പത്മനാഭ ക്ഷേത്രത്തിൽ എത്തിയ നവദമ്പതികൾ, ചിത്രം വൈറൽ!

Divya John
 പത്മനാഭ ക്ഷേത്രത്തിൽ എത്തിയ നവദമ്പതികൾ, ചിത്രം വൈറൽ! പ്രണയം വെളിപ്പെടുത്തിയ ശേഷം ഇരുവരും ഇപ്പോൾ ക്ഷേത്രദർശനത്തിൻ്റെ തിരക്കിലാണ്. ഇരുവരും കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയത് വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. ഇവരുടെ വീഡിയോകളും സൈബറിടത്തിൽ തരംഗമായി മാറി. പിന്നാലെ ഇവരെ വിമർശിക്കുന്നവർക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായും ഇവർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഇരുവരും തിരുവനന്തപുരത്ത് വലിയ മ്യൂസിക്കൽ ഷോ നടത്തിയിരുന്നു. ഗംഭീര പ്രതികരണമായിരുന്നു ഇരുവർക്കും ലഭിച്ചത്. വലിയ പിന്തുണയ്ക്കും ആരാധകരുടെ സപ്പോർട്ടിനും നന്ദി പറഞ്ഞ് ഇരു താരങ്ങളും വീഡിയോയും പങ്കുവെച്ചിരുന്നു.






  അമൃതയും ഗോപി സുന്ദറും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇരുവരും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതോടെയാണ് സോഷ്യൽ മീഡിയ ഇവരുടെ പിന്നാലെ കൂടിയത്. പിന്നാലെ കൂടിയവർക്ക് ആവേശം പകർന്ന് തങ്ങളുടെ ഓരോ വിശേഷങ്ങളും ചൂടോടെ പങ്കുവെക്കാറുമുണ്ട്.  പൊരിവെയിലത്ത് ചുട്ടുപഴുത്തു കിടന്ന കൽപ്പടവുകളിൽ നിൽക്കുമ്പോൾ അമൃതയുടെ കാലുകൾ പൊള്ളാതിരിക്കാൻ തൻ്റെ കാലിൽ കിടന്ന ഷൂവിൽ ഒരെണ്ണം നൽകി അതിനു മുകളിൽ അമൃതയെ നിർത്തിയാണ് ചിത്രം പകർത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരും തിരുവനന്തപുരം ക്ഷേത്രദർശനം നടത്തിയതിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ക്ഷേത്രത്തിൻ്റെ മുൻവശത്തുള്ള പടവുകളിൽ നിൽക്കുന്ന ഇരുവരുടെയും ചിത്രമാണ് ഗോപി സുന്ദർ പങ്കുവെച്ചത്.  കമൻ്റ് ബോക്സുകളിൽ ആരാധകർ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുമുണ്ട്. 






  ഗോപി സുന്ദറിന് ഭാര്യയോടുള്ള കരുതൽ കണ്ട് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. അമൃതയുടെ കാലുകൾ സംരക്ഷിക്കാൻ തൻ്റെ ഷൂ ഊരി നൽകിയ ഗോപി സുന്ദറിൻ്റെ കരുതൽ മനോഭാവം എത്രമേൽ പ്രശംസനീയമാണെന്ന് സോഷ്യൽ മീഡിയയിൽ കമൻ്റുകൾ ഉയരുന്നുണ്ട്. ഇരുവരും നിറചിരിയോടെ വളരെ സന്തോഷത്തോടെയാണ് ചിത്രത്തിലുള്ളത്. ഗോപി സുന്ദർ അമൃതയ്ക്കായി ഒരു ഷൂ ഊരി നൽകിയത് ആരാധകരും കണ്ടെത്തിക്കഴിഞ്ഞു.സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തി പങ്കുവച്ച ചിത്രം സൈബർ ഇടങ്ങളിൽ വലിയ ചർച്ചയായി നിറഞ്ഞിരിക്കുകയാണ്.






  ഗോപി സുന്ദറും അമൃത സുരേഷും അടുത്തിടെയാണ് തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷൻ. അഭിരാമി സുരേഷും അപർണ മൾബെറിയും ഉൾപ്പടെ നിരവധി പേരായിരുന്നു ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്. ഇതോടെയായിരുന്നു ഇരുവരും വിവാഹിതരായോയെന്ന തരത്തിലുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നത്.

Find Out More:

Related Articles: