പൂതം വരുന്നെടീ; പത്തൊമ്പതാം നൂറ്റാണ്ടി'ലെ വീഡിയോ ഗാനം വൈറലാകുന്നു!

Divya John
 പൂതം വരുന്നെടീ; പത്തൊമ്പതാം നൂറ്റാണ്ടി'ലെ വീഡിയോ ഗാനം വൈറലാകുന്നു!  "പത്തൊമ്പതാം നൂറ്റാണ്ട് " എന്ന സിനിമയിലെ പുതിയ വീഡിയോ ഗാനം റീലിസായി. റഫീക് അഹമ്മദ് എഴുതിയ വരികൾക്ക് എം ജയച്ചന്ദ്രൻ സംഗീതം പകർന്ന് സയനോര ആലപിച്ച "പൂതം വരുന്നെടീ" എന്ന ഗാനമാണ് റിലീസായത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസു ചെയ്യുന്ന ഒരു ആക്ഷൻ പാക്ക്ഡ് ത്രില്ലർ സിനിമയായ "പത്തൊൻപതാം നൂറ്റാണ്ട്"തിരുവോണ നാളിൽ സെപ്തംമ്പർ- 8 ന് തീയറ്ററുകളിൽ എത്തുന്നു. ഗോകുലം മൂവിസിൻറെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന "പത്തൊമ്പതാം നൂറ്റാണ്ട് " എന്ന സിനിമയിലെ പുതിയ വീഡിയോ ഗാനം റീലിസായി.






    അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ടിനിടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ,മുസ്തഫ, സുദേവ് നായർ,ജാഫർ ഇടുക്കി, ചാലിപാല, ശരൺ,മണികണ്ഠൻ ആചാരി,
സെന്തിൽക്യഷ്ണ, ഡോക്ടർ ഷിനു,വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി,മൻരാജ്, പൂജപ്പുര രാധാക്യഷ്ണൻ, ജയകുമാർ,നസീർ സംക്രാന്തി,ഹരീഷ് പേങ്ങൻ,ഗോഡ്‌സൺ, ബിട്ടു തോമസ്,മധു പുന്നപ്ര,ഷിനു ചൊവ്വ, ടോംജി വർഗ്ഗീസ്,സിദ്ധ് രാജ്, ജെയ്‌സപ്പൻ, കയാദു ലോഹർ,ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദർ,വർഷ വിശ്വനാഥ്, നിയ,മാധുരി ബ്രകാൻസ, ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി,അഖില,റ്റ്വിങ്കിൾ ജോബി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഷാജികുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.





   വലിയ ക്യാൻവാസിലുള്ള ഫിലിം മേക്കിംഗും, ശബ്ദമിശ്രണവും തീയറ്റർ എക്സ്പിരിയൻസിന് പരമാവധി സാദ്ധ്യത നൽകുന്നു. ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകൻ തൻെറ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിൻെറ കഥ പറയുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സൻ അവതരിപ്പിക്കുന്നു. റഫീഖ് അഹമ്മദിൻറെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസൈനർ- ബാദുഷ, കലാസംവിധാനം- അജയൻ ചാലിശ്ശേരി,





   എഡിറ്റിങ്- വിവേക് ഹർഷൻ,മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ- സതീഷ്, സ്റ്റിൽസ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- ഓൾഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടർ- ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടർ- സംഗീത് വി എസ്, അർജ്ജുൻ എസ് കുമാർ, മിഥുൻ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം എസ്, അളകനന്ദ ഉണ്ണിത്താൻ, ആക്ഷൻ- സുപ്രീം സുന്ദർ, രാജശേഖൻ, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ- രാജൻ ഫിലിപ്പ്,പ്രൊഡക്ഷൻ മാനേജർ- ജിസ്സൺ പോൾ, റാം മനോഹർ. പി ആർ ഒ-എ എസ് ദിനേശ്.

Find Out More:

Related Articles: