സംഗീത സംവിധായകൻ വില്യം ഫ്രാൻസിസുമായുള്ള വിവാഹം; യൊഹാന്റെ വരവ്; മിത്രയുടെ വിശേഷങ്ങൾ അറിയാം! നടി മിത്ര കുര്യൻ 'ബോഡിഗാർഡി'ലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ്. ചില സിനിമകളിൽ ഇടക്ക് പ്രത്യക്ഷപ്പെട്ടുവെങ്കിലും പിന്നീട് പൂർണ്ണമായും സിനിമ വൃത്തങ്ങളിൽ കേട്ടു കേൾവിയില്ലായിരുന്നു. ശേഷം സീ ടെലിവിഷൻ സീരിയലിൽ 'പ്രിയസഖി' എന്ന തമിഴ് സീരിയലിൽ വില്ലത്തി വേഷത്തിലും മിത്ര എത്തുകയുണ്ടായി. വിവാഹത്തോടെ സിനിമയിൽനിന്ന് മനഃപൂർവ്വം വിട്ടുനിന്നതാണെന്ന് മിത്ര ഇടക്ക് പറഞ്ഞിരുന്നു. അഭിനയത്തെ ഒരു ജോലിയായി കാണുന്ന മിത്ര ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന സന്തോഷമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. എന്നാൽ ഇപ്പോഴിതാ മിത്ര തിരിച്ചു വരികയാണ്.
സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യാൻ പോകുന്ന അമ്മ, മകൾ എന്ന സീരിയലിൽ ആണ് മിത്ര അഭിനയിക്കാൻ എത്തുന്നത്. സംഗീത എന്ന കഥാപാത്രത്തിലൂടെയാണ് മിത്ര തിരിച്ചുവരവിന് ഒരുങ്ങുന്നത്. മരിയ പ്രിൻസ് ആണ് പരമ്പരയിൽ മകളുടെ വേഷത്തിൽ എത്തുന്നത്. പുതിയ പരമ്പരയുടെ പ്രോമോ വീഡിയോ ചാനൽ പുറത്തിവിട്ടിരുന്നു. സന്തൂർ മമ്മിയാണോ എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് പ്രൊമോയ്ക്ക് ലഭിക്കുന്നത്. വിവാഹത്തോടെ സിനിമയിൽനിന്ന് മനഃപൂർവ്വം വിട്ടുനിന്നതാണെന്ന് മിത്ര മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. '' സിനിമയെ ഒരു ജോലിയായാണ് അന്നും ഇന്നും കണ്ടിട്ടുള്ളത്. വിവാഹത്തോടെ അതിൽനിന്നും ഒരു ഇടവേളയെടുത്തെന്ന് മാത്രം. കുടുബവുമായി കൂടുതൽ സമയം ചിലവഴിക്കാൻ കൂടിയായിരുന്നു ആ തീരുമാനമെടുത്തത്. അഭിനയിക്കാൻ പോകുന്നത് തന്നയാണ് ഭർത്താവിന് ഇഷ്ടമെന്നും മുൻപ് മാതൃഭൂമിയോട് മിത്ര പറഞ്ഞിട്ടുണ്ട്.
വിവാഹത്തോടെ സിനിമയിൽനിന്ന് മനഃപൂർവ്വം വിട്ടുനിന്നതാണെന്ന് മിത്ര മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. '' സിനിമയെ ഒരു ജോലിയായാണ് അന്നും ഇന്നും കണ്ടിട്ടുള്ളത്. വിവാഹത്തോടെ അതിൽനിന്നും ഒരു ഇടവേളയെടുത്തെന്ന് മാത്രം. കുടുബവുമായി കൂടുതൽ സമയം ചിലവഴിക്കാൻ കൂടിയായിരുന്നു ആ തീരുമാനമെടുത്തത്. അഭിനയിക്കാൻ പോകുന്നത് തന്നയാണ് ഭർത്താവിന് ഇഷ്ടമെന്നും മുൻപ് മാതൃഭൂമിയോട് മിത്ര പറഞ്ഞിട്ടുണ്ട്. മുന്നൂറിലധികം ചിത്രങ്ങളിൽ മ്യൂസിക് പ്രോഗ്രാമറായിരുന്ന വില്യമിനെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് സ്വതന്ത്ര സംഗീത സംവിധായകനായി സിനിമയിൽ അവതരിപ്പിക്കുന്നത്. 2015-ൽ ആണ് നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ മിത്രയും വില്യമും ഒന്നാകുന്നത്. സംഗീതസംവിധായകൻ ആയ വില്യം ഫ്രാൻസിസുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തോട് മിത്ര ഇടവേള പറഞ്ഞത്.
2012 മുതലാണ് വില്യമും മിത്രയും പ്രണയം തുടങ്ങിയത്. 2015 ൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. തങ്ങളുടെ പ്രണയം വിവാഹത്തിലേക്കെത്താൻ എനിക്ക് വീട്ടുകാരുടെ മുമ്പിൽ അവതരിപ്പിക്കേണ്ട സാഹചര്യമുണ്ടായില്ല. കാരണം ഇവരുടെ പ്രണയത്തെക്കുറിച്ച് വാർത്ത നൽകിയപ്പോൾ തന്നെ അവർക്ക് മനസിലായിരുന്നു എന്നൊരിക്കൽ ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. യൊഹാൻ വില്യം ആണ് ഇരുവരുടെയും ഏകമകൻ. ഒരു സ്ത്രീയിൽനിന്ന് അമ്മയാവുക എന്നത് ശരിക്കും ഒരു വലിയമാറ്റമാണ്. ഇപ്പോൾ എന്തുകാര്യവും ചിന്തിക്കുമ്പോഴും മകനാണ് മുൻഗണന നൽകുന്നതെന്നും മിത്ര പറഞ്ഞിട്ടുണ്ട്.