ഫഹദിനും മലയാളികൾക്കും നന്ദി പറഞ്ഞു കമൽ ഹാസൻ; ഉടൻ സൂര്യയ്‌ക്കൊപ്പമുള്ള ചിത്രം കാണും!

Divya John
 ഫഹദിനും മലയാളികൾക്കും നന്ദി പറഞ്ഞു കമൽ ഹാസൻ; ഉടൻ സൂര്യയ്‌ക്കൊപ്പമുള്ള ചിത്രം കാണും! 120 കോടി ബജറ്റിലൊരുക്കിയ വിക്രം  ചിത്രം റിലീസ് ചെയ്ത് നാല് ദിനം കൊണ്ടു തന്നെ നൂറ് കോടിക്ക് മേൽ വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. ഇപ്പോഴിതാ തൻറെ സിനിമയെ ഏറ്റെടുത്ത മലയാളികൾക്ക് മലയാളത്തിൽ നന്ദി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് നടനും നി‍ർമ്മാതാവുമായ കമൽ ഹാസൻ. ഉലകനായകൻ കമൽ ഹാസനും ലോകേഷ് കനകരാജും ഒന്നിച്ച 'വിക്രം' എന്ന സിനിമ തീയേറ്ററുകളിൽ ആവേശമായിരിക്കുകയാണ്. റിലീസ് ദിനം മുതൽ എങ്ങും ഹൗസ്‍ഫുൾ ഷോകളുമായി കുതിക്കുകയാണ് ചിത്രം. ''നമസ്കാരം, എല്ലാ സഹോദരി സഹോദരന്മാർക്കും എൻറെ നമസ്കാരം. ഭാഷയേതായാലും നല്ല സിനിമകൾ എല്ലായ്‍പ്പോഴും മലയാളികൾ നെഞ്ചിലേറ്റാറുണ്ട്.





  ഇപ്പോൾ എന്നേയും എൻറെ വിക്രം സിനിമയേയും നിങ്ങൾ നെഞ്ചിലേറ്റിയിരിക്കുന്നു. എൻറെ ഭാഗ്യം. അനിരുദ്ധ്, ഗിരീഷ് ഗംഗാധരൻ, എഡിറ്റർ ഫിലോമിൻ രാജ്, അൻപറിവ്, സതീഷ് കുമാർ തുടങ്ങി ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച പേരറിയാത്ത ഓരോരുത്തർക്കും അവകാശപ്പെട്ടതാണ് ഈ വിജയം. അതാണ് ന്യായം. ഡയറക്ടർ ലോകേഷ് എന്നോടും സിനിമയോടുമുള്ള അതിരറ്റ സ്നേഹം വിക്രം സിനിമയുട ഷൂട്ടിംഗിൻറെ ഓരോ നാളിലും ഓരോ ഫ്രെയിമിലും ഞാൻ അനുഭവിച്ചറിഞ്ഞതാണ്. അതുപോലെ തന്നെയാണ് പ്രേക്ഷകർക്ക് എന്നോടുള്ള സ്നേവും. ഇതെല്ലാമാണ് വിക്രം സിനിമ വലിയ വിജയമാകാനുള്ള കാരണം. നിങ്ങളുടെ സ്നേഹം എന്നും എനിക്കുണ്ടായിരിക്കണം. രാജ് കമൽ ഫിലിംസിൻറെ ഒരു ജോലിക്കാരൻ, നിങ്ങളുടെ ഞാൻ, നമസ്കാരം'', വീഡിയോയിൽ കമൽ ഹാസൻ പറഞ്ഞിരിക്കുകയാണ്.








  മാത്രമല്ല എൻറെ സഹോദരന്മാരായ വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേയ്ൻ, ചെമ്പൻ വിനോദ് തുടങ്ങിയ പ്രതിഭകളുടെ പടയാണ് ഈ സിനിമയുടെ വിജയത്തിന് ആധാരം. അവസാന മൂന്ന് മിനിറ്റിൽ വന്ന് തീയേറ്ററുകളിൽ വലിയ കൈയ്യടി വാങ്ങിയ എൻറെ സഹോദരൻ സൂര്യ എന്നോടുള്ള സ്നേഹം കൊണ്ടു മാത്രമാണ് ഈ സിനിമയിൽ വന്നത്. അവർക്കിപ്പോൾ നന്ദി പറയാതെ അടുത്ത സിനിമയിൽ ഞങ്ങൾ മുഴുവനും സമയവും ഒന്നിച്ചുണ്ടാകുന്നതാണ്.






   കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിരയാണ് സിനിമയിലുള്ളത്. സിനിമയുടെ റിലീസിന് മുന്നേ തന്നെ ചിത്രം ഒ ടി ടി റൈറ്റ്സിലൂടെ 200 കോടി ക്ലബ്ബിൽ കയറിയിരുന്നു. കേരളത്തിൽ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ. ഗംഭീര റിപ്പോർട്ടാണ് സിനിമയ്ക്ക് ലോകമെങ്ങും ലഭിച്ചുകൊണ്ടിരിക്കുന്നത്. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് വിക്രം.

Find Out More:

Related Articles: