'പുഷ്പ'യ്ക്ക് 250 കോടി നേട്ടം റിലീസിന് മുന്നേ!

Divya John
 'പുഷ്പ'യ്ക്ക് 250 കോടി നേട്ടം റിലീസിന് മുന്നേ! ഡിസംബർ 17നാണ് സിനിമ തീയേറ്ററുകളിലെത്താനായിരിക്കുന്നത്. അതിന് മുന്നേ ഒടിടി ഡിജിറ്റൽ റൈറ്റ്‌സുകളിലൂടെയാണ് ചിത്രം ഈ നേട്ടം കൈവരിച്ചതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. തെലുങ്ക് സൂപ്പർ താരം അല്ലു അർജുനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘പുഷ്പ’ റിലീസിന് മുൻപ് തന്നെ 250 കോടി നേട്ടം സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ.  ചന്ദന കള്ളക്കടത്തുകാരൻ പുഷ്പരാജ് ആയി അല്ലു അർജുൻ എത്തുന്ന ചിത്രത്തിൽ ബൻവാർ സിംഗ് ഷെഖാവത്ത് എന്ന പോലീസുകാരനായാണ് ഫഹദ് എത്തുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.





   ഫഹദ് അഭിനയിച്ച മിക്ക സിനിമകളും താൻ കണ്ടിട്ടുണ്ടെന്നും രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദെന്നും ഡയലോഗുകൾ സ്വയം എഴുതി പഠിച്ച് പറയുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അല്ലു പറഞ്ഞു. തനിക്കും അണിയറപ്രവർ‍ത്തകർ‍ക്കുമെല്ലാം അദ്ദേഹത്തോട് ആദരവായിരുന്നുവെന്നും അല്ലുവിൻറെ വാക്കുകൾ. ഫഹദ് ഒരു അസാമാന്യ നടനാണെന്നും പുഷ്പയിൽ സാധാരണ വില്ലൻ വേഷമല്ല അദ്ദേഹം ചെയ്യുന്നതെന്നും അല്ലു ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പുഷ്പയിലെ വില്ലൻ വേഷത്തിനായി ഫഹദിനെ പോലെ സ്റ്റാർ വാല്യുവും അതോടൊപ്പം അഭിനയമികവുമുള്ള ഒരാളെയാണ് ഞങ്ങളും തേടിയിരുന്നതെന്നും അല്ലു മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വ്യക്താക്കിയിട്ടുണ്ട്.






  ഇന്ത്യൻ ആരാധകർക്കൊപ്പം സഹ താരങ്ങൾ കൂടി വിഷയം ഏറ്റെടുത്തോടെ വിഡിയോ മണിക്കൂറുകൾക്കുള്ളിൽ വൈറൽ. ‘ഏയ് ബിഡ്ഡ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയിലാണു വാർണറുടെ നാടിനെ നടുക്കിയ എഡിറ്റിങ്.   ‘സുഹൃത്തേ, താങ്കൾക്കു പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ലല്ലോ’ എന്നു തമാശരൂപേണ വിരാട് കോലി കമന്റ് ചെയതപ്പോൾ, ഈ പരിപാടി ദയവായി നിർത്തൂ എന്ന കമന്റുമായി ഓസീസ് മുൻ പേസർ മിച്ചൽ ജോൺസനും രംഗത്തെത്തി. കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകൾ മുതൽതന്നെ, മോർഫ് ചെയ്ത ഇത്തരം വിഡിയോകളിലൂടെ വാർണർ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.





 പെർത്ത്∙ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനത്തോടെ തിളങ്ങിയതിനു പിന്നാലെ, ഇന്ത്യൻ ആരാധകരെ വീണ്ടും ‘പുഷ്പം’ പോലെ കയ്യിലെടുത്ത് ഓസീസ് ഓപ്പൺ ഡേവിഡ് വാർണർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തെന്നിന്ത്യൻ ചിത്രം ‘പുഷ്പ’യിലെ പുതിയ ഗാനത്തിന്റെ വിഡിയോയിൽനിന്ന് അല്ലു അർജുന്റെ തല മോർഫ് ചെയ്തു മാറ്റി പകരം തന്റെ തലവച്ചുള്ള ഗാനത്തിന്റെ വിഡിയോ, വാർണർ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു!
 

Find Out More:

Related Articles: