പുതിയ പേര് ഭാഗ്യം നൽകട്ടേയെന്ന് ലെനയോട് ആരാധകർ! സിനിമയിലെത്തിയ ശേഷം പേര് മാറ്റിയ താരങ്ങൾ നിരവധിയാണ്. അതോടൊപ്പം സംഖ്യാ ശാസ്ത്രപഠനം അനുസരിച്ചും പേര് മാറ്റുന്നവുണ്ട്. ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേര് പരിഷ്കരിച്ചവരിൽ മലയാളത്തിൽ നിരവധി നടീനടന്മാരുണ്ട്. ഇപ്പോഴിതാ സീരിയൽ ലോകത്ത് നിന്നും സിനിമയിലേക്കെത്തിയ നടി ലെനയും ഇതുപോലെ പേരിന് മേക്കോവർ നടത്തിയിരിക്കുകയാണ്. മറ്റ് താരങ്ങൾ അതേ പേരുകളിലുണ്ടെങ്കിലോ ഭാഗ്യം പരക്ഷിക്കാനായോ ഒക്കെയാണ് അത്തരത്തിൽ പലരും പേരിന് മാറ്റം വരുത്താറുള്ളത്. 'LENAA' എന്നാണ് പുതിയ പേര്.
പേര് മാറ്റത്തെ കുറിച്ച് സോഷ്യൽമീഡിയയിലൂടെ ലെന അറിയിച്ചിട്ടുമുണ്ട്. പേരിൻറെ സ്പെല്ലിങിലാണ് നടി മാറ്റം വരുത്തിയിരിക്കുന്നത്. നാലക്ഷരത്തിൽ നിന്ന് അഞ്ചക്ഷരത്തിലേക്ക് പേര് മാറ്റിയിരിക്കുന്നത്. ഇംഗ്ലീഷിൽ ഒരു 'എ'(A) കൂടി ചേർത്താണ് പേരിന് പരിഷ്കാരം വരുത്തിയിരിക്കുന്നത്. അടുത്തിടെ നടി റോമയും തൻറെ ഇംഗ്ലിഷ് പേരിൽ h എന്ന് കൂട്ടിച്ചേർത്തിരുന്നത് വാർത്തയായിരുന്നു. നടൻ ദിലീപും അടുത്തിടെ പേരിൽ മാറ്റം വരുത്തിയിരുന്നു. ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് ആക്കിയിരുന്നത്. ഏതായാലും പുതിയ പേര് മാറ്റത്തിന് ലെനയ്ക്ക് ആശംസകളുമായി ആരാധകരും നിരവധി താരങ്ങളും എത്തിയിട്ടുണ്ട്.
ഹായ് എൻറെ പ്രിയ സുഹൃത്തുക്കളെ, ഞാൻ എൻറെ പേരിലെ അക്ഷരങ്ങൾ LENAA എന്നാക്കി മാറ്റി. എനിക്ക് ഭാഗ്യം നേരണേ, സ്നേഹം, എന്നാണ് ലെന ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് നടി സ്പെല്ലിങ്ങിൽ വ്യത്യാസം വരുത്തിയിരിക്കുന്നതെന്നാണ് സിനിമാമേഖലയിലെ സംസാരം. ഒപ്പം അടുത്തിടെ നടി റോമയും തൻറെ ഇംഗ്ലിഷ് പേരിൽ h എന്ന് കൂട്ടിച്ചേർത്തിരുന്നത് വാർത്തയായിരുന്നു. നടൻ ദിലീപും അടുത്തിടെ പേരിൽ മാറ്റം വരുത്തിയിരുന്നു. ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് ആക്കിയിരുന്നത്. ഏതായാലും പുതിയ പേര് മാറ്റത്തിന് ലെനയ്ക്ക് ആശംസകളുമായി ആരാധകരും നിരവധി താരങ്ങളും എത്തിയിട്ടുണ്ട്.
അതേസമയം ലെന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വനിതയുടെ ചിത്രീകരണം പുതുവർഷത്തിൽ തുടങ്ങി. പെരുമ്പാവൂരാണ് ലൊക്കേഷൻ. നവാഗതനായ റഹിം ഖാദർ സംവിധാനം ചെയ്യുന്ന വനിത ഒരു യഥാർത്ഥ പൊലീസ് കഥയാണ് പറയുന്നത്. ജനുവരി ഒന്ന് ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ചിത്രത്തിന്റെ പൂജയും സ്വിച്ചോണും പെരുമ്പാവൂർ മുൻസിപ്പൽ ലൈബ്രററിയിൽ വച്ച് നടക്കും. തുടർന്ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ സലിംകുമാർ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, നവാസ് കലാഭവൻ, സജിത മഠത്തിൽ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.