കണ്ടുനിന്നവരെപ്പോലും കരയിപ്പിച്ച അഭിനയത്തിന് ശേഷം പറഞ്ഞ വാക്കുകൾ ഇതായിരുന്നു; ജോജു വേറെ ലെവലാണെന്ന് അഖിൽ!

Divya John
 കണ്ടുനിന്നവരെപ്പോലും കരയിപ്പിച്ച അഭിനയത്തിന് ശേഷം പറഞ്ഞ വാക്കുകൾ ഇതായിരുന്നു; ജോജു വേറെ ലെവലാണെന്ന് അഖിൽ! ജോജുവിന്റെ അഭിനയം കണ്ട് കണ്ണുനിറഞ്ഞതിന്റെ വീഡിയോയും സംവിധായകൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷൂട്ട് കണ്ട് നിന്നവർ പോലും കരഞ്ഞു കൊണ്ട് കൈയടിച്ച നിമിഷം. കാരവാനിൽ അത് വരെ തമാശ പറഞ്ഞിരുന്ന ഒരാൾ എത്ര പെട്ടെന്നാണ് ഇങ്ങനെ മാറിയതെന്നും ഒറ്റ ടേക്കിൽ ആ സീൻ എങ്ങനെ തീർത്തു എന്നും ഞാൻ പിന്നീട് ഒരു യാത്രയിൽ ജോജു ചേട്ടനോട് ചോദിച്ചു. ചേട്ടൻ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. എടാ ഒരാൾ താടിയും മുടിയും ഒക്കെ വളർത്തി ഒരു ഭ്രാന്തനെ പോലെ നടക്കണം എങ്കിൽ അയാൾ ജീവിതത്തിൽ എന്തൊക്കെ അനുഭവിച്ചു കാണണം.






    ഞാനും ഒരുപാട് അനുഭവിച്ചു വന്നവനല്ലേ ദാ ഒന്ന് കണ്ണടച്ചാൽ മതി എനിക്ക് ഒരു നൂറു വിഷമങ്ങൾ ഒരേ സമയം ഓർക്കാൻ. ജോജു ജോർജിന്റെ അഭിനയമികവിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് സംവിധായകനായ അഖിൽ മാരാർ. ചിലരെ പ്രകൃതി അനുഭവങ്ങൾ സമ്മാനിച്ചു അഭിനേതാവാക്കി സൃഷ്ടിക്കുന്നു. ജോജു അങ്ങനൊരു മനുഷ്യൻ ആണ്. അനുഭവങ്ങളുടെ തീച്ചൂളയിൽ സ്രഷ്ടാവം ചെയ്യപ്പെട്ട കാപട്യങ്ങൾ തിരിച്ചറിയാൻ കഴിയാത്ത ഒരു ശുദ്ധൻ അല്ലെങ്കിൽ ജോജു ചേട്ടൻറെ തന്നെ ഭാഷയിൽ പൊട്ടൻ എന്നുമായിരുന്നു അഖിൽ കുറിച്ചത്. അത് പറഞ്ഞു കണ്ണടച്ചു തുറന്ന ജോജു ചേട്ടന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. 







ശെരിയാണ് ചിലർ ജന്മം കൊണ്ട് അഭിനേതാവ് ആകുന്നു.  എന്തിനാണ് കരഞ്ഞതെന്ന് ചോദിച്ചയാൾക്ക് ഒരെഴുത്തുകാരൻ പ്രത്യേകിച്ചു തിരക്കഥ കൃത്തു അയാൾ സംവിധായകൻ കൂടി ആവുമ്പോൾ എഴുതുന്ന രംഗങ്ങൾ ആദ്യം ആസ്വദിക്കുന്നത് അയാൾ തന്നെയാണ്. തന്റെ കഥാപാത്രത്തിന് ഒരു നടൻ പൂർണ്ണത നൽകുമ്പോൾ ചിലപ്പോൾ കരയും ചിലപ്പോൾ പൊട്ടിച്ചിരിക്കും. അത് കേവലം ആ രംഗം സമ്മാനിക്കുന്ന വൈകാരിക നിമിഷങ്ങൾ കണ്ടല്ല മറിച്ചു സൃഷ്ടി സമ്മാനിക്കുന്ന സന്തോഷമാണ് എന്നായിരുന്നു അഖിൽ നൽകിയ മറുപടി. ഒരു നടനെ എങ്ങനെ രൂപപ്പെടുത്തി എടുക്കണം എന്നുള്ളത് തീർച്ചയായിട്ടും ഒരു സംവിധായകന്റെ മികവ് തന്നെയാണ് അത് നേരിൽ കണ്ട് ബോധ്യമുള്ള ആളാണ്.





 സംവിധായകന്റെ മനസ്സിൽ കിടക്കുന്ന ആ ക്യാരക്ടർ സിനിമയിലേക്ക് കൊണ്ടു വരുമ്പോൾ മാത്രമാണ് തികച്ചും ഒരു നടൻ മൂല്യമുള്ള നടൻ ആകുന്നത് അതിൽ ജോജു ജോർജും അഖിൽ മാരാരും സാർ സിനിമയുടെ വിജയം കൊണ്ട് തന്നെ മനസ്സിലാക്കി തന്നു. ഇനിയും ഉള്ളിൽ കിടക്കുന്ന നല്ല കഥകൾ മലയാള സിനിമ പ്രേക്ഷകർ കാണാൻ കൊതിക്കുന്നു. ഈ ഭാഗം ഷൂട്ട് ചെയ്തത് എൻറെ വീടിനടുത്താണ് ജൂനിയർ ആർട്ടിസ്റ്റായി പോയിരുന്നു ഞാനും അമ്മയും കൂടി ഇതുവരെ ആ രംഗം മനസ്സിൽ നിന്ന് പോയിട്ടില്ല ജോജു ചേട്ടൻ ജീവിക്കുകയായിരുന്നു അവിടെയെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

Find Out More:

Related Articles: