അമ്മ മരിച്ചതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് നടൻ സിദ്ധാർത്ഥ് ഭരതൻ പറയുന്നതിങ്ങനെ! സിനിമയുടെ കാര്യങ്ങളിലായാലും ജീവിതത്തിലെയാലും എപ്പോഴും അമ്മ കൂടെയുണ്ടായിരുന്നു. മാനസികമായും ശാരീരികമായും തളർന്നുപോയിരുന്ന സമയത്ത് കൂടെനിന്ന് ധൈര്യം പകർന്ന് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അമ്മയാണ്. എപ്പോ വീണാലും എഴുന്നേൽക്ക് എന്ന് പറയുന്ന അമ്മ വിടവാങ്ങിയപ്പോൾ താങ്ങായി കൂടെ നിന്നത് ഭാര്യ സുജിനയാണെന്ന് അദ്ദേഹം പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു സിദ്ധാർത്ഥ് ഭരതൻ മനസുതുറന്നത്. അപകടം പറ്റി കിടന്ന സമയത്ത് ജിഷ്ണുവും തന്നെ കാണാനും ആശ്വസിപ്പിക്കാനും എത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ജീവിതത്തിൽ ഏത് പ്രതിസന്ധിയേയും അതിജീവിക്കാനുള്ള കരുത്ത് തന്നത് അമ്മയാണെന്ന് സിദ്ധാർത്ഥ് ഭരതൻ പറയുന്നു. ക്യാൻസറിനോടുള്ള പോരാട്ടത്തിനൊടുവിലായാണ് ജിഷ്ണു വിടവാങ്ങിയത്.
നമ്മൾ എന്ന ചിത്രത്തിലൂടെയായി ഒന്നിച്ച് സിനിമയിൽ അരങ്ങേറിയവരാണ് ജിഷ്ണുവും സിദ്ധാർത്ഥും. അപകടത്തിൽപ്പെട്ട് കാലൊടിഞ്ഞ് കിടക്കുമ്പോൾ ജിഷ്ണു കാണാൻ വന്നിരുന്നു. വേഗം എഴുന്നേറ്റ് വന്നേ, നമുക്ക് ഒന്നിച്ചൊരു സിനിമയൊക്കെ ചെയ്യണമെന്നായിരുന്നു എന്നോട് പറഞ്ഞത്. ശാരീരികമായി വയ്യാതിരുന്നിട്ടും അവൻ വന്ന് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ അത് വലിയ പ്രചോദനമായിരുന്നു. അമ്മയായിരുന്നു എപ്പോഴും കൂടെയുണ്ടായിരുന്നത്. മകന്റെ അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ആശുപത്രിയിലേക്ക് ഓടിയതിനെക്കുറിച്ചും അവൻ തന്നെ തിരിച്ചറിയുന്നത് വരെ അനുഭവിച്ച വേദനയെക്കുറിച്ചും മുൻപ് കെപിഎസി ലളിത തുറന്നുപറഞ്ഞിരുന്നു.
കിടപ്പിലായിരുന്ന സമയത്തും അമ്മ എന്നോട് ചോദിച്ചത് ഈ സമയത്ത് ഏതെങ്കിലും സിനിമ പ്ലാൻ ചെയ്തൂടേയെന്നായിരുന്നു.
മുന്നോട്ടേക്ക് വരാനുള്ള എനർജിയായിരുന്നു അന്ന് അമ്മ തന്നത്.അമ്മയുടെ വിയോഗശേഷം അതേപോലെ മുന്നോട്ടേക്ക് എന്നെ തള്ളുന്നത് സുജിനയാണെന്നും സിദ്ധാർത്ഥ് പറയുന്നു. തളർന്നുപോയ സമയത്തെല്ലാം താങ്ങായി സുജിന ഒപ്പമുണ്ടായിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇതേക്കുറിച്ച് പറഞ്ഞപ്പോൾ ഈ ബന്ധമെങ്കിലും നന്നായി കൊണ്ടുപോവണമെന്നായിരുന്നു അമ്മ തന്നെ ഉപദേശിച്ചതെന്ന് മുൻപൊരു അഭിമുഖത്തിൽ സിദ്ധാർത്ഥ് പറഞ്ഞിരുന്നു.കഥാപാത്രത്തെ അവതരിപ്പിക്കാനായി പ്രത്യേകമായൊരു തയ്യാറെടുപ്പുകളൊന്നും നടത്താറില്ല അമ്മ.
നേരെ വന്ന് അഭിനയിച്ച് പോവുന്ന ശീലമായിരുന്നു. ഒറ്റ ടേക്കിൽത്തന്നെ സീൻ ഓക്കെയാക്കുന്ന ശീലമാണ്. എത്ര തവണ റിഹേഴ്‌സലെടുത്താലും ഒറ്റ ടേക്കിൽ കാര്യം തീർക്കും. റീടേക്കിനെക്കുറിച്ച് പറഞ്ഞാൽ അമ്മയ്ക്ക് ദേഷ്യം വരും. നിർബന്ധിച്ച് വീണ്ടും ചെയ്യിച്ചാൽ അത് ചിലപ്പോൾ ആദ്യത്തേതിനേക്കാൾ മോശമാവുകയും ചെയ്യും. നിദ്രയുടെ സമയത്ത് ഒന്നൂടെ എന്ന് പറഞ്ഞപ്പോൾ അമ്മ ചൂടായിരുന്നുവെന്നും സിദ്ധാർത്ഥ് പറയുന്നു.