പത്തൊമ്പതാംനൂറ്റാണ്ട് പതിനാലാമത്തെ ക്യാരക്ടർ പോസ്റ്റർ!

Divya John
 പത്തൊമ്പതാംനൂറ്റാണ്ട് പതിനാലാമത്തെ ക്യാരക്ടർ പോസ്റ്റർ! പ്രശസ്ത നടൻ അലൻസിയറാണ് രാമൻ തമ്പിയെ അവതരിപ്പിക്കുന്നുത്. ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്ന തമ്പി കൊട്ടാരത്തിലെ മന്ത്രിയോടും ദിവാനോടും വരെ നേരിട്ട് ഇടപഴകാൻ സ്വാതന്ത്ര്യം നേടിയെടുത്ത അതീവ തന്ത്രശാലിയും ബുദ്ധിമാനും ആയിരുന്നു. ആറാട്ടുപുഴ വേലായുധനെന്ന പോരാളിയെ എങ്ങനെയും ഇല്ലാതാക്കാനുള്ള പ്രമാണിമാരുടെ ഗൂഢാലോചന നടപ്പാക്കാൻ ശ്രമിക്കുന്ന വക്രബുദ്ധിക്കാരനെ അലൻസിയർ അതീവ തൻമയത്വത്തോടെ അവതരിപ്പിക്കുന്നു. ഇന്നത്തെ വില്ലേജോഫീസറെ ആ കാലഘട്ടത്തിൽ ചന്ദ്രക്കാരൻ എന്നാണു വിളിക്കുന്നത്.





    കരം അടയ്ക്കാത്ത പ്രജകളെ തൽക്ഷണം ശിക്ഷിക്കാനും അധ:സ്ഥിതർ അയിത്തം പാലിക്കുന്നുണ്ടൊയെന്ന് നിരീക്ഷിക്കനും അധികാരമുള്ളവനായിരുന്നു ചന്ദ്രക്കാരൻ.  ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സൻ അവതരിപ്പിക്കുന്നു. ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന 'പത്തൊമ്പതാം നൂറ്റാണ്ട് ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ 22-ന് പൂർത്തിയാകും.  





  ആദിനാട് ശശി, മൻരാജ്, പൂജപ്പുര രാധാക്യഷ്ണൻ, ജയകുമാർ, നസീർ സംക്രാന്തി, ഹരീഷ് പേങ്ങൻ, ഗോഡ്സൺ, ബിട്ടു തോമസ്, മധു പുന്നപ്ര, ഷിനു ചൊവ്വ, ടോംജി വർഗ്ഗീസ്, സിദ്ധ് രാജ്, ജെയ്സപ്പൻ, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാൻസ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില, റ്റ്വിങ്കിൾ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയർ ആർട്ടിസ്റ്റുകളും അഭിനയിക്കുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന,സുരേഷ് ക്യഷ്ണ, ടിനിടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, സുദേവ് നായർ,ജ ാഫർ ഇടുക്കി, 






ചാലിപാല, ശരൺ, മണികണ്ഠൻ ആചാരി, സെന്തിൽ ക്യഷ്ണ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ. ഷാജികുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസൈനർ- ബാദുഷ, കലാസംവിധാനം- അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ.

Find Out More:

Related Articles: