതരായത്. 2014ലാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. തങ്ങൾക്ക് അരികിലേക്ക് മാലാഖക്കുഞ്ഞെത്തിയ സന്തോഷം പങ്കിട്ട് പൃഥ്വിയും സുപ്രിയയും എത്തിയിരുന്നു. കുഞ്ഞതിഥിയുടെ വരവോടെ ജീവിതം മാറിയെന്ന് പൃഥ്വിയും സുപ്രിയയും പറഞ്ഞിരുന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ ടെൻഷനടിച്ച സമയം അലംകൃതയുടെ ജനന സമയത്തായിരുന്നുവെന്ന് പൃഥ്വി പറഞ്ഞിരുന്നു. ജീവിതത്തിൽ പല സ്വഭാവങ്ങളും മാറിയതും അലംകൃതയുടെ വരവിന് ശേഷമായിരുന്നുവെന്നായിരുന്നു സുപ്രിയയും സാക്ഷ്യപ്പെടുത്തിയിരുന്നു. മകളുടെ വരവിന് ശേഷം തന്റെ ദേഷ്യം കുഞ്ഞുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. റിമോട്ടിന്റെ കാര്യത്തിൽ മുൻപ് വഴക്കിടുമായിരുന്നു. മകളോട് അതൊന്നുമില്ല, എന്ത് പറയാനാണ്, അവൾ റിമോട്ട് എടുത്താൽ ഒന്നും പറയാറില്ലെന്നായിരുന്നു താരം പറഞ്ഞത്.
പൃഥ്വി വീട്ടിലുണ്ടെങ്കിൽ മകൾ മുഴുവൻ സമയവും അദ്ദേഹത്തിനൊപ്പമായിരിക്കുമെന്നും സുപ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു. മകൾ വളർന്നുവരുന്ന രീതിയെക്കുറിച്ച് അഭിമാനമുണ്ട്. പുസ്തകത്തോടുള്ള ഇഷ്ടവും സഹജീവികളോടുള്ള അനുകമ്പയും ഇനിയും വളരട്ടെയെന്നായിരുന്നു പൃഥ്വി പറഞ്ഞത്. ആകാശം വരെ സ്വപ്‌നം കാണുന്നതും പുതിയ കാര്യങ്ങൾ അന്വേഷിക്കുന്നതുമായ സ്വഭാവവും എന്നും നിലനിർത്തണമെന്നും പൃഥ്വി മകളോട് പറഞ്ഞിരുന്നു. അല്ലിയെക്കുറിച്ച് വാചാലയായി സുപ്രിയ മേനോനും എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അലംകൃതയുടെ 7ാം പിറന്നാൾ.
മകളുടെ സ്വകാര്യതയെ അങ്ങേയറ്റം മാനിക്കുന്ന പൃഥ്വിയും സുപ്രിയയും അപൂർവ്വമായി മാത്രമേ മുഖം കാണിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്യാറുള്ളൂ. ചിരിച്ച് നിൽക്കുന്ന മകളുടെ ചിത്രവും പൃഥ്വിയും സുപ്രിയയും പങ്കിട്ടിരുന്നു.ഫോട്ടോയ്ക്ക് ശേഷമായാണ് പിറന്നാളാഘോഷ വീഡിയോയുമായി സുപ്രിയ എത്തിയത്. ആശംസാ പോസ്റ്റുകൾക്ക് നന്ദി പറയുന്ന അല്ലിയെ ആണ് വീഡിയോയിൽ കാണുന്നത്. കേക്കുകൾക്കും സമ്മാനങ്ങൾക്കും മുന്നിലായി നിൽക്കുന്ന അല്ലിയുടെ മുഖം കാണിക്കാതെയുള്ള വീഡിയോയാണ് സുപ്രിയ പോസ്റ്റ് ചെയ്തത്.