യൂട്യൂബ് അടക്കി വച്ച് മരയ്ക്കാർ; വൈറലായി കമൻ്റ്!

Divya John
 യൂട്യൂബ് അടക്കി വച്ച് മരയ്ക്കാർ; വൈറലായി കമൻ്റ്! 24 സെക്കൻഡോളം മാത്രം ദൈർഘ്യമുള്ള ടീസർ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. യുദ്ധരംഗങ്ങൾ മാത്രം ഉൾക്കൊള്ളിച്ച ടീസർ യു ട്യൂബിൽ ട്രെൻ്റിംഗ് ലിസ്റ്റിൽ മുന്നിലെത്തിയിരിക്കുകയാണ്. ട്രെൻ്റിംഗിൽ ഒന്നാമതാണ് മരക്കാറിൻ്റെ ടീസർ ഇപ്പോഴുള്ളത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'മരക്കാർ: അറബിക്കടലിൻറെ സിഹം' തിയറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇതിനിടയിലാണ് ചിത്രത്തിൻറെ ടീസർ ഇന്നലെ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ടീസർ പങ്കുവച്ച മോഹൻലാലിൻറെ ഔദ്യോഗിക പേജിലാണ് ഫേസ്ബുക്ക് ടീം കമൻറ് ചെയ്തിരിക്കുന്നത്.



   ഐതിഹാസിക ടീസറെന്നാണ് ഫേസ്ബുക്കിൻ്റെ കമൻ്റ്. ഫേസ്ബുക്ക് കമൻറിന് താഴെ ചിത്രത്തെ പുകഴ്ത്തിക്കൊണ്ട് ഒട്ടനവധി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. ആരാധകർ മാത്രമല്ല ഫേസ്ബുക്ക് ടീമും ടീസർ കണ്ട് തങ്ങളുടെ അത്ഭുതവും ആവേശവും അറിയിച്ചിരിക്കുകയാണ് ഇപ്പോൾ. മരക്കാറിൻ്റെ ആവേശം വാനോളമുയരുകയാണ്. റിലീസ് തീയ്യതി അടുക്കുന്തോറും റെക്കോർഡുകൾ ഓരോന്നായി ഭേദിച്ച് മുന്നേറാനുള്ള കച്ച മുറുക്കലിലാണ് അണിയറപ്രവർത്തകരും. പ്രിയദർശൻ കഥയെഴുതി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആദ്യം ഒടിടിയിലാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചതെങ്കിലും വലിയ ചർച്ചകൾ്ക്കൊടുവിലാണ് ചിത്രം തീയേറ്ററുകളിലെത്തിക്കാൻ തീരുമാനിച്ചത്.



    മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം ഡിസംബർ 2നാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്.  കേരളത്തിൽ അറുന്നൂറോളം സ്‌ക്രീനുകളിൽ മരക്കാർ ആദ്യദിനത്തിൽ പ്രദർശനത്തിന് എത്തുമെന്നാണ് ഇപ്പോൾ മരക്കാർ - മോഹൻലാൽ ആരാധകരൊക്കെ ചൂണ്ടിക്കാട്ടുന്നത്. അർജുൻ, സുനിൽ ഷെട്ടി, പ്രഭു, പ്രണവ് മോഹൻലാൽ,മഞ്ജു വാര്യർ, കീർത്തി സുരേഷ്, നെടുമുടി വേണു, ഫാസിൽ, ഇന്നസെൻറ്, സിദ്ധിഖ്, മാമുക്കോയ തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്ന ചിത്രം ആൻറണി പെരുമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്. 



  ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയിയും മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലൊട്ടാകെയായി 1200 ഇൽ കൂടുതൽ സ്‌ക്രീനുകളിൽ മരക്കാർ എത്തുമെന്നും ഇവർ പറയുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിൽ ആണ് ഈ ചിത്രം എത്തുന്നത്. വിദേശത്തു ഇംഗ്ലീഷ് ഭാഷയിലും മരക്കാർ റിലീസിനു തയ്യാറെടുക്കുന്നതായാണ് വിവരം. ഇന്ത്യക്കു പുറത്തു ഇതിനോടകം 1500 ഓളം സ്‌ക്രീനുകളിൽ മരക്കാർ പ്രദർശിപ്പിക്കാനായി ചാർട്ട് ചെയ്തുകഴിഞ്ഞെന്നും നവംബർ മുപ്പത് വരെ ബുക്കിങ് തുടരുമെന്നതിനാൽ തന്നെ മരക്കാറിൻ്റെ ഫൈനൽ ചാർട്ടിങ് 1800 കടന്നേക്കുമെന്നൊക്കെയുള്ള സൂചനകളും സോഷ്യൽ മീഡിയയിലൂടെ ആരാധക വൃന്ദം നൽകുന്നുണ്ട്.

Find Out More:

Related Articles: