തെന്നിന്ത്യ കണ്ട അത്യാഢംബര വിവാഹത്തിന്റെ പിന്നാമ്പുറ വിശേഷങ്ങൾ അറിയാം! തെന്നിന്ത്യ കണ്ട വലിയ താരവിവാഹമായി മാറുകയായിരുന്നു വിഘ്‌നേശ് ശിവന്റെയും, നയൻതാരയുടെയും. എല്ലാവരേയും അറിയിച്ച് തന്നെയായിരിക്കും വിവാഹം നടത്തുന്നതെന്ന് നയൻസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചപ്പോൾ മുതൽ എന്നാണ് വിവാഹമെന്നായിരുന്നു ചോദ്യങ്ങൾ. ജൂൺ 9നാണ് തെന്നിന്ത്യ കാത്തിരിക്കുന്ന താരവിവാഹം എന്നറിഞ്ഞപ്പോൾ മുതൽ ആരാധകരും കാത്തിരിപ്പിലായിരുന്നു. വിവാഹം കഴിഞ്ഞ് 2 ദിവസമായെങ്കിലും വിവാഹവിശേഷങ്ങൾ ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുകയാണ്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി നയൻതാര വിഘ്‌നേഷിന് സ്വന്തമായിരിക്കുകയാണ്.
തെന്നിന്ത്യ കണ്ട വലിയ താരവിവാഹമായി മാറുകയായിരുന്നു ഇവരുടേത്. വിവാഹ ദിനത്തിൽ വിഘ്‌നേഷിന്റെ സഹോദരിക്കായി നയൻസ് 30 പവൻ സമ്മാനിച്ചുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. തങ്ങളുടെ വിശേഷദിനം ആഘോഷമാക്കാനായി ബന്ധുക്കൾക്കും ഇരുവരും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയിരുന്നു. നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹത്തിനായി കോടികൾ മുടക്കിയെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ചെന്നൈയിലെ മഹാബലിപുരത്തെ റിസോർട്ടിൽ വെച്ചായിരുന്നു താരവിവാഹം. വിവാഹ ദിനത്തിലെ നയൻസിന്റെ ലുക്കും, അണിഞ്ഞ ആഭരണങ്ങളുമെല്ലാം ചർച്ചയായിരുന്നു. തിരുപ്പതിയിൽ വെച്ച് വിവാഹം നടത്താനായി ആഗ്രഹിച്ചിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാൽ ആ തീരുമാനം മാറ്റുകയായിരുന്നു ഇരുവരും.
വിവാഹശേഷം ഇരുവരും ആദ്യം പോയത് തിരുപ്പതിയിലേക്കായിരുന്നു. കോടികൾ മുടക്കിയുള്ള താരവിവാഹത്തിന്റെ വിശേഷങ്ങൾ ഇപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചയാണ്. നയൻതാരയുടെ പ്രണയപരാജയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങളും ചർച്ചയായിരുന്നു. ഇത്രയും വിശേഷമായൊരു ദിനത്തിൽ അനാവശ്യമായ ചർച്ചകൾക്ക് പ്രസക്തിയുണ്ടോയെന്നായിരുന്നു ആരാധകർ ചോദിച്ചത്. വിഘ്‌നേഷ് ശിവനെ നയൻതാര ആദ്യമായി കണ്ടതിനെക്കുറിച്ചും ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയതും ആ ബന്ധം വിവാഹത്തിലേക്കെത്തിയതിനെക്കുറിച്ചുമെല്ലാം ആരാധകർ വാചാലരായിരുന്നു.
സോഷ്യൽമീഡിയയിൽ നയൻസ് ആക്ടീവല്ലെങ്കിലും വിഘ്‌നേഷ് വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. സിനിമ സ്വീകരിക്കുന്നതിലായാലും മറ്റ് കാര്യങ്ങളിലായാലും നയൻസ് സ്വന്തം അഭിപ്രായം കൃത്യമായി തുറന്നുപറയാറുണ്ട്. വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് വിമർശനങ്ങൾ ഗുരുതരമായപ്പോൾ പോലും നയൻതാര പ്രതികരിച്ചിരുന്നില്ല. നയൻതാരയുടെ പ്രണയപരാജയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങളും ചർച്ചയായിരുന്നു. ഇത്രയും വിശേഷമായൊരു ദിനത്തിൽ അനാവശ്യമായ ചർച്ചകൾക്ക് പ്രസക്തിയുണ്ടോയെന്നായിരുന്നു ആരാധകർ ചോദിച്ചത്. കോടികൾ മുടക്കിയുള്ള താരവിവാഹത്തിന്റെ വിശേഷങ്ങൾ ഇപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചയാണ്. വിവാഹ ദിനത്തിലെ നയൻസിന്റെ ലുക്കും, അണിഞ്ഞ ആഭരണങ്ങളുമെല്ലാം ചർച്ചയായിരുന്നു.