അൽഫോൻസ് പുത്രൻ പറഞ്ഞ കഥയിൽ അഭിനയിക്കാൻ തന്റെ മകൻ സമ്മതം മൂളണെയെന്ന് താൻ ആഗ്രഹിച്ചിരുന്നു; ഇളയ ദളപതി വിജയ്!

Divya John
  അൽഫോൻസ് പുത്രൻ പറഞ്ഞ കഥയിൽ അഭിനയിക്കാൻ തന്റെ മകൻ സമ്മതം മൂളണെയെന്ന് താൻ ആഗ്രഹിച്ചിരുന്നു; ഇളയ ദളപതി വിജയ്! ദളപതി വിജയ് നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം നൽകിയ അഭിമുഖം ഴിഞ്ഞ ദിവസമാണ് സൺ ടിവിയിലൂടെ പ്രേക്ഷകർക്ക് മണ്ണിൽ എത്തിയത്! ഇപ്പോഴിതാ അതിൽ വിജയ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുകയാണ്. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും മകൻറെ സിനിമാ പ്രവേശനത്തെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സംവിധായകൻ നെൽസൺ ആയിരുന്നു അഭിമുഖം നടത്തിയത്.




 

  അച്ഛനെപ്പോലെ മകൻ സഞ്ജയ് എന്നായിരിക്കും സിനിമയിലേക്കെത്തുന്നതെന്ന ചോദ്യത്തിന് മറുപടി പറഞ്ഞപ്പോൾ വിജയ് പരാമർശിച്ചത് പ്രേമം, നേരം എന്ന സിനിമകളുടെ സംവിധായകനും മലയാളിയുമായ അൽഫോൻസ് പുത്രനെ കുറിച്ചാണ്. അവന് അഭിനയിക്കാനാണോ ക്യാമറയ്ക്ക് പുറകിൽ നിൽക്കാനാണോ മനസ്സിൽ ആഗ്രഹമെന്ന് അറിയില്ല. അതവൻ സ്വയം തീരുമാനിക്കേണ്ടതാണ്. അച്ഛനെന്ന നിലയിൽ ഈ വിഷയത്തിൽ ഞാനവന് ഉപദേശമൊന്നും നൽകില്ല, എൻറെ പിന്തുണ ആവശ്യം വന്നാൽ ഒപ്പം നിൽക്കും. ഒരുപാട് സംവിധായകർ സഞ്ജയിക്കുവേണ്ടി എൻറെയടുത്ത് കഥ പറയാൻ വരുന്നുണ്ട്. ചിലതൊക്കെ ഞാനവനടുത്ത് പോയി പറഞ്ഞിട്ടുമുണ്ട്.





   എന്നാൽ രണ്ട് വർഷത്തേക്ക് തന്നെ സ്വതന്ത്രമായി വിടണമെന്നാണ് അവൻ എന്നോട് പറഞ്ഞതെന്ന് വിജയ് പറഞ്ഞിരിക്കുകയാണ്. പ്രേമം സംവിധായകനായ അൽഫോൻസ് പുത്രൻ എന്നോട് ഒരു കഥ പറഞ്ഞിരുന്നു, അത് എനിക്കേറെ ഇഷ്ടപ്പെട്ടിരുന്നു. ആ കഥയിൽ അഭിനയിക്കുന്നതിന് അവൻ സമ്മതം മൂളണേ എന്ന് ഞാനാഗ്രഹിച്ചുപോയി, വിജയ് അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്. വിജയ്‍യുടെ ചില സിനിമകളിൽ സഞ്ജയ് എന്ന ജേസൺ അഭിനയിച്ചിട്ടുണ്ട്. ഇതോടെ കുട്ടി ദളപതിയുടെ സിനിമാ പ്രവേശനത്തിനായി പ്രതീക്ഷയിലാണ് ആരാധകർ.






   അച്ഛനെപ്പോലെ മകൻ സഞ്ജയ് എന്നായിരിക്കും സിനിമയിലേക്കെത്തുന്നതെന്ന ചോദ്യത്തിന് മറുപടി പറഞ്ഞപ്പോൾ വിജയ് പരാമർശിച്ചത് പ്രേമം, നേരം എന്ന സിനിമകളുടെ സംവിധായകനും മലയാളിയുമായ അൽഫോൻസ് പുത്രനെ കുറിച്ചാണ്.  എൻറെ പിന്തുണ ആവശ്യം വന്നാൽ ഒപ്പം നിൽക്കും. ഒരുപാട് സംവിധായകർ സഞ്ജയിക്കുവേണ്ടി എൻറെയടുത്ത് കഥ പറയാൻ വരുന്നുണ്ട്. ചിലതൊക്കെ ഞാനവനടുത്ത് പോയി പറഞ്ഞിട്ടുമുണ്ട്. എന്നാൽ രണ്ട് വർഷത്തേക്ക് തന്നെ സ്വതന്ത്രമായി വിടണമെന്നാണ് അവൻ എന്നോട് പറഞ്ഞതെന്ന് വിജയ് പറഞ്ഞിരിക്കുകയാണ്.  

Find Out More:

Related Articles: