മലയാളത്തിൽ വീണ്ടുമൊരു സൈക്കോ ഹൊറർ ചിത്രം പള്ളിമണി!

Divya John
 മലയാളത്തിൽ വീണ്ടുമൊരു സൈക്കോ ഹൊറർ ചിത്രം പള്ളിമണി! സൈക്കോ ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ശ്രദ്ധേയ കലാ സംവിധായകനും ബ്ലോഗറും ആയ അനിൽ‍ കുമ്പഴയാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  മലയാളികളുടെ പ്രിയ താരം നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'പള്ളിമണി'. നിത്യയെ കൂടാതെ ശ്വേത മേനോനും കൈലാഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടീസറിൽ നിന്നും വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നതെന്നാണ് സൂചന. അനിയൻ ചിത്രശാലയാണ് സിനിമയുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിൻറെ ആർട് ഡയറക്ടർ.





  പ്രേക്ഷകരെ ഭയപ്പെടുത്തുന്ന രീതിയിലാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. എൽ എ പ്രൊഡക്ഷൻസിൻറെ ബാനറിൽ ലക്ഷ്മി അരുൺ മേനോൻ നിർമിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ കെ വി അനിൽ ആണ്. ചിത്രം ഉടൻ റിലീസിനായി ഒരുങ്ങുകയാണ്.രതീഷ് പല്ലാട്ടാണ് ചിത്രത്തിൻറെ പ്രൊജക്റ്റ് ഡിസൈനർ. നാരായണൻ ആണ് സിനിമയുടെ ഗാനരചന നിർവഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ. പി ആർ ഓ സുനിത സുനിൽ.ശ്വേത മേനോനും കൈലാഷും  ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.





  സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആർട് ഡയറക്ടർ. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ. നാരായണൻ ആണ് ചിത്രത്തിന്റെ ഗാനരചന നിർവഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പള്ളിമണി എന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയായിരുന്നു നിത്യ ദാസിന്റെ അരങ്ങേറ്റം. ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് ലഭിച്ചിരുന്നു. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 





  2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ. വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം, തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ചു. ശ്രീ അയ്യപ്പനും വാവരും, മനപ്പൊരുത്തം, അക്ക, ഒറ്റചിലമ്പു തുടങ്ങിയവയാണ് അഭിനയിച്ച സീരിയലുകൾ. 2007ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈനയും നമനുമാണ് നിത്യയുടെ മക്കൾ.

Find Out More:

Related Articles: