സന്തോഷ് കീഴാറ്റൂരും വിജിലേഷും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സ്റ്റേറ്റ്ബസ്' പ്രേക്ഷകരിലേക്ക് എത്തുന്നു!

Divya John
 സന്തോഷ് കീഴാറ്റൂരും വിജിലേഷും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സ്റ്റേറ്റ്ബസ്' പ്രേക്ഷകരിലേക്ക് എത്തുന്നു! താമസിയാതെ ചിത്രം പ്രേക്ഷകരിലേക്കെത്തും. സ്റ്റുഡിയോ സി സിനമാസിൻറെ ബാനറിൽ ഐബി രവീന്ദ്രനും പത്മകുമാറുമാണ് ചിത്രം നിർമ്മിക്കുന്നത്. ഒട്ടേറെ രാജ്യാന്തര പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ 'പാതി'എന്ന ചിത്രത്തിന് ശേഷം ചന്ദ്രൻ നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റേറ്റ് ബസ് മലയാളികളുടെ പ്രിയതാരങ്ങളായ സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ ചന്ദ്രൻ നരീക്കോടിൻറെ പുതിയ ചിത്രം 'സ്റ്റേറ്റ്ബസ്' റിലീസിനൊരുങ്ങി.



  സസ്പെൻസും ത്രില്ലും ആക്ഷനുമൊക്കെ ചേർന്ന ഒരു ഫാമിലി ത്രില്ലർ കൂടിയാണ് ഈ ചിത്രം. ഗൗരവമേറിയ സാമൂഹ്യ വിഷയങ്ങളെ പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിൽ കോമഡിയും കലർത്തിയാണ് ചിത്രത്തിൻറെ തിരക്കഥയൊരുക്കിയിരിക്കുന്നത്. നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന മനുഷ്യരും അനുഭവങ്ങളുമൊക്കെയാണ് ചിത്രം ഒപ്പിയെടുത്തിട്ടുള്ളത്. സംഘർഷഭരിതമായ ജീവിത യാഥാർത്ഥ്യങ്ങളിലൂടെ സോഷ്യൽ പൊളിറ്റിക്സ് ചർച്ച ചെയ്യുന്ന ട്രാവൽമൂവിയാണ് സ്റ്റേറ്റ് ബസ് എങ്കിലും കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത് വടക്കൻ കേരളത്തിൻറെ ഗ്രാമീണ ദൃശ്യങ്ങൾ വളരെ മനോഹരമായി ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. ഏറെ നാളുകൾക്ക് ശേഷം പ്രശസ്ത സംഗീതജ്ഞൻ മോഹൻ സിത്താര ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിൻറെ പുതുമയാണ്.



  അനുഗ്രഹീത സംഗീത പ്രതിഭ വിദ്യാധരൻമാഷാണ് ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുള്ളത്. സമീപകാലത്തിറങ്ങിയ മലയാളചിത്രങ്ങളിൽ നിന്നെല്ലാം പ്രമേയവും ആവിഷ്ക്കാരവും കൊണ്ട് വേറിട്ട് നിൽക്കുന്ന ഒരു ചിത്രം കൂടിയാണ് സ്റ്റേറ്റ് ബസ്. വടക്കൻ കേരളത്തിൻറെ വിവിധ പ്രദേശങ്ങളായിരുന്നു ചിത്രത്തിൻറെ ലൊക്കേഷൻ. സംവിധായകൻ ചൂണ്ടിക്കാട്ടി. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കി.  ചിത്രം ഒരു യാത്രയിലൂടെയാണ് മുന്നോട്ട് പോകുന്നത്.



  ഒരു കെ എസ് ആർ ടി സി ബസിനകത്ത് നടക്കുന്ന സംഭവമാണ് കഥയുടെ ഇതിവൃത്തം . സ്നേഹത്തിൻറെയും സാഹോദര്യത്തിൻറെയും പകയുടെയും ജീവിതമുഹൂർത്തങ്ങളിലൂടെയാണ് സ്റ്റേറ്റ്ബസ് കടന്നുപോകുന്നത്.   കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഒരു പ്രതിയുമായി രണ്ട് പോലീസുകാർ സ്റ്റേറ്റ് ബസിൽ യാത്ര ചെയ്യുമ്പോൾ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് സ്റ്റേറ്റ് ബസിൻറെ കഥ വികസിക്കുന്നതെന്ന് സംവിധായകൻ ചന്ദ്രൻ നരീക്കോട് പറഞ്ഞു.

Find Out More:

Related Articles: