അനീതിക്കെതിരെ സമരം ചെയ്യേണ്ടത് സാധാരണക്കാരന്റെ സമയവും ലക്ഷ്യവും തടസ്സപ്പെടുത്തികൊണ്ടല്ല; ജോജുവിനെ പിന്തുണച്ചു സഹ താരങ്ങൾ! ഫേസ്ബുക്കിലൂടെ ജോജുവിന് ഐക്യദാർഢ്യവുമായി താരങ്ങളും ആരാധകരുമെല്ലാം എത്തുന്നുണ്ട്. അനീഷ് ജി മേനോൻ, സജിദ് യഹിയ ഇവരുടെയെല്ലാം കുറിപ്പുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജോജു ജോർജിന് പിന്തുണയുമായി കൂടുതൽ താരങ്ങളെത്തിയിരിക്കുകയാണ്. നാളെ ജനമനസ്സുകളിൽ പടരേണ്ട പോരാട്ടവീര്യത്തെ നൂറുശതമാനം അനുകൂലിച്ചുകൊണ്ട് പറയട്ടെ. ജനദ്രോഹ നിലപാടുകൾക്കെതിരെ സമരം ചെയ്യേണ്ടത് ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടല്ല.
അനീതിക്കെതിരെ സമരം ചെയ്യേണ്ടത് സാധാരണക്കാരന്റെ സമയവും ലക്ഷ്യവും തടസ്സപ്പെടുത്തികൊണ്ടല്ല. രോഗികളും, വിദ്യാർത്ഥികളും ആംബുലൻസുകളുമടക്കം അത്യാവശ്യക്കാർ യാത്ര ചെയ്യേണ്ട വാഹനങ്ങളെ റോഡിൽ തടയുന്നത് ചോദ്യം ചെയ്യുമ്പോൾ നേരിടേണ്ടത് അതെ യാത്രക്കാരുടെ കാറ് തല്ലി തകർത്തുകൊണ്ടല്ല. ഞങ്ങളെ നിശബ്ദരക്കാൻ നോക്കണ്ട. എല്ലാ രാഷ്ട്രീയ പാർട്ടികളോടുമുള്ള സ്നേഹവും ബഹുമാനവും നിലനിർത്തികൊണ്ടുതന്നെ ജോജു ജോർജ് ഇന്ന് നടത്തിയ ഒറ്റയാൾ പോരാട്ടത്തെ. എതിർക്കുന്നവരെ നിശബദരാക്കേണ്ടത് തെരുവുഗുണ്ടയെന്നും മുഴുക്കുടിയനെന്നും പെണ്ണുപിടിയനെന്നും മുദ്രകുത്തികൊണ്ടല്ല!
ഇതെല്ലാം നിങ്ങളിൽ നിന്ന് നേരിടേണ്ടി വരുമ്പോൾ പിന്നെ,നിങ്ങളും അവരും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്???
ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഗവണ്മെന്റും പോലീസ് സേനയും നോക്കുത്തികളായി മാറുമ്പോൾ ഞങ്ങൾ ആരിലാണ് വിശ്വാസമർപ്പിക്കേണ്ടത്? എണ്ണവില വർധന കാരണം സഹികെട്ട പാവങ്ങളെ നട്ടപിരാന്തൻ നട്ടുച്ച വെയിലത്ത് തളച്ചിട്ട് സെൽഫി സമരം നടത്തുന്ന എല്ലാ പാർട്ടികരോടുമുള്ള ശക്തമായ എതിർപ്പാണ് ഇന്ന് അവിടെ കണ്ടത്! നട്ടെല്ലുള്ള പൗരൻമാരുടെ ശബ്ദമാണ് ഈ കേൾക്കുന്നത്!!
ഇനിയും അത് തുടരുകതന്നെ ചെയ്യുമെന്നും അനീഷ് ജി മേനോൻ പറയുന്നു. പെട്രോൾ വിലവർദ്ധനയ്ക്കെതിരെ സമരം ചെയ്യേണ്ടത് യാത്രക്കാരന്റെ കാറ് തകർത്തുകൊണ്ടല്ല! പാർട്ടിക്കാരുടെ ഗുണ്ടായിസത്തിന് എതിര് പറയുന്നവരെ നേരിടെണ്ടത് മുഴുക്കുടിയനാക്കികൊണ്ടല്ല പെണ്ണുപിടിയനാക്കി കൊണ്ടല്ല! എണ്ണവില കൊണ്ട് സഹിക്കെട്ടവരെ നട്ടപിരാന്തൻ വെയിലത്ത് തളച്ചിട്ടു സെൽഫി സമരം നടത്തുന്ന എല്ലാ പാർട്ടിക്കാരോടുമുള്ള നട്ടെലുള്ള കുറേ പൗരൻമാരുടെ ശബ്ദമാണ് ഇന്ന് അവിടെ കേട്ടത് എന്നായിരുന്നു സാജിദ് യഹിയ കുറിച്ചത്.രോഗികളും, വിദ്യാർത്ഥികളും ആംബുലൻസുകളുമടക്കം അത്യാവശ്യക്കാർ യാത്ര ചെയ്യേണ്ട വാഹനങ്ങളെ റോഡിൽ തടയുന്നത് ചോദ്യം ചെയ്യുമ്പോൾ നേരിടേണ്ടത് അതെ യാത്രക്കാരുടെ കാറ് തല്ലി തകർത്തുകൊണ്ടല്ല. ഞങ്ങളെ നിശബ്ദരക്കാൻ നോക്കണ്ട. എല്ലാ രാഷ്ട്രീയ പാർട്ടികളോടുമുള്ള സ്നേഹവും ബഹുമാനവും നിലനിർത്തികൊണ്ടുതന്നെ ജോജു ജോർജ് ഇന്ന് നടത്തിയ ഒറ്റയാൾ പോരാട്ടത്തെ. എതിർക്കുന്നവരെ നിശബദരാക്കേണ്ടത് തെരുവുഗുണ്ടയെന്നും മുഴുക്കുടിയനെന്നും പെണ്ണുപിടിയനെന്നും മുദ്രകുത്തികൊണ്ടല്ല!