ദളപതി സിനിമ 'ബീസ്റ്റി'ന് കുവൈത്തിൽ വിലക്ക്!

Divya John
 ദളപതി സിനിമ 'ബീസ്റ്റി'ന് കുവൈത്തിൽ വിലക്ക്! 'ബീസ്റ്റിലെ' അറബിക് കുത്ത് പാട്ട് ഇതിനകം വൻ ഹിറ്റായിട്ടുണ്ട്. കഴിഞ്ഞ ദിവസം പറത്തിറങ്ങിയ ട്രെയിലറും തരംഗമായിരുന്നു. ഇപ്പോഴിതാ 'ബീസ്റ്റി'ന് കുവൈത്തിൽ വിലക്ക് ഏർപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോ‍ട്ട് ചെയ്തിരിക്കുകയാണ്. വിജയ് നായകനായി ഏപ്രൽ 13ന് പുറത്തിറങ്ങാനിരിക്കുന്ന 'ബീസ്റ്റി'ന് കുവൈത്തിൽ വിലക്ക്. ബീസ്റ്റ്' എന്ന ചിത്രത്തിൽ 'വീരരാഘവൻ' എന്ന സ്‍പൈ ഏജൻറ് ആയാണ് വിജയിയുടെ കഥാപാത്രം എത്തുന്നത്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാൾ തീവ്രവാദികൾ പിടിച്ചെടുത്ത് സന്ദർശകരെ ബന്ദികളാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. 'കുറുപ്പ്', 'എഫ്‍ഐആർ' എന്നീ ചിത്രങ്ങൾക്ക് അടുത്തിടെ കുവൈത്തിൽ വിലക്കുണ്ടായിരുന്നു.






   ഇപ്പോഴിതാ പിന്നാലെ 'ബീസ്റ്റി'നും കുവൈത്തിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. വിലക്കിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉള്ളതിനാലാണെന്നാണ് അനൗദ്യോഗികമായ വിവരം.  കലാനിധി മാരനാണ് നിർമാണം. സൺ പിക്ചേഴ്‍സ് ആണ് ബാനർ. മനോജ് പരമഹംസയാണ് സിനിമയുടെ ഛായാഗ്രാഹണം. ആർ നിർമലാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. ഏപ്രിൽ 14നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. സംവിധായകൻ ശെൽവരാഘവൻ, മലയാളി താരം ഷൈൻ ടോം ചാക്കോ, ജോൺ വിജയ്, ഷാജി ചെൻ, പൂജ ഹെഗ്ഡെ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത 'മാസ്റ്റർ' എന്ന ചിത്രത്തിലൂടെ
 മാസ്റ്ററിൻറെ വൻ വിജയത്തിന് ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.







  ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറിൻറെ ട്രാക്കുകളും ഇതിനകം ശ്രദ്ധേയമാണ്. കൊലമാവ് കോകില, ഡോക്ടർ എന്നീ സിനിമകൾക്ക് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.  വിജയിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ബീസ്റ്റിന് കുവൈറ്റിൽ വിലക്ക്. എന്തുകൊണ്ടാണ് ചിത്രം രാജ്യത്ത് നിരോധിച്ചതെന്ന് വ്യക്തമല്ല. കുറുപ്പ്, എഫ്.ഐ.ആർ തുടങ്ങിയ ചിത്രങ്ങൾക്ക് കുവൈറ്റിൽ നിരോധനമുണ്ടായിരുന്നു. 







 പ്രശസ്ത ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.സൺ പിക്‌ചേഴ്‌സാണ് ബീസ്റ്റിന്റെ നിർമാതാക്കൾ. വീര രാഘവൻ എന്ന ഇന്ത്യൻ ചാരന്റെ (സ്‌പൈ) വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. സെൽവരാഘവൻ, യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ ദാസ്, ലില്ലിപുട്ട് ഫാറൂഖി, അങ്കുർ അജിത്  വികാൽ, സതീഷ് കൃഷ്ണൻ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Find Out More:

Related Articles: