ദേശീയ പുരസ്‌കാരം സ്വീകരിക്കാൻ രജനികാന്ത് എത്തിയത് കുടുംബസമേതം!

Divya John
 ദേശീയ പുരസ്‌കാരം സ്വീകരിക്കാൻ രജനികാന്ത് എത്തിയത് കുടുംബസമേതം! ആശാ ഭോസ്‍ലെയും സുഭാഷ് ഘായിയും മോഹൻലാലും ശങ്കർ മഹാദേവനും ബിശ്വജീത്ത് ചാറ്റർജിയും ഉൾപ്പെടെ ജൂറിയാണ് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാര നിർണ്ണയത്തിനായി ഉണ്ടായിരുന്നത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കറാണ് ഈ പുരസ്കാരം പ്രഖ്യാപിച്ചത്. നാല് പതിറ്റേണ്ടിലേറെയായി സിനിമാലോകത്തുള്ള തമിഴകത്തിൻറെ സ്വന്തം തലൈവർ രജിനികാന്തിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ മികച്ചനടന്മാരിൽ ഒരാളായ ഇതിഹാസതാരം രജിനികാന്തിന് 2019ലെ 51ാമത് ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരം നൽകുന്നതെന്നും ഇക്കാര്യം സന്തോഷത്തോട് കൂടി നിങ്ങളെ അറിയിക്കുകയാണെന്നുമായിരുന്നു കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ ട്വീറ്റ് ചെയ്തത്. നല്ലൊരു നടനും നിർമാതാവും തിരക്കഥാകൃത്തുമായ നടൻ്റെ പല മേഖലകളിലുമുള്ള മികച്ച പ്രകടനത്തിനാണ് ഈ അംഗീകാരം നൽകുന്നതെന്നും മന്ത്രി ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.  






  ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ആരാധകരൊക്കെയും ഈ ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതി ദാദാ സാഹെബ് ഫാൽകെ അവാർഡ് സ്വീകരിക്കാൻ രജനികാന്ത് ഡൽഹിയിലെത്തിയത് കുടുംബസമേതമാണ്.  ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ മികച്ചനടന്മാരിൽ ഒരാളായ ഇതിഹാസതാരം രജിനികാന്തിന് 2019ലെ 51ാമത് ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരം നൽകുന്നതെന്നും ഇക്കാര്യം സന്തോഷത്തോട് കൂടി നിങ്ങളെ അറിയിക്കുകയാണെന്നുമായിരുന്നു കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ ട്വീറ്റ് ചെയ്തത്. നല്ലൊരു നടനും നിർമാതാവും തിരക്കഥാകൃത്തുമായ നടൻ്റെ പല മേഖലകളിലുമുള്ള മികച്ച പ്രകടനത്തിനാണ് ഈ അംഗീകാരം നൽകുന്നതെന്നും മന്ത്രി ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.

 


   67-ാമത് ദേശീയചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് രജനിക്ക് പുരസ്‌കാരം സമ്മാനിച്ചത്. രജനിക്കൊപ്പം ഭാര്യ ലത, മകൾ ഐശ്വര്യ, മരുമകൻ ധനുഷ് എന്നിവരും ചടങ്ങിനെത്തിയിരുന്നു. അസുരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. ഈ അവാർഡും താരം ഏറ്റുവാങ്ങി. ഇപ്പോഴിതാ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതി ദാദാ സാഹെബ് ഫാൽകെ അവാർഡ് സ്വീകരിക്കാൻ രജനികാന്ത് ഡൽഹിയിലെത്തിയത് കുടുംബസമേതമാണ്. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ആരാധകരൊക്കെയും ഈ ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്തുകഴിഞ്ഞു. 






  ഇന്ത്യയുടെ പരമോന്നത ചലച്ചിത്ര ബഹുതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കിയതിലുള്ള സന്തോഷം വ്യക്തമാക്കി നേരത്തേ തന്നെ രജനി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. കേന്ദ്രഗവൺമെൻ്റിനും പ്രിയപ്പെട്ട നരേന്ദ്ര മോദിയ്ക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നെന്ന് രജിനികാന്ത് നേരത്തേ പറഞ്ഞിരുന്നു. വിലമതിക്കാനാകാത്ത രാജ്യത്തിൻ്റെ ഈ വലിയ അംഗീകാരത്തിനായി തന്നെ തെരഞ്ഞെടുത്തതിന് പ്രകാശ് ജാവേദ്കറിനും ജൂറിയ്ക്കും നന്ദിയെന്നും ഇത്രയും നാൾ തൻ്റെ യാത്രയ്ക്കൊപ്പമുണ്ടായിരുന്നവർക്കെല്ലാം വലിയ നന്ദിയെന്നും സർവ്വശക്തനായ ദൈവത്തിനും നന്ദിയെന്നും രജിനികാന്ത് നേരത്തേ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

Find Out More:

Related Articles: