നടൻ വിജയ്‍ക്ക് 48-ാം പിറന്നാൾ; ജന്മദിന സമ്മാനമായി 'വരശ്' ഫസ്റ്റ് ലുക്ക്!

Divya John
 നടൻ വിജയ്‍ക്ക് 48-ാം പിറന്നാൾ; ജന്മദിന സമ്മാനമായി 'വരശ്' ഫസ്റ്റ് ലുക്ക്! 1974 ജൂൺ 22ന് ജനിച്ച ജോസഫ് വിജയ് ചന്ദ്രശേഖർ തമിഴ് സിനിമകളിൽ ശ്രദ്ധ നേടിയ വേഷങ്ങളിലൂടെ വളർന്നുവന്ന് ഇളയദളപതി വിജയ് ആയി, പിന്നീട് ദളപതി വിജയ് ആയി വളരുകയായിരുന്നു. 1997, 2005 വർഷങ്ങളിൽ തമിഴ്നാട് സർക്കാരിൻറെ മികച്ച നടനുള്ള പുരസ്‌കാരം നേടിയിട്ടുള്ള വിജയ് അടുത്തകാലത്തായി തൻറെ രാഷ്ട്രീയ നിലപാടുകൾ പറയാനുള്ള ടൂൾ ആയി ഓരോ സിനിമകളേയും കാണാറുണ്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ബീസ്റ്റാണ് നടൻറേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ പുതിയ സിനിമയുടെ പ്രഖ്യാപനം വന്നിരിക്കുകായണ്.






   തമിഴകത്തിൻറെ സ്വന്തം ദളപതി വിജയ്‍ ഇന്ന് 48-ാം പിറന്നാൾ ആഘോഷിക്കുകയാണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന, 'ദളപതി 66' എന്ന് വിശേഷിപ്പിച്ചിരുന്ന ചിത്രത്തിന് 'വരശ്' എന്നാണ് പേരിട്ടിരിക്കുന്നത്. 'വരശ്' എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്.വിജയ്‍യുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വിജയിയുടെ കരിയറിലെ 66-ാം ചിത്രം ഒരു ദ്വിഭാഷാ സിനിമയായാണ് ഒരുങ്ങുന്നത്. തെലുങ്കിലും തമിഴിലും ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. 'മഹർഷി'യുടെ സംവിധായകനാണ് വരശ് സംവിധാനം ചെയ്യുന്ന വംശി പൈഡിപ്പള്ളി.







  'ഊപ്പിരി', 'യെവാഡു' അടക്കം കരിയറിൽ ഇതുവരെ അഞ്ച് സിനിമകൾ ഒരുക്കിയിട്ടുമുണ്ട് അദ്ദേഹം. രശ്‍മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. എസ് തമൻ ആണ് സംഗീത സംവിധാനം. ജന്മദിന ആഘോഷത്തിൻറെ ഭാഗമായിട്ടാണ് ഫാൻസിന് ആഘോഷമാക്കാൻ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. 'ബോസ് തിരിച്ചെത്തുന്നു' എന്ന ടാഗ്‍ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുന്നത്. ബീസ്റ്റ് പ്രതീക്ഷിച്ചത്ര വിജയം നേടാനാകാതെ പോയതിനാൽ വരശിനായി ആരാധകർ ഏറെ പ്രതീക്ഷയിലാണ്. 






  1997, 2005 വർഷങ്ങളിൽ തമിഴ്നാട് സർക്കാരിൻറെ മികച്ച നടനുള്ള പുരസ്‌കാരം നേടിയിട്ടുള്ള വിജയ് അടുത്തകാലത്തായി തൻറെ രാഷ്ട്രീയ നിലപാടുകൾ പറയാനുള്ള ടൂൾ ആയി ഓരോ സിനിമകളേയും കാണാറുണ്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ബീസ്റ്റാണ് നടൻറേതായി ഒടുവിൽ പുറത്തിറങ്ങിയത്.   'ബോസ് തിരിച്ചെത്തുന്നു' എന്ന ടാഗ്‍ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുന്നത്. ബീസ്റ്റ് പ്രതീക്ഷിച്ചത്ര വിജയം നേടാനാകാതെ പോയതിനാൽ വരശിനായി ആരാധകർ ഏറെ പ്രതീക്ഷയിലാണ്.

Find Out More:

Related Articles: