കന്നഡ സൂപ്പർ താരം രക്ഷിത് ഷെട്ടി ചിത്രം '777 ചാർളി' ഒഫീഷ്യൽ ടീസർ പുറത്ത്!

Divya John
 കന്നഡ സൂപ്പർ താരം രക്ഷിത് ഷെട്ടി ചിത്രം '777 ചാർളി' ഒഫീഷ്യൽ ടീസർ പുറത്ത്! നായ്ക്കുട്ടിയുടെ കുസൃതികളും ധർമ്മ എന്ന യുവാവുമായുള്ള സൗഹൃദവും ആത്മബന്ധവും യാത്രയും ഇമോഷണൽ പശ്ചാത്തലവും ഉൾപ്പെട്ട അതിമനോഹരമായ ട്രൈലർ ചിത്രത്തിലേയ്ക്ക്‌ കൂടുതൽ പ്രതീക്ഷകൾ നൽകുന്നുണ്ട്‌! കന്നട സൂപ്പർതാരം രക്ഷിത്‌ ഷെട്ടി നായകനാക്കി മലയാളിയായ കിരൺ രാജ്‌ സംവിധാനം ചെയ്യുന്ന ചിത്രം '777 ചാർളി'യുടെ ഒഫീഷ്യൽ ട്രൈലർ മലയാള താരങ്ങളായ നിവിൻ പോളി, ടൊവിനോ തോമസ്‌, ആസിഫ്‌ അലി, ആൻറണി വർഗ്ഗീസ്‌ തുടങ്ങിയവർ ചേർന്ന് സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി.





   ചാർളി. '777 ചാർളി'യുടെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌, സംവിധായകനും നിർമ്മാതാവുമായ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നടനും നിർമ്മാതാവുമായ നാനിയുമാണ്‌ അതാത്‌ ഭാഷകളിൽ വിതരണം‌ ഏറ്റെടുത്തിരിക്കുന്നത്‌. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് നിർമ്മാണം വഹിച്ചിരിക്കുന്നത്.‌ സംഗീത ശൃംഗേരിയാണ്‌ ചിത്രത്തിലെ നായികാ കഥാപാത്രത്തെ അതരിപ്പിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.







  എപ്പോഴും പരുക്കനും ഏകാകിയുമായ ധർമ്മ എന്ന യുവാവിൻറെ ജീവിതത്തിലേയ്ക്ക്‌ ചാർളി എന്ന നായ്ക്കുട്ടി കടന്നു വരുന്നതും അത് ധർമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്‌. ജൂൺ 10ന്‌ മലയാളം, കന്നട, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായി ചിത്രം പുറത്തിറങും. മലയാളിയായ നോബിൻ പോളാണ്‌ ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്. 







 വിവിധ ഭാഷകളിലെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവരാണ്. ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, ചിത്രസംയോജനം: പ്രതീക് ഷെട്ടി, സംവിധാന സഹായികൾ: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കണ്ണത്ത്‌, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവരുമാണ്‌. പി.ആർ.ഓ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്: ഹെയിൻസ്‌.

Find Out More:

Related Articles: