നയൻതാരയെ സ്വാധീനിക്കാൻ ആർക്കും കഴിയില്ല, തനിക്ക് തോന്നുന്നത് മാത്രമേ ചെയ്യൂ; വിഘ്നേശ് ശിവൻ നയൻതാരയെ കുറിച്ച്! നയൻതാര കരിയറിൽ നേടിയത് എല്ലാം അവരുടെ സ്വപ്രയത്നം കൊണ്ടും കഴിവ് കൊണ്ട് മാത്രമാണ്. നയൻതാരയുടെ സ്വന്തം തീരുമാനങ്ങളും ആത്മാർത്ഥതയുമാണ് അതിന് പിന്നിൽ എന്ന് വിഘ്നേശ് ശിവൻ അടുത്തിടെ നൽകിയ അഭി മുഖത്തിൽ പറയുകയുണ്ടായി. നയൻതാരയെ സ്വാധീനിയ്ക്കാൻ ആർക്കും കഴിയില്ല. അത് എന്തിന്റെ കാര്യത്തിൽ ആയാലും. ലോകത്തിലെ ഏറ്റവും അമൂല്യമായ ഐസ്ക്രീം ആണ് ഇത്, ഒരു സ്പൂൺ കഴിച്ചു നോക്കൂ എന്ന് നയൻതാരയോട് പറയാൻ സാധിയ്ക്കില്ല.
എത്ര അമൂല്യമായത് ആയാലും, തനിയ്ക്ക് തോന്നിയാൽ മാത്രമേ അത് നയൻതാര തിരഞ്ഞെടുക്കുകയുള്ളൂ. ഇഷ്ടം ഉണ്ടെങ്കിൽ മാത്രമേ എന്തും ചെയ്യൂ, ഇഷ്ടമില്ലാത്തത് വന്നാൽ തല കീഴെ നിന്ന് പറഞ്ഞാലും ചെയ്യില്ല. തീരുമാനങ്ങൾ എല്ലാം അത്രയും ശക്തമായത് ആയിരിയ്ക്കും. നയൻതാരയ്ക്ക് ചുറ്റും നിൽക്കാൻ കഴിയുന്നതാണ് എന്റെ ഭാഗ്യം എന്ന് ഞാൻ കരുതുന്നു- വിഘ്നേശ് ശിവൻ പറഞ്ഞു.ഇന്ന് നയൻതാര എവിടെയാണോ വന്ന് നിൽക്കുന്നത്, എന്താണോ നേടിയത് അതെല്ലാം നയൻതാരയുടെ സ്വ പ്രയത്നവും കഴിവും മാത്രമാണ്. അതിൽ മറ്റൊരാൾക്ക് അവകാശം പറയാൻ സാധിയ്ക്കില്ല.പല കാരണങ്ങൾ കൊണ്ട് ചെയ്ത സിനിമകളും, ചെയ്യാത്ത സിനിമകളും ഉണ്ട്. ഇപ്പോൾ തന്നെ പ്രമോഷന് വാ എന്ന് പറഞ്ഞ് നിർബന്ധിയ്ക്കാൻ കഴിയില്ല, താത്പര്യം ഉണ്ടെങ്കിൽ അവർ തീർച്ചയായും വരും.
തനിയ്ക്ക് വരുന്ന സിനിമകളുടെ കാര്യത്തിൽ ആണെങ്കിലും മറ്റെന്ത് ആയാലും നയൻതാര വളരെ അധികം വ്യക്തത ഉള്ള വ്യക്തിയാണ്. നയൻതാര, വിജയ് സേതുപതി, സമാന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കാത്ത് വാക്കുല രണ്ട് കാതൽ എന്ന സിനിമയുടെ പ്രമോഷനുമായി എത്തിയതായിരുന്നു ഇരുവരും. വിഘ്നേശ് ശിവൻ നയൻതാരയെ കുറിച്ച് പറയുന്നത് മുഴുവൻ കേട്ട ശേഷം വിജയ് സേതുപതി പറഞ്ഞു 'മനോഹരമായി പറഞ്ഞു' എന്ന്.
വിജയ് സേതുപതിയുടെ സാന്നിധ്യത്തിലാണ് വിഘ്നേശ് ശിവൻ ഇത്രയും സംസാരിച്ചത്. നയൻതാരയെ സ്വാധീനിയ്ക്കാൻ ആർക്കും കഴിയില്ല. അത് എന്തിന്റെ കാര്യത്തിൽ ആയാലും. ലോകത്തിലെ ഏറ്റവും അമൂല്യമായ ഐസ്ക്രീം ആണ് ഇത്, ഒരു സ്പൂൺ കഴിച്ചു നോക്കൂ എന്ന് നയൻതാരയോട് പറയാൻ സാധിയ്ക്കില്ല. എത്ര അമൂല്യമായത് ആയാലും, തനിയ്ക്ക് തോന്നിയാൽ മാത്രമേ അത് നയൻതാര തിരഞ്ഞെടുക്കുകയുള്ളൂ.