നായകനായി 'പാൽതു ജാൻവർ'-ൽ ബേസിൽ ജോസഫ്!

Divya John
 നായകനായി 'പാൽതു ജാൻവർ'-ൽ ബേസിൽ ജോസഫ്! 'പാൽതു ജാൻവർ' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ സംവിധായകനും നടനുമായ ബേസിൽ ജോസഫാണ് നായകനായെത്തുന്നത്. ചിത്രം ഓണം റിലീസായി എത്തുമെന്ന് ഫഹദും ശ്യാമും ദിലീഷും ചേർന്ന് അറിയിച്ചിരിക്കുകയാണ്. ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേര‍ന്ന് നിർമ്മിക്കുന്ന പുതിയ സിനിമ ഫേസ്ബുക്ക് ലൈവിൽ പ്രഖ്യാപിച്ചു. സിനിമയുടെ ഒഫീഷ്യൽ മോഷൻ പോസ്റ്ററും ഇന്ന് ലൈവിനോടൊപ്പം റിലീസ് ചെയ്തിട്ടുണ്ട്. ഒരു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സിനിമ പറയുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.



   അമൽ നീരദിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള സംഗീത് പി രാജൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് സിനിമയുടെ തിരക്കഥ. ജസ്റ്റിൻ വർഗീസ് സംഗീതം നിർവഹിക്കും. കല സംവിധാനം ഗോകുൽ ദാസ്. എഡിറ്റിങ്ങ് കിരൺ ദാസ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ. ബേസിൽ നായകനായി ഒടുവിൽ പുറത്തിറങ്ങിയ ജാനേമൻ ഏറെ ശ്രദ്ധ നേടിയ സിനിമയാണ്. ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആൻറണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയാ കുറുപ്പ് തുടങ്ങിയവർ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.



    അമൽ നീരദിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള സംഗീത് പി രാജൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഒഫീഷ്യൽ മോഷൻ പോസ്റ്ററും ഇന്ന് ലൈവിനോടൊപ്പം റിലീസ് ചെയ്തിട്ടുണ്ട്. ഒരു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സിനിമ പറയുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഫഹദ് ഫാസിൽ (Fahadh Faasil), ദിലീഷ് പോത്തൻ (Dileesh Pothan), ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസ് (Bhavana Studios) പുതിയ ചിത്രം പ്രഖ്യാപിച്ചു.



 ബേസിൽ ജോസഫ് (Basil Joseph) നായകനാകുന്ന 'പാൽതു ജാൻവർ' (Palthu Janwar) എന്ന ചിത്രമാണ് ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം.കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഭാവന സ്റ്റുഡിയോസ് പാൽതു ജാൻവർ നിർമ്മിക്കുന്നത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ചേർന്ന് ഫേസ്ബുക്ക് ലൈവിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്.  പാൽതു ജാൻവറിന്റെ മോഷൻ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. പുതിയ ചിത്രത്തിൽ ഫഹദും ശ്യാമും നിർമ്മാതാക്കളുടെ റോളിൽ മാത്രമാണ് എത്തുക. ദിലീഷ് പോത്തൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Find Out More:

Related Articles: