ഷീലുവിന് ചട്ടയും മുണ്ടും സമ്മാനമായി നൽകി ലിസ്റ്റിൻ സ്റ്റീഫൻ!

Divya John
 ഷീലുവിന് ചട്ടയും മുണ്ടും സമ്മാനമായി നൽകി ലിസ്റ്റിൻ സ്റ്റീഫൻ! ഒരു നർത്തകികൂടിയാണ് ഷീലു. ചുരുങ്ങിയ കാലം കൊണ്ട് ഇതിനകം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം. നിർമ്മാതാവും അബാം മൂവീസ് ഉടമയുമായ എബ്രഹാം മാത്യുവാണ് ഷീലുവിൻറെ ഭർത്താവ്. കഴിഞ്ഞ ദിവസം ഷീലുവിൻറെ പിറന്നാളായിരുന്നു. പിറന്നാളാഘോഷ ചിത്രങ്ങളുമായി സോഷ്യൽമീഡിയയിൽ ഷീലു എത്തിയിരിക്കുകയാണ്. ആശംസകളുമായി താരങ്ങളും ആരാധകരും എത്തിയിട്ടുമുണ്ട്. നടി ഷീലു എബ്രഹാം സിനിമാ ലോകത്ത് എത്തിയിട്ട് ഒമ്പത് വർഷങ്ങളായി. നഴ്സിങ് മേഖലയിൽ നിന്നാണ് ഷീലു സിനിമ ലോകത്തേക്ക് എത്തിയത്. ഭർത്താവ് എബ്രഹാം മാത്യു, മക്കളായ ചെൽസിയ, നീൽ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആൻറണി, മറ്റ് കുടുംബാംഗങ്ങൾ എന്നിവരും ജന്മദിനാഘോഷത്തിനായി ഷീലുവിൻറെ വീട്ടിൽ ഒത്തുകൂടിയിരുന്നു.




   കൊച്ചിയിലെ വീട്ടിലായിരുന്നു ഇവരുടെ ഒത്തുചേരൽ. ജന്മദിനാഘോഷത്തിൻറെ ചിത്രങ്ങൾ നടി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ആഘോഷത്തിനെത്തിയ ഏവർക്കും ആശംസകകൾ നേർന്നവർക്കും നന്ദിയറിയിച്ചുകൊണ്ട് ചിത്രങ്ങൾ ഷീലു സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.ആഘോഷത്തിനെത്തിയ ഏവർക്കും ആശംസകകൾ നേർന്നവർക്കും നന്ദിയറിയിച്ചുകൊണ്ട് ചിത്രങ്ങൾ ഷീലു സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.ഏറെ പ്രിയപ്പെട്ടവരോടൊപ്പം പിറന്നാളാഘോഷിക്കാനാവുന്നത് ഏറെ സന്തോഷകരമാണ്, പ്രത്യേകതകളുള്ളതാണ്. നടി ഷീലു എബ്രഹാം സിനിമാ ലോകത്ത് എത്തിയിട്ട് ഒമ്പത് വർഷങ്ങളായി. നഴ്സിങ് മേഖലയിൽ നിന്നാണ് ഷീലു സിനിമ ലോകത്തേക്ക് എത്തിയത്.




  കേക്ക് കട്ടിംഗും ലിസ്റ്റിൻ സ്റ്റീഫനും കുടുംബവും സമ്മാനിച്ച ചട്ടയും മുണ്ടും അണിയലുമൊക്കെ ഈ ദിവസത്തെ പ്രത്യേകതകളായിരുന്നു. മധുരമൂറും ആശംസകളുമായെത്തിയ ഏവർക്കും നന്ദി, ഷീലു ഫേസ്ബുക്കിൽ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്. 
വീപ്പിങ്ങ് ബോയ് എന്ന മലയാള സിനിമയിലൂടെയായിരുന്നു ഷീലു അഭിനയത്തിലേക്ക് എത്തിയത്. ശേഷം മംഗ്ലീഷ്, ഷീ ടാക്സി, പുതിയ നിയമം, കനൽ, ആടുപുലിയാട്ടം, പുത്തൻ പണം, സോളോ, സദൃശ്യവാക്യം, പട്ടാഭിരാമൻ, ശുഭരാത്രി, അൽ മല്ലു, സ്റ്റാർ, വിധി തുടങ്ങിയ സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ ഷീലു അഭിനയിച്ചിട്ടുണ്ട്. 



   ഭർത്താവ് എബ്രഹാം മാത്യു ശ്രദ്ധേയനായ സിനിമാ നിർമ്മാതാവുമാണ്.വീകം, അമിഗോസ്, പൊൻമാണിക്യവേൽ ഇവയാണ് ഷീലുവിൻറേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമകൾ. വീപ്പിങ് ബോയ്, കനൽ, സദൃശ്യവാക്യം, സകലകലാശാല, ശുഭരാത്രി, പട്ടാഭിരാമൻ, സോളോ, സ്റ്റാർ‍, വിധി തുടങ്ങിയ സിനിമകൾ അബാം മൂവീസിൻറെ ബാനറിൽ എബ്രഹാം മാത്യു നി‍ർമ്മിച്ച സിനിമകളാണ്.

Find Out More:

Related Articles: