കുറുപ്പിൻ്റെ പടയോട്ടം കോടികൾ താണ്ടി!

Divya John
 കുറുപ്പിൻ്റെ പടയോട്ടം കോടികൾ താണ്ടി!  കുറുപ്പിന് പ്രേക്ഷകർ ഒന്നടങ്കം വമ്പൻ സ്വീകരണമാണ് നൽകിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൻ്റെ പ്രൊമോഷനും തകൃതിയായി പൊടി പൊടിക്കുകയാണ്. കുറുപ്പ് തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ മുന്നേറുന്നതിനിടെ സിനിമ പുതിയ റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി മുന്നേറുകയാണ് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ്. കേരളം കണ്ട എക്കാലത്തെയും പിടികിട്ടാപ്പുള്ളിയും കൊടും ക്രിമിനലുമായ സുകുമാരക്കുറുപ്പിൻ്റെ ജീവിത കഥയാണ് സിനിമ പറയുന്നത്. പാൻ ഇന്ത്യൻ സിനിമയായി തീയേറ്ററുകളിൽ എത്തിയ കുറുപ്പ് അഞ്ചു ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിച്ചിരുന്നത്.





   കൊവിഡ് പ്രതിസന്ധികളെ തുടർന്ന് പൂട്ടിയ തീയേറ്ററുകൾക്ക് പുതിയ ജീവൻ പകർന്നു കൊണ്ടാണ് ദുൽഖർ ചിത്രം കുറുപ്പ് എത്തിയത്. കുറുപ്പിന് സിനിമാസ്വാദകരിൽ വലിയ ആവേശവും ആകാംക്ഷയും നിറയ്ക്കാൻ സാധിച്ചിരുന്നു. റിലീസ് ചെയ്ത് വളരെ കുറച്ച് സമയം കൊണ്ടു തന്നെ കുറുപ്പ് 50 കോടി ക്ലബ്ബിൽ പ്രവേശനം ഉറപ്പാക്കിയിരുന്നു. അതിനു പിന്നാലെ അടുത്ത പടിയെന്നോണം കുറുപ്പ് ഇപ്പോൾ 75 കോടി ക്ലബ്ബിലും പ്രവേശിച്ചിരിക്കുകയാണ്. ഇതിൻ്റെ സന്തോഷം ദുൽഖർ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.  കേരളത്തിൽ മാത്രം 500 തിയറ്ററുകൾക്ക് മുകളിൽ റിലീസ് നടന്നിരുന്നു. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും എംസ്റ്റാർ എന്റർടെയ്ൻമെന്റ്‌സും ചേർന്നായിരുന്നു നിർമ്മിച്ചത്.





  റിലീസ് ചെയ്ത് വൈകാതെ തന്നെ കുറുപ്പ് വിവാദകോളങ്ങളിലും നിറഞ്ഞു. എന്നാൽ വിവാദങ്ങളെ നിഷ് പ്രഭമാക്കുന്നതായിരുന്നു കുറുപ്പിൻ്റെ പടയോട്ടം. എന്നാൽ ഈ വിവാദങ്ങളുടെ പത്തിയെ താഴ്ത്തിക്കുന്ന വിജയ തേരോട്ടമാണ് കുറുപ്പ് നടത്തിയിരിക്കുന്നതെന്ന് തെളിയിക്കുകയാണ് പുതിയ റിപ്പോർട്ട്. നവംബർ 12നായിരുന്നു കുറുപ്പിന്റെ റിലീസ്. ആഗോള തലത്തിൽ 1500ലേറെ തിയറ്ററുകളിലാണ് കുറുപ്പ് എത്തിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ചിത്രം എത്തിയത്. 





  ആഗോള തലത്തിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ആഴ്ചയിൽ തന്നെ 50 കോടി കളക്ഷൻ നേടിയിരുന്നു, അധികം വൈകാതെ തൊട്ടുപിന്നാലെയായി എഴുപത്തിയഞ്ച് കോടി ക്ലബ്ബിലും, ഈ തേരോട്ടം തുടർന്നാൽ താമസിയാതെ തന്നെ മലയാളത്തിൻ്റെ നൂറുകോടി ക്ലബ്ബിൽ ഒരു യുവതാരത്തിൻ്റെ സിനിമ കൂടി സ്ഥാനം പിടിച്ചേക്കും. അതുടൻ ഉണ്ടാകുമെന്ന് ദുൽഖർ ആരാധകർ അടിവരയിട്ടു പറയുന്നു. ജന കോടികളുടെ മനസ്സും ബോക്സോഫീസും ഒരുപോലെ കീഴടക്കുകയായിരുന്നു ദുൽഖർ സിനിമ എന്നാണ് പുത്തൻ റെക്കോർഡ് അടിവരയിട്ട് പറയുന്നത്. ഇത് മലയാള സിനിമയുടെ ഉയർത്തെഴുനേൽപ്പാണെന്നും ദുൽഖർ സൽമാന്റെ കുറുപ്പിന്റെ വിജയ തേരോട്ടം തുടരുകയാണെന്നും ആരാധകരും ചൂണ്ടിക്കാട്ടുന്നു.

Find Out More:

Related Articles: