അന്ന് ദിലീപിനൊപ്പം നിന്നയാൾ നിലപാട് മാറ്റിയതിന് കാരണം എന്ത്? കേസിന് പിന്നിലെ ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടോയെന്ന ആരോപണം തുടക്കത്തിൽ തന്നെ ചർച്ചയായിരുന്നു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നിയമം അനുശാസിക്കുന്ന ശിക്ഷ നൽകണമെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിലെ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് വരികയാണ്. അതിനിടയിലായിരുന്നു ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിനെ കോടതി രൂക്ഷമായി വിമർശിച്ചത്.
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമണത്തിനിരയായ സംഭവം ഇപ്പോഴും വ്യാപകമായി ചർച്ച ചെയ്യുന്നുണ്ട്. നടിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സിനിമാലോകവും പ്രേക്ഷക സമൂഹവും ഒന്നടങ്കം രംഗത്തുവന്നിരുന്നു. കേസിന്റെ വിചാരണ തീരുകയാണെന്ന് അറിഞ്ഞതിനാലാണ് താൻ കാര്യങ്ങളെക്കുറിച്ച് തുറന്ന് പറയുന്നതെന്നും ജീവൻ തന്നെ അപകടത്തിലാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ വെച്ച് കണ്ടിരുന്നു. അതേക്കുറിച്ച് ആദ്യം ചോദിച്ചപ്പോൾ ദിലീപ് വിസമ്മതിച്ചതായും പിന്നീട് തിരുവനന്തപുരത്ത് കണ്ടപ്പോൾ അത് സമ്മതിച്ചതായും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും ദിലീപ് ആലോചിച്ചിരുന്നുവെന്നും ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു.
നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന് വ്യക്തമായ പങ്കുണ്ടെന്നും ഈ സംഭവത്തെക്കുറിച്ച് കുടുംബത്തിലുള്ളവർക്കും അറിവുണ്ടായിരുന്നുവെന്നുമായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. ശനിയാഴ്ച രാവിലെ മുതൽ ഈ കേസിൽ വാദപ്രതിവാദങ്ങൾ നടക്കുകയാണ്. 2017ൽ ദിലീപ് ഗൂഢാലോചന നടത്തിയതാണ് പറയുന്നത്. പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ വെച്ച് കണ്ടിരുന്നു. അതേക്കുറിച്ച് ആദ്യം ചോദിച്ചപ്പോൾ ദിലീപ് വിസമ്മതിച്ചതായും പിന്നീട് തിരുവനന്തപുരത്ത് കണ്ടപ്പോൾ അത് സമ്മതിച്ചതായും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും ദിലീപ് ആലോചിച്ചിരുന്നുവെന്നും ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു.
അന്ന് ബാലചന്ദ്രകുമാർ ദിലീപിനൊപ്പമായിരുന്നു. അയാളുടെ സിനിമയിൽ നിന്നും പിൻമാറിയതിന് ശേഷമല്ലേ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ ചോദ്യം. വാക്കാൽ പറഞ്ഞത് മാത്രമല്ല തെളിവുകളുമുണ്ട്. വീഡിയോ അടക്കമുള്ള തെൡവുകളുണ്ടെന്നായിരുന്നു സർക്കാരിന്റെ വാദം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് ശേഷമായാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളും അദ്ദേഹം നൽകിയ തെളിവുകളുമൊക്കെ അന്വേഷണ സംഘം പരിശോധിച്ചിരുന്നു.