ഹോളിവുഡ് അരങ്ങേറ്റത്തിനിടയിലെ കണ്ണുനിറഞ്ഞ സന്ദർഭത്തെക്കുറിച്ച് മോളി കണ്ണമാലി!

Divya John
 ഹോളിവുഡ് അരങ്ങേറ്റത്തിനിടയിലെ കണ്ണുനിറഞ്ഞ സന്ദർഭത്തെക്കുറിച്ച് മോളി കണ്ണമാലി! മലയാളം കടന്ന് ഹോളിവുഡിൽ സാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ് താരം. ഇംഗ്ലീഷ് സിനിമയാണെന്ന് കേട്ടതും എനിക്ക് ഞെട്ടലായിരുന്നുവെന്ന് മോളി പറയുന്നു. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്. സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരമാണ് മോളി കണ്ണമാലി. ചാള മേരിയെന്നാണ് പ്രേക്ഷകർ താരത്തെ വിളിക്കാറുള്ളത്. ചിരിച്ച് രസിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാറുള്ളതെങ്കിലും ജീവിതത്തിൽ അത്ര മികച്ച അനുഭങ്ങളല്ലെന്ന് താരം പറഞ്ഞിരുന്നു.ടുമാറോയെന്ന ചിത്രത്തിലൂടെയായാണ് മോളി ചേച്ചി ഹോളിവുഡിലേക്കെത്തുന്നത്. ജോയ് കെ മാത്യുവാണ് സിനിമയുടെ രചനയും സംവിധാനവും.





  മോളി ചേച്ചിയെ വെച്ചൊരു സിനിമ ചെയ്യണമെന്ന് ജോയി പറഞ്ഞപ്പോൾത്തന്നെ താൻ ഓക്കെ പറയുകയായിരുന്നു. അതിന് ശേഷമായാണ് ഇത് ഇംഗ്ലീഷ് സിനിമയാണെന്ന് പറഞ്ഞത്. ആദ്യം പേടിച്ചെങ്കിലും പറഞ്ഞ് തരുന്നത് പോലെ ചെയ്യാമെന്ന് കരുതുകയായിരുന്നു എന്നും മോളി പറയുന്നു.വേറെ ലെവലായിക്കൊണ്ടിരിക്കുകയാണ് ഞാൻ. എങ്ങനെയാണ് ഇതേക്കുറിച്ച് പറയേണ്ടതെന്നറിയില്ല. വർഷങ്ങളായി എനിക്ക് പരിചയമുള്ള വ്യക്തിയാണ് ജോയ്. ഈ കഥ മുഴുവനായും എന്നോട് പറഞ്ഞിരുന്നു. ഇന്നുവരെ ഒരു സംവിധായകനും എന്നോട് ഇങ്ങനെ കഥ പറഞ്ഞിട്ടില്ല. ഇത് ജോയ് കഥ പറയുകയും അഭിനയിച്ച് കാണിക്കുകയുമായിരുന്നു.





  അവസാനത്തെ ചില വാക്കുകൾ എന്നെ കരയിപ്പിച്ചിരുന്നു. എന്റെ ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധമുണ്ടായിരുന്നു. എങ്ങനെയുണ്ടെന്ന് ജോയ് ചോദിച്ചപ്പോൾ നല്ലതാണെന്നായിരുന്നു ഞാൻ പറഞ്ഞത്. മുണ്ടും ബ്ലൗസുമൊക്കെയായിരുന്നു വേഷം. ചവിട്ടുനാടകവുമായി 50 വർഷത്തെ പഴക്കമുണ്ട് മോളിച്ചേച്ചിക്ക്. ഈ ചിത്രത്തിലൂടെ ചേച്ചിക്ക് അവാർഡ് മേടിച്ച് കൊടുത്തിട്ടേ ഞാൻ അടങ്ങുള്ളൂവെന്നും പറഞ്ഞിരുന്നു. എന്നെ അതേ കോലത്തിൽ തന്നെയായാണ് സ്‌റ്റേജിലേക്ക് വിളിച്ചത്.സിനിമ ഇംഗ്ലീഷിലാണെന്ന് കേട്ടപ്പോൾ ആദ്യമൊരു ആശങ്കയുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി പോയ സമയത്ത് ഭയങ്കര മഴയായിരുന്നു. 





  മീൻ കച്ചവടക്കാരിയുടെ ക്യാരക്ടറാണ് ചിത്രത്തിൽ. ഇന്നുവരെ ഞാനൊരു ഇംഗ്ലീഷ് വാചകം പറഞ്ഞിട്ടില്ല. ചേച്ചി ഇപ്പോൾ മലയാളം പറഞ്ഞ് ചെയ്യുക. ഡബ്ബ് ചെയ്യുമ്പോൾ ഞാൻ ഇംഗ്ലീഷ് പറയിപ്പിച്ചോളുമെന്നായിരുന്നു ജോയ് പറഞ്ഞത്. ഈ സിനിമയിലൂടെ ചേച്ചിയുടെ ജാതകം ഞാൻ മാറ്റുമെന്നും പറഞ്ഞിരുന്നു. ഇത്ര രൂപ തന്നാൽ മാത്രമേ അഭിനയിക്കൂ എന്ന് ഞാൻ ആരോടും ഇന്നുവരെ പറഞ്ഞിട്ടില്ല. എന്റെ എളിമ കൊണ്ടാണ് എന്നെ ആളുകൾ വിളിക്കുന്നതെന്നുമായിരുന്നു മോളി കണ്ണമാലി പറഞ്ഞത്.

Find Out More:

Related Articles: