നടൻ വിക്രമിന് ഹൃദയാഘാതമല്ല, നെഞ്ചിൽ അസ്വസ്ഥതമാത്രം!

Divya John
 നടൻ വിക്രമിന് ഹൃദയാഘാതമല്ല, നെഞ്ചിൽ അസ്വസ്ഥതമാത്രം! അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിട്ടില്ലെന്നും നെഞ്ചിൽ ചെറിയ അസ്വസ്ഥതകൾ തോന്നിയതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ധ്രുവ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ്. തമിഴിലെ സൂപ്പർതാരം ചിയാൻ വിക്രത്തിന് ഹൃദയാഘാതം സംഭവിച്ചതായി വന്ന വാർത്തകളിൽ വ്യക്തത വരുത്തി വിക്രത്തിൻറെ മകൻ ധ്രുവ് വിക്രം.  റിപ്പോർട്ടുകൾ തെറ്റായി വന്നതാണ്. ഇതുമായി ബന്ധപ്പെട്ട കിംവദന്തികൾ കേൾക്കുന്നതിൽ ഞങ്ങൾക്ക് വേദനയുണ്ട്. പറഞ്ഞുവരുന്നത്, അദ്ദേഹത്തിനും കുടുംബത്തിനും ഈ സമയം നൽകേണ്ട സ്വകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം ഇപ്പോൾ ആരോഗ്യവാനാണ്, ഒരു ദിവസത്തിനുള്ളിൽ ആശുപത്രി വിടും.



   പ്രചരിക്കുന്ന കിംവദന്തികൾ ഇതോടെ നിർ‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു, ധ്രുവ് കുറിച്ചിരിക്കുകയാണ്. പ്രിയ ആരാധകരോടും അഭ്യുദയകാംക്ഷികളോടും, അപ്പയ്ക്ക് നെഞ്ചിൽ നേരിയ അസ്വസ്ഥതയുണ്ടായിരുന്നു, അതിനായുള്ള ചികിത്സയിലാണ്. അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിട്ടില്ല. വൈകീട്ട് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നാണ് അറിയുന്നത്. വിക്രം ഇന്ന് തന്നെ ആശുപത്രിവിട്ടേക്കുമെന്നാണ് സൂചന. വിക്രം മുഖ്യവേഷത്തിലെത്തുന്ന പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ടീസർ ലോഞ്ച് ചെന്നൈയിൽ ഇന്ന് വൈകീട്ട് ആറുമണിക്ക് നടക്കാനിരിക്കുകയാണ്.



   ഇതിനിടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടൻ വിക്രം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളതായി തമിഴ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  തമിഴിലെ സൂപ്പർതാരം ചിയാൻ വിക്രത്തിന് ഹൃദയാഘാതം. വീട്ടിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നടനെ ഇപ്പോൾ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 1990- മുതൽ തമിഴ് സിനിമാലോകത്ത് സജീവമായ വിക്രം പത്തോളം മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 




  'മഹാൻ' ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കോബ്ര, പൊന്നിയൻ സെൽവൻ തുടങ്ങിയ സിനിമകളാണ് ഇനി അദ്ദേഹത്തിൻറേതായി പുറത്തിറങ്ങാനിരിക്കുന്നത്. പിതാമഗനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സേതു (സ്പെഷൽ ജൂറി), പിതാമഗൻ (മികച്ച നടൻ), രാവണൻ (മികച്ച നടൻ) സിനിമകളിലെ പ്രകടനത്തിന് തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ' പൊന്നിയിൻ സെൽവനി'ൽ വിക്രം അവതരിപ്പിക്കുന്നത് ആദിത്യ കരികാലൻ എന്ന കഥാപാത്രമാണ്.

Find Out More:

Related Articles: