റിയാസിന്റെ ഉമ്മയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമായി; റിയാസിന് നേര അസഭ്യം പറഞ്ഞവരോട് റോബിന്റെ അഭ്യർത്ഥന!

Divya John
 റിയാസിന്റെ ഉമ്മയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമായി; റിയാസിന് നേര അസഭ്യം പറഞ്ഞവരോട് റോബിന്റെ അഭ്യർത്ഥന! ഓടി നടന്ന് അഭിമുഖങ്ങൾ നൽകുന്നതിന് ഇടയിലും, ബിഗ്ഗ് ബോസിന് അകത്തെ മത്സരാർത്ഥികളെ എല്ലാവരെയും പിന്തുണയ്ക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് റോബിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ദിൽഷ വിന്നർ ആകണം എന്നാണ് ആഗ്രഹം എങ്കിലും മറ്റാരെയും കുറ്റപ്പെടുത്തി സംസാരിക്കരുത് എന്ന് റോബിൻ പറയുന്നു. ഡിഗ്രേഡ് അവസാനിപ്പിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് റോബിന്റെ പുതിയ വീഡിയോ. ബിഗ്ഗ് ബോസ് ഷോയ്ക്ക് ഉള്ളിൽ വച്ച് റോബിൻ പല തവണ പറഞ്ഞതാണ്, പുറത്ത് ഞാൻ ഇങ്ങനെ അല്ല എന്ന്. അത് ശരിയാണ് എന്ന് പുറത്ത് വരുന്ന വീഡിയോകളിലൂടെ ഇപ്പോൾ റോബിൻ ഹേറ്റേഴ്‌സിനും മനസ്സിലായിരിക്കണം.






    മത്സരാർത്ഥികൾ എല്ലാവരും ശക്തമായി കളിക്കുന്നവരാണ്. എന്നാൽ അതിനിടയിൽ ഒരുപാട് ഡിഗ്രേഡിങും സൈബർ അറ്റാക്കും നടക്കുന്നുണ്ട്. ഇത് കണ്ട് അവരുടെ കുടുംബത്തിലുള്ളവർ വിഷമിക്കും. അതിനാൽ ഇത്തരത്തിലുള്ള അനാവശ്യമായ ഡിഗ്രേഡിങ് വേണ്ട എന്നാണ് എന്റെ അഭിപ്രായം. ഡിഗ്രേഡിങ് ബഹിഷ്‌കരിക്കുക- എന്നാണ് റോബിൻ പറയുന്നത്. ഇതെന്റെ അഭ്യർത്ഥനയാണ്. ബിഗ്ഗ് ബോസ് മലയാളം സീസൺ 4 അതിന്റെ ഫിനാലെ എത്താൻ പോകുകയാണ്. മത്സരാർത്ഥികൾ എല്ലാവരും ശക്തമായി കളിക്കുന്നുണ്ട്.  ബിഗ്ഗ് ബോസ് ഷോ ഒരു ഗെയിം മാത്രമാണ്. എല്ലാവരും അതിൽ ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത്.







  ലാലേട്ടൻ പറഞ്ഞത് പോലെ വ്യത്യസ്തരായ പതിനേഴ്- ഇരുപത് പേർ ആണ് എല്ലാവരും. ഓരോരുത്തരും കളിക്കുന്നത് അവരുടെ ഗെയിം ആണ്.  ബിഗ്ഗ് ബോസ് ഷോ ഒരു ഗെയിം മാത്രമാണ്. എല്ലാവരും അതിൽ ജയിക്കാൻ വേണ്ടിയാണ് കളിയ്ക്കുന്നത്. ലാലേട്ടൻ പറഞ്ഞത് പോലെ വ്യത്യസ്തരായ പതിനേഴ്- ഇരുപത് പേർ ആണ് എല്ലാവരും. ഓരോരുത്തരും കളിക്കുന്നത് അവരുടെ ഗെയിം ആണ്. ആരും ഷോ പേഴ്‌സണലായി എടുക്കരുത്. നിങ്ങൾക്ക് ഇഷ്ടമുള്ളവരെ വോട്ട് ചെയ്ത് പിന്തുണയ്ക്കാം. ഇഷ്ടമില്ലാത്തവരെ പുറത്താക്കാം. ഷോ വിശകലനം ചെയ്യം. എന്നാൽ വ്യക്തിപരമായി ആരെയും ആക്രമിക്കരുത്‌. അത് അവരുടെ കുടുംബത്തെയും ബാധിക്കുന്നു.






   അതിനിടയിൽ റിയാസിനെ അശ്ലീല പ്രയോഗത്തിലൂെട അഭിസംബോധന ചെയ്ത ആളോട്, അരുത് അങ്ങനെ പറയരുത് എന്ന് റോബിൻ നിർദ്ദേശിക്കുന്നുണ്ട്. റിയാസ് നല്ലൊരു മത്സരാർത്ഥിയാണ്. നന്നായി ഗെയിം കളിക്കുന്നുണ്ട്. അതൊരു മൈന്റ് ഗെയിം ആണ്. ഞാൻ ഷോയിൽ നിന്നും പുറത്തായത് പെട്ടെന്നുള്ള എന്റെ തെറ്റായ പ്രതികരണം കാരണമാണ്. അത് ഷോ കഴിഞ്ഞതോടെ തീർന്നു. ഷോയിൽ എനിക്ക് ദിൽഷ വിന്നർ ആവണം എന്നാണ് ആഗ്രഹം. എന്ന് കരുതി മറ്റുള്ളവരെ മാനസികമായി തളർത്തരുത്. അതിനകത്ത് ഇത്രയും ദിവസം കഴിയുമ്പോൾ തന്നെ മെന്റലി അവർ ഒരുപാട് തളർന്നു പോകും. ആ പ്രഷറിൽ നിൽക്കുമ്പോഴുള്ള പ്രതികരണങ്ങളാണ് അതെല്ലാം- റോബിൻ പറഞ്ഞു.

Find Out More:

Related Articles: