ബാങ്കോങ്കിൽ നിന്ന് വിക്കിയും നയൻസും ഹണിമൂൺ വിശേഷങ്ങളുമായി! വിവാഹം കഴിഞ്ഞയുടൻ ഇരുവരും ക്ഷേത്രദർശനത്തിനായി സമയം കണ്ടെത്തുകയായിരുന്നു. ജാതക ദോഷം ഉണ്ടെന്ന് കണ്ടതോടെ വിവാഹം ഉറപ്പിച്ചപ്പോൾ തന്നെ വിഘ്നേഷും നയൻസും ഈ ലോകമെമ്പാടുള്ള പ്രമുഖ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവൻ നടന്ന് പ്രായശ്ചിത്ത വഴിപാടുകൾ ചെയ്യുകയുണ്ടായി. വിവാഹത്തിൻ്റെ തൊട്ടു പിന്നാലെ ആദ്യരാത്രിയും കഴിഞ്ഞ് ഇരുവരും ആദ്യം എത്തിയത് തിരുപ്പതി വെങ്കിടാചലപതിയുടെ അടുത്താണ്. ബാക്കി വെച്ച വഴിപാടുകൾ ചെയ്തു തീർത്ത ശേഷം നയൻസും വിക്കിയും കൊച്ചിയ്ക്ക് പറന്നു. നേരേ പോയത് ചെട്ടികുളങ്ങര ഭഗവതിയ്ക്ക് മുന്നിൽ. ഇതിനു മുൻപേ ചോറ്റാനിക്കര ക്ഷേത്രത്തിലും നയൻസും വിക്കിയും എത്തിയിരുന്നു.
ക്ഷേത്രദർശനമെല്ലാം കഴിഞ്ഞാണ് ഇരുവരും കൊച്ചിയിലെ ഫ്ലാറ്റിലുള്ള നയൻസിൻ്റെ അമ്മയെ കാണാനായി എത്തിയത്. നയൻതാരയുടെയും വിഘ്നേഷിൻ്റെയും വിവാഹം കഴിഞ്ഞതോടെ മാധ്യമങ്ങളും ആരാധകരുമൊക്കെ ഇവർക്കു പിന്നാലെയാണ്. ശേഷം ഇവിടെ മൂന്ന് ദിവസത്തോളം കഴിഞ്ഞ ശേഷം ഇവർ തങ്ങളുടെ ഹണിമൂൺ യാത്ര ആരംഭിച്ചു. വിവരങ്ങളെല്ലാം അന്നേരമന്നേരം തന്നെ സോഷ്യൽ മീഡിയ വഴി പുറത്ത് വരുന്നുമുണ്ടായിരുന്നു. വളരെ രഹസ്യമായിട്ടാണ് ഇരുവരും ഹണിമൂണിനായി തായ്ലൻഡിലേക്ക് പറന്നതെങ്കിലും ഒരു സൂചനയും തരാതെ ഒരു ചിത്രം വിക്കി പങ്കുവെക്കുകയുണ്ടായി. ആരാധകർക്ക് സ്ഥലം കണ്ടു പിടിക്കാൻ വേറെന്തു വേണം.
തായ്ലൻഡിൽ സൂര്യോദയം കാണുന്ന ഇരുവരുടെയും ചിത്രങ്ങൾ പിന്നാലെ വിഘ്നേഷ് സോഷ്യൽ മീഡിയയിലൂടെെ പങ്കുവെക്കുകയും ചെയ്തിരുന്നു. അതേസമയം ചിത്രങ്ങളെല്ലാം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇരുവർക്കും മംഗളാശംസ നേരാനും ആരാധകർ മത്സരിച്ചു. ഇപ്പോഴിതാ ബാങ്കോക്കിൽ നിന്ന് വിക്കി പങ്കുവെച്ച പുത്തൻ രണ്ട് ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്. വെയിൽ കായുന്ന നയൻതാരയും വിഘ്നേഷുമാണ് ചിത്രത്തിലുള്ളത്. സ്റ്റൈലൻ ഗെറ്റപ്പിലും മഞ്ഞച്ചരടിൽ കോർത്ത താലി നയൻസ് കഴുത്തിൽ തന്നെ അണിഞ്ഞിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
മഞ്ഞച്ചരടിൽ കോർത്ത താലി സ്വർണ്ണ മാലയിലേക്ക് മാറ്റാൻ ദിവസങ്ങളെടുക്കും. തമിഴ് ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം എന്നതിനാൽ തന്നെ മഞ്ഞച്ചരടിൽ കോർത്ത താലിയും തമിഴ് ആചാരത്തിൻ്റെ ഭാഗമായുള്ളതാണ്. താരതമ്യേന വലുപ്പക്കൂടുതലുള്ള ചരടിലാണ് നയൻതാരയുടെ മംഗല്യസൂത്രം കോർത്തിരിക്കുന്നത്. സുമംഗലിയായതോടെ നയൻതാര സ്റ്റൈലും ആചാരവും ഒരുപോലെ കൊണ്ടുപോകുന്നത് എങ്ങനെ ആണ് എന്ന് അറിയാൻ ഒരുപാട് ആരാധകരാണ് കാത്തിരിക്കുന്നത്.