മണവാളൻ വസിമിനെ പരിചയപ്പെടുത്തി താരം; ഫ്രീക്കനായി ടൊവിനോ തോമസ്! കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മണവാളൻ വസിം എന്നാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കളർഫുൾ ആയ ഒരു പോസ്റ്റർ ആണ് ചിത്രത്തിന്റേതായി പുറത്തുവന്നിരിക്കുന്നത്. കട്ട ഫ്രീക്കാനായാണ് പോസ്റ്ററിൽ ടൊവിനോ എത്തിയിരിക്കുന്നത്. ടൊവിനോ നായകനായെത്തുന്ന പുതിയ ചിത്രമാണ് തല്ലുമാല.
ഷൈൻ ടോം ചാക്കോ, ജോണി ആൻ്റണി, ബിനു പപ്പു, ലുക്ക് മാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഉണ്ട, ലൗ, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തേ പുറത്തുവന്നിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.കീർത്തി സുരേഷ് നായികയായെത്തുന്ന വാശി ആണ് ഇനി പുറത്തുവരാനുള്ള ചിത്രം.
നാരദൻ ആയിരുന്നു ടൊവിനോയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. ഹൃദയം ആയിരുന്നു കല്യാണിയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ച് വരികയാണ്. നിരവധി ചിത്രങ്ങളാണ് ടൊവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മണവാളൻ വസീം എന്ന കഥാപാത്രത്തിൻറെ ഫസ്റ്റ്ലുക്കാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. കളർഫുൾ ആണ് പോസ്റ്റർ. നടൻ പങ്കുവച്ച പോസ്റ്ററിൽ കട്ട ഫ്രീക്കൻ ലുക്കിലാണ് ടൊവിനോ. ഖാലിദ് റഹ്മാനാണ് സംവിധാനം. 'ഉണ്ട', 'ലൗ', 'അനുരാഗ കരിക്കിൻ വെള്ളം' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'തല്ലുമാല'.
കല്യാണി പ്രിയദർശനാണ് നായിക. ഷൈൻ ടോം ചാക്കോ, ജോണി ആൻറണി, ബിനു പപ്പു, ലുക്ക് മാൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കും. നിലവിൽ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ആഷിഖ് ഉസ്മാനാണ് നിർമാണം. മുഹ്സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവിനോയുടേതായി നിരവധി ചിത്രങ്ങളാണിപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. കീർത്തി സുരേഷ് നായികയായെത്തുന്ന 'വാശി' ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 'നാരദൻ' ആയിരുന്നു ടൊവിനോയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.