വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും; ഹർജി പരിഗണന വീണ്ടും നീട്ടി!

Divya John
വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും; ഹർജി പരിഗണന വീണ്ടും നീട്ടി! കേസിൽ ഇന്ന് വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചില്ല, ഇത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. അഡീഷണൽ ഡയറക്ടർ ഓഫ് ഫ്രോസിക്യൂഷൻ ഗ്രേഷ്യസ് കുര്യാക്കോസ് കേസിൽ സർക്കാരിനുവേണ്ടി ഹാജരാകാനിരുന്നതാണ്. ഇദ്ദേഹം കൊവിഡിനെ തുടർന്ന് ക്വാറൻറൈനിൽ കഴിയുന്നതിനാലാണ് സർക്കാർ സമയം നീട്ടി ചോദിച്ചത്. ഇതോടെയാണ് ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിയത്. കേസിൽ നടൻറെ അറസ്റ്റ് താൽക്കാലികമായി ഹൈക്കോടതി മുമ്പേ തടഞ്ഞിരുന്നു. കൊച്ചിയിൽ ബലാത്സംഗ കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻറെ അറസ്റ്റിനുള്ള വിലക്ക് തുടരും.


  എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്യരുതെന്ന് കാണിച്ച് വിജയ് ബാബുവിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കൊച്ചിയിൽ എത്തിയതിന് പിന്നാലെ വിജയ് ബാബുവിനെ അന്വേഷണ സംഘം സൗത്ത് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. നടിയുടെ പരാതിക്ക് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബു 39 ദിവസങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയിരുന്നത്, രണ്ട് ദിവസം പോലീസ് നടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മുമ്പ് കോടതി ഈ കേസ് പരിഗണിച്ചപ്പോൾ വിജയ് ബാബുവിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.



  തുടർന്നാണ് ഇന്ന് മുൻകൂർ ജാമ്യ ഹർജി വീണ്ടും പരിഗണിക്കാനിരുന്നത്. ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധമുണ്ടായതെന്നും സിനിമയിൽ അവസരം നിഷേധിച്ചപ്പോഴാണ് തനിക്കെതിരെ പരാതിയുമായി നടി വന്നതെന്നുമാണ് വിജയ് ബാബു അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണെന്നും വിജയ് ബാബു പോലീസിന് മുമ്പാകെ അറിയിക്കുകയുണ്ടായി. കൊച്ചിയിൽ യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവിൻറെ മുൻകൂ‍ർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.



  നടിയുടെ പരാതിക്ക് പിന്നാലെ രാജ്യം വിട്ട് വിദേശത്തായിരുന്ന വിജയ് ബാബുവിനെ ഹൈക്കോടതി നിർദ്ദേശപ്രകാരം 39 ദിവസങ്ങൾ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ എത്തിച്ചിരുന്നത്. എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്യരുതെന്ന് കാണിച്ച് വിജയ് ബാബുവിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കൊച്ചിയിൽ എത്തിയതിന് പിന്നാലെ വിജയ് ബാബുവിനെ അന്വേഷണ സംഘം സൗത്ത് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

Find Out More:

Related Articles: