ലാൽ ജോസിൻ്റെ " മ്യാവൂ" 'യു' സർട്ടിഫിക്കറ്റ് നേടി!

Divya John
 ലാൽ ജോസിൻ്റെ " മ്യാവൂ" 'യു' സർട്ടിഫിക്കറ്റ് നേടി! ഗൾഫിൽ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് "മ്യാവു". പ്രവാസി മലയാളിയായ ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ പൂർണമായും യുഎഇയിൽ ചിത്രീകരിക്കുന്ന ചിത്രമാണ് 'മ്യാവു'. 'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യൻ' എന്നീ സൂപ്പർഹിറ്റ് വിജയ് ചിത്രങ്ങൾ ശേഷം ലാൽജോസി നുവേണ്ടി ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന " മ്യാവൂ " എന്ന സിനിമയിൽ സൗബിൻ ഷാഹിർ, മംമ്ദ മോഹൻദാസ് എന്നിവരെ കൂടാതെ സലിംകുമാർ, ഹരിശ്രീ യൂസഫ് തുടങ്ങിയവർക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു.





  തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ്സ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മൽ സാബു നിർവഹിക്കുന്നു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ്സ് സംഗീതം പകരുന്നു. ലെെൻ പ്രൊഡ്യുസർ-വിനോദ് ഷൊർണ്ണൂർ, കല-അജയൻ മങ്ങാട്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസെെൻ-സമീറ സനീഷ്,സ്റ്റിൽസ്-ജയപ്രകാശ് പയ്യന്നൂർ, എഡിറ്റർ-രഞ്ജൻ എബ്രാഹം,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രഘു രാമ വർമ്മ,പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത്ത് കരുണാകരൻ.പൂർണ്ണമായും ദുബായിൽ ചിത്രീകരിക്കുന്ന "മ്യാവൂ "
ഡിസംബർ 24-ന് എൽ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്നു.  





  സംവിധായകൻ ഇപ്പോഴിത തൻ്റെ പുതിയ സിനിമയുടെ പണിപ്പുരയിൽ തിരക്കിട്ട ജോലികളിലേർപ്പെട്ടിരിക്കുകയാണ്. ദുബായിൽ പൂർണ്ണമായും ചിത്രീകരിക്കുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് കഴിഞ്ഞ 14നാണ് ആരംഭിച്ചത്. ഇത്തവണ വീണ്ടുമൊരു ദുബായ് കഥയാണ് സംവിധായകൻ പറയാനൊരുങ്ങുന്നത്. മംമ്ത മോഹൻദാസും സൌബിൻ ഷാഹിറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേറിട്ട കഥപറച്ചിൽ ശൈലിയിലൂടെ മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായി മാറിയ വ്യക്തിയാണ് ലാൽ ജോസ്. അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലേസിനും ശേഷം ലാൽ ജോസ് പറയുന്ന ദുബായ് കഥയ്ക്ക് ഇപ്പോഴിതാ പേരിട്ടിരിക്കുകയാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. മ്യാവൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വർഷത്തോടെ തീയേറ്ററുകൾ തുറന്ന ശേഷം വെള്ളിത്തിരയിലെത്തുമെന്നും ലാൽ ജോസ് കുറിച്ചു.





  ദുബായ് നഗരത്തിലൂടെയുള്ള സൈക്കിൾ സവാരി വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകൻ ഈ ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. നാൽപ്പത്തിയൊന്ന് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്, ഏറെക്കാലത്തിന് ശേഷം ദുബായിൽ ചിത്രീകരിക്കുന്ന ഒരു മുഴുനീള മലയാള സിനിമ എ്ന പ്രത്യേകതയും മ്യാവൂവിനുണ്ട്. ഡോ ഇക്ബാൽ കുറ്റിപ്പുറമാണ് മ്യാവൂവിന് തിരക്കഥ ഒരുക്കുന്നത്. ലാൽജോസ് ചിത്രങ്ങളായ 'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യൻ' എന്നീ സൂപ്പർഹിറ്റ് വിജയ ചിത്രങ്ങൾ ശേഷം ആറു വർഷത്തെ ഇടവേളക്ക് ശേഷം ഡോ. ഇക്ബാൽ കുറ്റിപ്പുറം ലാൽജോസിനു വേണ്ടി എഴുതുന്ന നാലാമത്തെ തിരക്കഥയാണ് ഇത്.

Find Out More:

Related Articles: