കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന 'എന്താടാ സജി' ഷൂട്ടിംഗ് ആരംഭിച്ചു!

Divya John
 കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന 'എന്താടാ സജി' ഷൂട്ടിംഗ് ആരംഭിച്ചു! ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകൻ ഗോഡ്ഫി ആണ്. മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ തൊടുപുഴക്കടുത്തുള്ള പെരിയമ്പ്രയിൽ ആരംഭിച്ചിരിക്കുകയാണ്. നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും ജയസൂര്യയും നവാഗതനായ ഗോഡ്ഫി സേവ്യർ ബാബുവിന്റെ സംവിധാനത്തിൽ 'എന്താടാ സജി' എന്ന ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ നർമ്മത്തിനു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. നിവേദിതാ തോമസ്സാണ് ഈ ചിത്രത്തിലെ നായിക.






   നിവേദിതയും നല്ലൊരു ഇടവേളക്കുശേഷമാണ് മലയാളത്തിലെത്തുന്നത്. സിദ്ധാർത്ഥ് ശിവാ, ശ്രീജിത്ത് രവി.സെന്തിൽ, വിമൽ, പ്രേം പ്രകാശ്, രാജേഷ് ശർമ്മ , ബെന്നി പി.നായരമ്പലം, ജോസൂട്ടി, ജിത്തു ജോസ്, സന്തോഷ് കൃഷ്ണൻ, പുജപങ്കജ്, ലിന്റെ, തുടങ്ങിയവരും ഓഡിയേഷനിലൂടെ തെരഞ്ഞെടുത്ത അമ്പതോളം പുതുമുഖങ്ങളുമുണ്ട്. ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു കൊണ്ടാണ് ഗോഡ്ഫിയുടെ ഈ രംഗത്തേക്കുള്ള കടന്നുവരവ്. ഫീച്ചർ ഫിലിമി ലേക്കുള്ള തന്റെ ആദ്യചുവടുവയ്പ്പുകൂടിയാണ്. ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് വില്യം ഫ്രാൻസിസ് ആണ്. ജിത്തു ദാമോദർ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം ഷിജിപട്ടണം.






   മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്വും സിസൈൻ സമീരാസനീഷ്, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. പി. ആർ. ഒ. വാഴൂർ ജോസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, സംഘട്ടനം ബില്ല ജഗൻ, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, പ്രൊഡക്ഷൻ ഇൻചാർജ് അഖിൽ യശോധരൻ, സ്റ്റിൽസ് പ്രേംലാൽ, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ. 







  മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ (Listin Stephen) നിർമ്മിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ്  ഇന്ന് ആരംഭിച്ചു. തൊടുപുഴ പെരിയാമ്പ്ര സെൻറ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ച് ആയിരുന്നു പൂജ ചടങ്ങിൻറെ വേദി. കമൽ കെ എം സംവിധാനം ചെയ്‍ത പടയാണ് കുഞ്ചാക്കോ ബോബൻറെ  പ്രദർശനത്തിനെത്തിയ അവസാന ചിത്രം. അരവിന്ദ് സ്വാമിക്കൊപ്പം മലയാളത്തിലും തമിഴിലുമായി എത്തുന്ന രണ്ടകം/ ഒറ്റ്, അജയ് വാസുദേവിൻറെ പകലും പാതിരാവും, മഹേഷ് നാരായണൻറെ അറിയിപ്പ്, രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ന്നാ താൻ കേസ് കൊട്, അഞ്ചാം പാതിരയുടെ തുടർച്ചയായ ആറാം പാതിരാ തുടങ്ങി നിരവധി ശ്രദ്ധേയമായ പ്രോജക്റ്റുകളാണ് ചാക്കോച്ചൻറെതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

Find Out More:

Related Articles: