സൗഭാഗ്യയെ അണിയിച്ചൊരുക്കുന്ന വീഡിയോ പങ്കിട്ട് താര കല്യാൺ! അമ്മയും മകളും ഒരേപോലെയെന്ന് ആരാധകർ! അടുത്തിടെ വലിയൊരു സർജറി നടത്തിയിരുന്നു അവർക്ക്. മണിക്കൂറുകളോളം നീണ്ടുനിന്ന സർജറി വിജയകരമായിരുന്നുവെന്നും, അമ്മയ്ക്ക് ഇപ്പോൾ സംസാരിക്കാനാവില്ലെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. ആശുപത്രിയിലേയും വീട്ടിലെത്തിയതിന് ശേഷമുള്ള കാര്യങ്ങളുമെല്ലാം ഇരുവരും പങ്കുവെച്ചിരുന്നു. സർജറിക്ക് മുന്നോടിയായി ചെയ്ത കാര്യത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് താര കല്യാൺ.
ജീവിതത്തിൽ തനിക്ക് വളരെ സ്‌പെഷലായ ചിത്രത്തെക്കുറിച്ചും അതേ രൂപത്തിൽ മകളെ ഒരുക്കിയതിനെക്കുറിച്ചുമായിരുന്നു താര കല്യാൺ പറഞ്ഞത്.
ഒരു കവിത പോലെ സുന്ദരമായ യാത്രയാണത്. സെറ്റും മുണ്ടും മുല്ലപ്പൂവുമൊക്കെയായി സൗഭാഗ്യയെ ഒരുക്കുകയായിരുന്നു താര. സൗഭാഗ്യയുടെ ഒരു സൈഡ് ഡാഡിയെപ്പോലെയും മറ്റേത് അമ്മയെപ്പോലെയാണെന്നുമായിരുന്നു അവർ പറഞ്ഞത്. വിവാഹ ഫോട്ടോയിലെ തന്റെ രൂപം മകളിലൂടെ പുനരാവിഷ്‌ക്കരിക്കുകയായിരുന്നു അവർ.സിനിമയിലും സീരിയലുകളിലുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് താര കല്യാൺ. യൂട്യൂബ് ചാനലിലൂടെയായും അവർ വിശേഷങ്ങൾ പങ്കുവെക്കുന്നുണ്ട്. എന്റെ മോൾ എന്നേക്കളും സുന്ദരിയായിരിക്കുമെന്ന് ഞാൻ പറഞ്ഞില്ലേ. അവൾ അവളുടെ അച്ഛനെപ്പോലെയാണ്. ഈ മേക്കോവറിൽ നീ എന്നെപ്പോലെയുണ്ടെന്നും സൗഭാഗ്യയോട് താര പറയുന്നുണ്ടായിരുന്നു.
എന്റെ വെഡ്ഡിംഗ് റിംഗ് ഞാനിപ്പോഴും ഉപയോഗിക്കുന്നുണ്ട്, ഒന്നും ചെയ്തിട്ടില്ലെന്നും താര പറഞ്ഞിരുന്നു. സർജറിക്ക് മുൻപ് ഷൂട്ട് ചെയ്ത വീഡിയോയാണ്. നിങ്ങളുടെ സ്‌നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി. അമ്മയ്ക്ക് സുഖമായി വരുന്നുണ്ടെന്നും സൗഭാഗ്യ വീഡിയോയ്ക്ക് താഴെ കുറിച്ചിരുന്നു. അമ്മയേയും മോളേയും കാണാൻ ഒരേപോലെയുണ്ട്. പൂർണ ആരോഗ്യവതിയായി അടുത്ത വീഡിയോയിൽ തിരിച്ച് വരണേ, എപ്പോഴും സന്തോഷത്തോടെ ഇങ്ങനെ കഴിയാനാവട്ടെ, കണ്ണും മനസും നിറച്ച വീഡിയോ എന്നുമായിരുന്നു ആരാധകർ പറഞ്ഞത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് നടി താരകല്യാണിന്റേത്.
താര മാത്രമല്ല, അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും പേരക്കുട്ടി സുദർശനയുമെല്ലാം ഇന്ന് മലയാളികൾക്ക് പരിചിതരാണ്.“അമ്മയ്ക്ക് സംസാരിക്കാൻ ആയിട്ടില്ല. ഭക്ഷണം ട്യൂബിട്ട് കൊടുക്കേണ്ടി വരുമോ എന്നത് ഞങ്ങളുടെ വലിയ ടെൻഷൻ ആയിരുന്നു. ഭാഗ്യവശാൽ അത് വേണ്ടി വന്നില്ല. ഭക്ഷണമൊക്കെ അമ്മ പതിയെ കഴിക്കുന്നുണ്ട്. ഒരിക്കൽ കോവിഡ് വന്നു പോയതുകൊണ്ട് ശ്വാസകോശത്തിൽ ചില ഇഷ്യൂസ് ഉളളതുകൊണ്ടാണെന്നു തോന്നുന്നു ഇടയ്ക്ക് ഒരു ചുമ വരുന്നുണ്ട്,” സൗഭാഗ്യ പറയുന്നു.