പ്രതി പുറത്ത് നിൽക്കുന്നത് അന്വേഷണത്തെ ബാധിക്കും; ബാലചന്ദ്രകുമാർ! ശക്തനായ പ്രതി പുറത്ത് നിൽക്കുകയാണ്, ഇത് അന്വേഷണത്തെ ബാധിക്കും. ഞാനൊരു സാക്ഷിയെന്ന നിലയിൽ എൻറെ ഇനിയുള്ള നടപടികൾ അന്വേഷണ ഉഗദ്യോസ്ഥരുടെ തീരുമാനം അനസുരിച്ചായിരിക്കും. വിധിയിൽ പ്രത്യേകിച്ച് ദു:ഖമോ സന്തോഷമോ ഇല്ല, സന്തോഷിക്കേണ്ടത് ദിലീപല്ലേ, കേരളത്തിൻറെ നിയമ ചരിത്രത്തിൽ ഒരു മുൻകൂർ ജാമ്യത്തിന് ഇത്രത്തോളം നടപടി ക്രമങ്ങൾ ആദ്യമായാണ്. പ്രതിക്ക് തെളിവുകൾ നശിപ്പിക്കാനൊക്കെ സമയം കിട്ടിയിട്ടുണ്ട്. വിധിയിൽ ആശങ്കയുണ്ട്, മാധ്യമങ്ങളോട് ബാലചന്ദ്രകുമാർ പറഞ്ഞു. ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനും കൂട്ടാളികൾക്കുമെതിരെ പോലീസ് കേസെടുത്തിരുന്നത്. ഇതിന് പിന്നാലെ 33 മണിക്കൂർ ദിലീപിനെയും മറ്റുള്ളവരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
അതിനിടയിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിൻറേയും പ്രോസിക്യൂഷൻറേയും വാദങ്ങൾ േറെ ദിവസങ്ങൾ നീണ്ടു. പലപ്രാവശ്യം ഹർജി മറ്റ് ദിവസങ്ങളിലേക്ക് കോടതി മാറ്റിവയ്ക്കുകയായിരുന്നു. അതിന് പിന്നാലെയാണിപ്പോൾ ജാമ്യം അനുവദിച്ച് കോടതി ഉത്തരവ്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കേസിൽ ദിലീപിനും കൂട്ടർക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിൽ പ്രതികരണവുമായി ഗൂഢാലോചന കേസിലെ അതേസമയം പ്രധാന സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാർ. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഈ ജാമ്യം വലിയ വെല്ലുവിളിയാകുമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപടക്കം ആറു പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുള്ള പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് ഇപ്പോൾ കോടതി ഉത്തരവ് വന്നിരിക്കുന്നത്. അന്വേഷണ സംഘവുമായി സഹകരിക്കണമെന്നുൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10.30ന് ഹൈക്കോടതിയിൽ ജസ്റ്റീസ് പി ഗോപിനാഥിൻറെ ബെഞ്ചാണ് വിധി പറഞ്ഞത്. ഏതെങ്കിലും തരത്തിൽ ജാമ്യവ്യവസ്ഥ ലംഘിച്ചാൽ അറസ്റ്റ് ചെയ്യാനായി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാമെന്നും പ്രോസിക്യൂഷനോട് ഹൈക്കോടതി അറിയിച്ചിട്ടുമുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനും കൂട്ടാളികൾക്കുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്.
ഇതിന് പിന്നാലെ 33 മണിക്കൂർ ദിലീപിനെയും മറ്റുള്ളവരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ ദിലീപ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. ഇവരുടെ ഫോണുകളും പരിശോധനയ്ക്കായി കോടതി മുമ്പാകെ സമർപ്പിച്ചിരുന്നു. ഇപ്പോഴിതാ കോടതി വിധി പ്രോസിക്യൂഷന് വലിയ തിരിച്ചടിയായിരിക്കുകയാണ്. തിരിച്ചടിയായത് പ്രോസിക്യൂഷൻ സമർപ്പിച്ച ഡിജിറ്റൽ തെളിവുകളുടെ സാധുതയിൽ പ്രതിഭാഗം ഉന്നയിച്ച സംശയമെന്നാണ് അറിയാനാകുന്നത്, തെളിവുകൾ ഹാജരാക്കുന്നതിലെ അവ്യക്തതയാണ് ജാമ്യം നൽകുന്നതിലേക്ക് കോടതിയെ എത്തിച്ചിരിക്കുന്നത്.