ലവ് സ്റ്റോറിയിലെ ആ രംഗങ്ങൾ യഥാർത്ഥത്തിൽ ചെയ്തതല്ല! നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും നടി! ഡാൻസ് റിയാലിറ്റി ഷോയിലും സായ് മത്സരിച്ചിരുന്നു. സായ് പല്ലവിയുടെ ഡാൻസിനെക്കുറിച്ച് താരങ്ങളും വാചാലരായിരുന്നു. തെന്നിന്ത്യൻ സിനിമയുടെ സ്വന്തം താരമായി മാറിയ സായ് പല്ലവിയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പുതിയ സിനിമയായ ലവ് സ്റ്റോറി വിശേഷങ്ങൾ പങ്കിട്ടുള്ള അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. മലർ മിസ്സിലൂടെ കേരളക്കരയുടെ സ്വന്തമായി മാറുകയായിരുന്നു സായ് പല്ലവി. അഭിനയം മാത്രമല്ല മികച്ച നർത്തകി കൂടിയാണ് താനെന്ന് തെളിയിച്ചായിരുന്നു താരത്തിന്റെ വരവ്.
ചിരഞ്ജീവിയുടെ വാക്കുകൾ കേട്ട് ഞാൻ ഇമോഷണലായി പോയി, അദ്ദേഹത്തോടൊപ്പം ഡാൻസ് ചെയ്യാൻ തയ്യാറാണ്. ഏത് സിനിമയായാലും അതിന് റെഡിയാണ്. ആ ദിവസം എന്നാണ് വരുന്നതെന്ന് കൂടി അദ്ദേഹം പറയണമെന്നുമായിരുന്നു സായ് പല്ലവിക്ക് പറയാനുണ്ടായിരുന്നത്. ലവ് സ്റ്റോറി റിലീസിന് മുന്നോടിയായുള്ള പ്രീ ഇവന്റിലെ വിശേഷൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറ്റൊരാൾ ചെയ്ത് വെച്ച കഥാപാത്രം ഏറ്റെടുക്കാൻ താൽപര്യപ്പെടാറില്ല, അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ട് കഴിഞ്ഞാൽ ഈ കഥാപാത്രം എന്തിനാണ് ഏറ്റെടുത്തതെന്ന തരത്തിലുള്ള ചോദ്യം എന്നോട് തന്നെ ചോദിക്കേണ്ടി വരും. അങ്ങനെയൊരു അവസ്ഥ വരുന്നതിനോട് താൽപര്യമില്ലെന്നും സായ് പല്ലവി പറയുന്നു. റീമേക്ക് ചിത്രങ്ങളിൽ അഭിനയിക്കാൻ മടിക്കുന്നതിന്റെ കാരണത്തെക്കുറിച്ചും സായ് പല്ലവി തുറന്നുപറഞ്ഞിരുന്നു.
ഒറിജിനൽ കഥാപാത്രത്തെ പുനരവതരിപ്പിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്. സായ് പല്ലവി മികച്ച നർത്തകിയാണെന്ന് ലോകം മുഴുവനും പറയുന്നുണ്ടെങ്കിലും, ഡാൻസുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ സമ്മാനം നേടിയ ആളല്ല താനെന്നാണ് നടി പറയുന്നത്. ഡാൻസുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയിലും മത്സരിച്ചിരുന്നു. എന്നാൽ വിജയി ആയിരുന്നില്ല. കഥാപാത്രം നല്ലതാണെങ്കിൽ പെർഫോമൻസ് മിക്ച്ചതായി മാറുമെന്നും താരം പറയുന്നു. ഇഷ്ടമില്ലാത്ത കാര്യം ചെയ്യാനായി സംവിധായകൻ എന്നെ നിർബന്ധിച്ചിട്ടുമില്ല. നാഗചൈതന്യയെ ഞാൻ ചുംബിച്ചിട്ടില്ല,
അത് ക്യാമറ ട്രിക്കാണ്. സിനിമ സ്വീകരിക്കുന്നതിന് മുൻപ് തന്നെ ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. തന്റെ നിലപാടുകളിലൊന്നും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്. ലവ് സ്റ്റോറിയിലെ ചുംബന രംഗം എഡിറ്റ് ചെയ്ത് വെച്ചതാണ്. ഞാൻ കിസ്സിങ് രംഗങ്ങളിൽ അഭിനയിച്ചിട്ടില്ല. അത്തരം രംഗങ്ങളോട് താൽപര്യമില്ല എന്നും നദി വ്യക്തമാക്കി.