മമ്മൂട്ടിയുടെ റോഷാക്ക് എത്തുന്നു; വ്യക്തത വരുത്തി ഫേസ്ബുക്ക് കുറിപ്പ്!

Divya John
 മാമൂട്ടിയുടെ റോഷാക്ക് എത്തുന്നു; വ്യക്തത വരുത്തി ഫേസ്ബുക്ക് കുറിപ്പ്! 'റോഷാക്ക്‌' (Rorschach) എന്നാണ് സിനിമയ്ക്ക് പേര്. സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നതെന്നാണ് ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. ചോരപുരണ്ട തുണി മുഖത്തണിഞ്ഞ് കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ ഉള്ളത്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് സിനിമ നിർമ്മിക്കുന്നത്. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ പുതിയ പ്രൊജക്ടാണിത്. ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്' തുടങ്ങിയ സിനിമകൾക്ക് തിരക്കഥാ ഒരുക്കിയ തിരക്കഥാകൃത്താണ് സമീർ അബ്ദുൾ. ചിത്രത്തിൻ്റെ ടൈറ്റിലിനെ സംബന്ധിച്ചുള്ള കൺഫ്യൂഷൻ തീർക്കുന്ന ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.



    കെട്ട്യോളാണ് എൻറെ മാലാഖ' എന്ന ചിത്രമൊരുക്കിയ നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്.  കസേരയിൽ ഇരിക്കുന്ന നായകൻ്റെ പുറകിൽ വളരെ ലൈറ്റ് ആയി ഒരു റോഷാക്ക് മഷിചിത്രം കാണാം. അതു കൂടാതെ ടൈറ്റിലിൽ ‘O' എന്ന അക്ഷരത്തിലും ഒരു മഷിചിത്രം കാണാം. നായകൻ്റെ മുഖം മറച്ചിരിക്കുന്ന സ്റ്റൈൽ, 1986 ൽ ഡിസി കൊമിക്സ് പുറത്തിറക്കിയ ‘വാച്ച്മാൻ‘ എന്ന കാർട്ടൂൺ പരമ്പരയിലെ, വാച്ച്മാൻ്റെ 6ൽ പ്രധാന വേഷങ്ങളിൽ ഒന്നായിരുന്ന ‘റോഷാക്ക്‘ എന്ന കഥാപാത്രത്തെ ചെറിയ രീതിയിൽ ഓർമ്മിപ്പെടുത്തുന്നുമുണ്ട്. ‘RORSCHACH‘. ഇത് വായിക്കേണ്ടത് ‘റോഷാക്ക്‘ എന്നാണ് എന്ന് മനസിലാക്കുന്ന മലയാളം പോസ്റ്റർ മമ്മൂട്ടി തൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.



     മുന്നിലുള്ളയാൾക്ക് അതിൽ എന്ത് കാണുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ചില ധാരണകൾ രേഖപ്പെടുത്തുന്നു. തുടർന്ന് മനഃശാസ്ത്രപരമായ വ്യാഖ്യാനമോ അല്ലെങ്കിൽ സങ്കീർണ്ണമായ അൽഗോരിതങ്ങളോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉപയോഗിച്ചോ അയാളെക്കുറിച്ച് കൃത്യമായ വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ് റോഷാക്ക്. റോഷാക്ക് ടെസ്റ്റ് ഒരു തന്ത്രപരമായ സൈക്കോളജിക്കൽ ടെസ്റ്റാണ് റൊഷാക്ക്. ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ, രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന, കൃത്യതയില്ലാത്ത ചിത്രം കാണിക്കുന്നു. ചില മനഃശാസ്ത്രജ്ഞർ ആണ് സാധാരണയായി ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകളും വൈകാരിക പ്രവർത്തനവും പരിശോധിക്കാൻ ഈ പരിശോധന ഉപയോഗിക്കുന്നത്. 



അന്തർലീനമായ ചിന്താ വൈകല്യങ്ങൾ കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കുന്നു, പ്രത്യേകിച്ച് രോഗികൾ അവരുടെ ചിന്താ പ്രക്രിയകൾ തുറന്ന് വിവരിക്കാൻ മടിക്കുന്ന സന്ദർഭങ്ങളിലാണ് ഇത് ഉപയോഗിക്കുന്നത്. ഷറഫുദ്ദീൻ, കോട്ടയം നസീർ, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആൻറണി, ബിന്ദു പണിക്കർ, ബാബു അന്നൂർ, അനീഷ് ഷൊർണൂർ, റിയാസ് നർമ്മകല, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. മിഥുൻ മുകുന്ദൻ ആണ് സംഗീത സംവിധാനം. എൻ.എം ബാദുഷയാണ് ചിത്രത്തിൻ്റെ സഹനിർമാതാവ്.

Find Out More:

Related Articles: