ട്രെയിലർ കണ്ട് ഒരുത്തനും മാർക്കിടാൻ വരണ്ട; പവർസ്റ്റാറിനെ കുറിച്ച്‌ ഒമർ ലുലു പറഞ്ഞത് ഇങ്ങനെ!

Divya John
 ട്രെയിലർ കണ്ട് ഒരുത്തനും മാർക്കിടാൻ വരണ്ട; പവർസ്റ്റാറിനെ കുറിച്ച്‌ ഒമർ ലുലു പറഞ്ഞത് ഇങ്ങനെ! കോവിഡ് പ്രതിസന്ധി കാരണം ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ പ്രൊമോഷൻ എന്ന വണ്ണം ഒരു ടീസർ ഒമർ ലുലു പുറത്ത് വിട്ടിരുന്നു. ബാബു ആൻറണി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പവർ സ്റ്റാർ. 2020ൻറെ ആദ്യ പകുതിയിലാണ് പവർ സ്റ്റാർ പ്രഖ്യാപിക്കപ്പെട്ടിരുന്നത്.  മലയാളത്തിൽ കണ്ടു പരിചയം ഇല്ലാത്ത ഒരു കംപ്ലീറ്റ് ആക്ഷൻ മോഡിൽ ആണ് ട്രെയിലർ ഒരുക്കിയിട്ടുള്ളത്. ബാബു ആൻ്റണിയെ കൂടാതെ അബു സലിം, അമീർ നിയാസ് എന്നിവരും ട്രെയിലറിൽ എത്തുന്നുണ്ട്.



   ഒമർ ലുലു തന്നെ മ്യുസിക് ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സിനു സിദ്ധാർഥ് ആണ്. മലയാളികളുടെ സ്വന്തം ആക്ഷൻ കിംഗിനെ തിരിച്ചു നൽകുന്ന തരത്തിലുള്ള ഒന്നായിരുന്നു ഒമർ ലുലുവിൻ്റെ പവർ സ്റ്റാർ പ്രൊമോഷണൽ ട്രെയിലർ. തൊണ്ണൂറുകളിൽ മലയാള സിനിമാ ലോകത്തെ ആക്ഷൻ സിനിമകളുടെ പ്രതിരൂപം ആയിരുന്ന ബാബു ആൻ്റണിയെ വീണ്ടും ഒരു ആക്ഷൻ അവതാറിൽ കൊണ്ടു വന്നിരിക്കുകയാണ് ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലൂടെ ഒമർ ലുലു. ട്രെയിലർ കണ്ട് ഒരുത്തനും മാർക്ക് ഇടാൻ വരണ്ടെന്നാണ് ഒമർലുലു പ്രതികരിച്ചിരിക്കുന്നത്. ഇപ്പോൾ ഇറങ്ങിയ ട്രെയിലറും സിനിമയും തമ്മിൽ യാതൊരു വിധ ബന്ധവുമില്ല.



   അതുകൊണ്ടാണ് പ്രൊഡ്യൂസറിന്റെ പേര് പോലും ട്രെയിലറിൽ ഇല്ലാത്തത്. ചുമ്മാ വില്ലനായി നിന്നത് എന്റെ ഡി.ഒ.പിയണെന്നും ഒമർലുലു പറയുന്നു. ഇതിൽ ബാബു ആൻ്റണിയെ മാത്രമാണ് ഫിക്‌സ് ചെയ്തിരിക്കുന്നത്. ഇതൊരു പ്രമോ കണ്ടൻ്റ് മാത്രമാണെന്നും സംവിധായകൻ പറഞ്ഞു. ഡെന്നീസ് ജോസഫ് എഴുതിയ അവസാന ചിത്രമാണ് പവർ സ്റ്റാർ. ഫാൻ മേഡ് ട്രെയിലർ എഡിറ്റിലൂടെ ശ്രദ്ധ നേടിയ ലിൻറോ കൂര്യനാണ് പവർ സ്റ്റാറിൻറെ ട്രെയിലർ കട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഒമർ ലുലു തന്നെയാണ്. 



സംഗീത സംവിധായകൻ എന്ന നിലയിൽ ഉള്ള ഒമർ ലുലുവിൻറെ ആദ്യ ചിത്രം കൂടിയാകും പവർ സ്റ്റാർ. പി ആർ ഓ പ്രതീഷ് ശേഖറാണ് ചിത്രത്തിൻ്റെ പ്രൊമോഷൻ ജോലികൾ ചെയ്യുന്നത്. ബൈക്ക്, കാർ സീനുകൾ കൊണ്ടും , മാസ്സ് ഡയലോഗുകൾ കൊണ്ടും സമ്പന്നമായ ട്രെയ്‌ലർ, ഉറപ്പ് തരുന്ന ഒരു കാര്യം പവർ സ്റ്റാർ ആക്ഷൻ സിനിമാ പ്രേമികൾക്ക് വേണ്ടി ഒമർ ലുലു ഒരുക്കുന്ന ഒരു ഗംഭീര ആക്ഷൻ ട്രീറ്റ് ആയിരിക്കും എന്ന് തന്നെയായിരുന്നു. എന്നാൽ അതിനു പിന്നാലെ സംവിധായകൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെട്ടത്.

Find Out More:

Related Articles: