ഹോട് സ്റ്റാറിൽ ഭീഷ്മ പർവ്വം എത്തുന്നു! അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ചിത്രം മാസ് എന്റർടെയിൻമെന്റായിരുന്നു. ബിഗ് ബിക്ക് ശേഷം സംഭവിച്ച ചിത്രം ലൂസിഫറിന്റെ റെക്കോഡുകളെ പോലും മറികടന്നു. ഇപ്പോൾ 'ഭീഷ്മപർവ്വം' ഹോട്ട്‌സ്റ്റാറിൽ സംപ്രേഷണം ആരിഭിക്കുകയാണ്. മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിരുന്ന ബോക്‌സ് ഓഫീസ് ഹിറ്റുകളെ തകർത്തെറിഞ്ഞ് മുന്നേറിയ ചിത്രമായിരുന്നു 'ഭീഷ്മ പർവ്വം'. ബിഗ് ബി എന്ന സൂപ്പർ ഹിറ്റിന് ശേഷം 15 വർഷങ്ങൾക്കിപ്പുറവും അതേ വിജയം ആവർത്തിക്കുകയാണ് മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ട്. സംവിധാനം, തിരക്കഥ, അഭിനയം, പശ്ചാത്ത സംഗീതം അങ്ങിനെ ഒരു സിനിമയുടെ ഓരോ ഘടകവും ഒന്നിനൊന്ന് മികച്ചു നിൽക്കുകയാണ് ഇവിടെ.
ഏപ്രിൽ ഒന്ന് മുതലാണ് ചിത്രം ഹോട്ട്‌സ്റ്റാറിൽ എത്തുക. ഇപ്പോൾ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് സുഷിൻ ശ്യാമാണ്. നാദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ് തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം തീയേറ്ററിൽ വൻ വിജയമാണ് നേടിയത്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അതേസമയം അമൽ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന 'ഭീഷ്മ പർവ്വം' ഇതുവരെ ഉണ്ടായിരുന്ന ബോക്‌സോഫീസ് ഹിറ്റുകളെ ഭേദിച്ച് നാല് ദിവസം കൊണ്ട് നേടിയത് എട്ട് കോടിക്ക് മുകളിലാണ്.
മോഹൻലാൽ നായകനായെത്തിയ ലൂസിഫർ നേടിയ റെക്കോഡാണ് ഇപ്പോൾ ഭീഷ്മ പർവ്വം മറികടന്നിരിക്കുന്നത്. തീയേർ ഉടമകളുടെ സംഘടനയായ ഫിയോക്കാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 'ബിഗ് ബി'ക്കു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച ചിത്രം വലിയ തരംഗമാണ് സിനിമ മേഖലയിലാകെ സൃഷ്ടിച്ചത്. പ്രേക്ഷകർ മുന്നോട്ടുവെച്ച പ്രതീക്ഷകളെ മറികടക്കുന്നതായിരുന്നു ചിത്രം. 15 വർഷത്തെ ആ ഇടവേള തകർപ്പൻ ഹിറ്റിലേക്കാണ് എത്തിയത്. ചിത്രത്തിന്റെ ആദ്യ ദിവസം മുതൽ വലിയ തിരക്കാണ് തീയേറ്ററുകളിലും അനുഭവപ്പെട്ടത്.
ആദ്യ ദിവസം മൂന്നു കോടിക്ക് മുകളിലാണ് ഭീഷ്മ പർവ്വം കളക്ഷൻ നേടിയത്. 406 സ്‌ക്രീനുകളിലായി 1775 ഷോയാണ് റിലീസ് ദിവസം തന്നെ ചിത്രത്തിനു വേണ്ടി സംഘടിപ്പിച്ചിരുന്നത്. കേരളത്തിലെ തിയറ്ററുകളിലേക്ക് മമ്മൂട്ടിയുടെ ഉത്സവകാലം മടങ്ങിയെത്തുക കൂടിയാണ് ഭീഷ്മപർവത്തിലൂടെ എന്ന് ഫിയോക് പ്രസിഡന്റ് വിജയ കുമാർ മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ പറയുന്നു. സിനിമയുടെ ഓസ്‌ട്രേലിയ-ന്യൂസീലൻഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയിരുന്നു.