ഇതെന്റെ മരണ മൊഴിയായി കണക്കാക്കണം; വിഡിയോയുമായി അഞ്ജലി റീമാദേവ് രംഗത്ത്!

Divya John
ഇതെന്റെ മരണ മൊഴിയായി കണക്കാക്കണം; വിഡിയോയുമായി അഞ്ജലി റീമാദേവ് രംഗത്ത്! മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിലാണ് മരണപ്പെടുന്നത്. ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ നിന്നും മടങ്ങിയ മോഡലുകളായ അഞ്ജന ഷാജനും അൻസി കബീറും ഒക്ടോബർ 31 പുലർച്ചെയാണ് അപകടത്തിൽ മരിച്ചത്. മോഡലുകൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന സൈജു തങ്കച്ചനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ പോക്സോ കേസെടക്കം രജിസ്റ്റർ ചെയ്തിരുന്നു. കൊച്ചിയിൽ മോഡലുകളുടെ മരണങ്ങൾക്ക് പിന്നാലെയാണ് നമ്പർ 18 ഹോട്ടലും അതിന്റെ ഉടമസ്ഥൻ റോയിയും വിവാദത്തിലാകുന്നത്.





പെൺകുട്ടികളെ റോയ് വയലാട്ടിന്റെ ഹോട്ടലിൽ എത്തിക്കുന്നത് അഞ്ജലി റീമാദേവ് ആണെന്നായിരുന്നു ആരോപണങ്ങൾ. എന്നാൽ തനിയ്ക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിൽ വട്ടിപ്പലിശക്കാരിയായ സ്ത്രീയാണെന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട അഞ്ജലി റീമദേവ് ആരോപിച്ചിരുന്നു. കേസിൽ ഇവർ മൂൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചിട്ടുണ്ട്. മോഡലിംഗിൽ താൽപ്പര്യമുള്ള പെൺകുട്ടികളെ ഹോട്ടലിലെത്തിച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരാനിരിക്കെയാണ് നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസ് പ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമാദേവ് വാണ്ടും വീഡിയോയുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.







   പേരെടുത്തു പറയാതെ രാഷ്ട്രീയക്കാരും സന്നദ്ധ പ്രവർത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറു പേർക്കെതിരെ ആരോപണവുമായാണ് അഞ്ജലി രംഗത്ത് എത്തിയിരിക്കുന്നത്. താൻ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാൽ ഇതു തന്റെ മരണ മൊഴിയായി കണക്കാക്കണം എന്നുമാണ് വീഡിയോയിൽ വ്യക്തമാക്കുന്നത്. കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. അതേസമയം ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നമ്പർ 18 ഹോട്ടൽ ഉടമയായ റോയി വയലാട്ട്, ഇയാളുടെ സുഹൃത്ത് സൈജു തങ്കച്ചൻ, കോഴിക്കോട് സ്വദേശിനി അഞ്ജലി റീമദേവ് എന്നിവരാണ് പ്രതികൾ.







  നമ്പർ 18 ഹോട്ടലിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ മാതാവുമായുണ്ടായ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കമാണ് പരാതിയ്ക്ക് ആധാരമെന്നാണ് പ്രതികളുടെ വാദം. ആത്മഹത്യ ചെയ്യണമെന്നു പോലും ആലോചിച്ചു. അനിയന്റെ മുഖമാണ് എന്റെ മുന്നിൽ‌ തെളിഞ്ഞ് വരുന്നത്. അവന്റെ മുന്നിലെങ്കിലും സത്യം തെളിയിക്കണം എന്നും അവർ വീഡിയോയിൽ വ്യക്തമാക്കുന്നു.കുറച്ചു ദിവസമായി സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീ എന്ന് എന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് കാരണം ഒരു സ്ത്രീ ആരോപിച്ച ആരോപണങ്ങൾ മാത്രമാണെന്നുമാണ് അവർ വീഡിയോയിൽ പറയുന്നത്.

Find Out More:

Related Articles: